എസ്. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. ഗോപാലകൃഷ്ണൻ
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ

ഉപന്യാസത്തിനുള്ള 2011 ലെ കേരള സാഹിത്യ അക്കാദമി എന്‌ഡോവ്മെന്റ് പുരസ്കാരം നേടിയ എഴുത്തുകാരനാണ് എസ്. ഗോപാലകൃഷ്ണൻ. കഥപോലെ ചിലതു സംഭവിക്കുമ്പോൾ എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

കോട്ടയത്ത്‌ തിരുനക്കരയിൽ കിഴക്കേടത്തു വീട്ടിൽ ജനിച്ചു. പിതാവ്‌ ടി. എസ്‌. ശ്രീധരൻ നായരും ജെ. ഭാരതിയമ്മ മാതാവുമാണ്. കോട്ടയം സി. എം. എസ്‌. കോളേജിൽ നിന്നും ഗണിതശാസ്‌ത്രബിരുദവും കോഴിക്കോട്‌ സർവകലാശാലയിൽ നിന്നും തത്ത്വചിന്തയിൽ ബിരുദാനന്തരബിരുദവും. ആകാശവാണി, സഹപീഡിയ എന്നിവയിൽ ദില്ലിയിൽ ദീർഘകാലം പ്രവർത്തിച്ചു. സമകാലിക മലയാളം വാരികയിൽ 'ചെവി ഓർക്കുമ്പോൾ ' എന്ന സംഗീതസംബന്ധി ആയ പംക്തിയും എഴുതി വരുന്നു.

കഥപോലെ ചിലതു സംഭവിക്കുമ്പോൾ' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. ഖുശ്വന്ത് സിങ്ങിന്റെ 'The Train to Pakistan ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഇപ്പോൾ യു.എ.ഇ. കേന്ദ്രമാക്കിയുള്ള റേഡിയോ മാംഗോയിൽ ഹെഡ് പ്രോഗ്രാം ആയി പ്രവർത്തിക്കുന്നു.

കൃതികൾ[തിരുത്തുക]

  • 'ജലരേഖകൾ'
  • 'കഥപോലെ ചിലതു സംഭവിക്കുമ്പോൾ'
  • 'ഗാന്ധി : ഒരു അർത്ഥ നഗ്നവായന'

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2014

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
"https://ml.wikipedia.org/w/index.php?title=എസ്._ഗോപാലകൃഷ്ണൻ&oldid=2522714" എന്ന താളിൽനിന്ന് ശേഖരിച്ചത്