എൻ.സി. വസന്തകോകിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.സി. വസന്തകോകിലം
Vasanthakokilam in the 1944 blockbuster Haridas
ജനനം
Kamakshi

1919
മരണംNovember 7, 1951 (aged 32)
ജീവിതപങ്കാളി(കൾ)none
കുട്ടികൾnone

സംഗീതജ്ഞയും തമിഴ് ചലച്ചിത്ര അഭിനേത്രിയുമായിരുന്ന എൻ.സി. വസന്തകോകിലം ഇരിഞ്ഞാലക്കുടയിൽ ജനിച്ചു.(1919 – നവംബർ 7, 1951)'കാമാക്ഷി' എന്നായിരുന്നു ബാല്യകാലത്തെ പേര്.നാഗപട്ടണത്തേയ്ക്കു താമസം മാറിയ കുടുംബം പിതാവായ ചന്ദ്രശേഖരയ്യരുടെ താത്പര്യപ്രകാരം വസന്തകോകിലത്തെ പ്രശസ്ത ഹരികഥാകാരനായ ഗോപാലയ്യരുടെ സംഘത്തെ അനുധാവനം ചെയ്യുന്നതിനും ,സംഗീതശിക്ഷണം തേടുന്നതിനും പ്രേരിപ്പിച്ചു. 1936 ൽ മദ്രാസ്സിലേയ്ക്കു കുടിയേറിയതിനു ശേഷമാണ് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങിയത് . ത്യാഗരാജകൃതികളും മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളും ആലപിച്ചു തുടങ്ങിയ വസന്തകോകിലം തമിഴ് കവി ശുദ്ധാനന്ദ ഭാരതിയുടെ കൃതികളും ജനപ്രിയമാക്കുന്നതിനു യത്നിച്ചു.[1]

അഭിനയജീവിതം[തിരുത്തുക]

ഗായിക എന്നതിലുപരി ഒരു അഭിനേത്രി എന്ന നിലയിലും വസന്തകോകിലം ശ്രദ്ധ പിടിച്ചുപറ്റി. സി.കെ. സച്ചി സംവിധാനം ചെയ്ത് 1940 ൽ പുറത്തിറങ്ങിയ ചന്ദ്രഗുപ്ത ചാണക്യ എന്ന ചിത്രത്തിൽ ഛായാ രാജകുമാരിയായി വസന്തകോകിലം വേഷമിട്ടു. തുടർന്ന് 'വേണുഗാനം' (1940), 'ഗാനാവതാർ ' (1942), 'ഹരിദാസ്'(1944), 'വാല്മീകി' (1946), 'കുന്ദള കേശി'(1946) 'കൃഷ്ണവിജയം' (1950) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ക്ഷയരോഗബാധയെത്തുടർന്ന് 1951 ൽ എൻ.സി. വസന്തകോകിലം അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Death of Srimathi N.C. Vasanthakokilam". The Hindu. November 8, 1951.

പുറം കണ്ണികൾ[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=എൻ.സി._വസന്തകോകിലം&oldid=3788923" എന്ന താളിൽനിന്ന് ശേഖരിച്ചത്