എസ്.വി. ഉസ്മാൻ
മാപ്പിളപ്പാട്ട് രചയിതാവും കവിയുമായിരുന്നു സീതിവീട്ടിൽ ഉസ്മാൻ എന്ന എസ്.വി ഉസ്മാൻ[1].
'മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ'.., 'അലിഫ് കൊണ്ട് നാവിൽ മധുപുരട്ടിയോനെ..' എന്നീ ഏറെ പ്രചാരം നേടിയ മാപ്പിളഗാനങ്ങൾ എസ്.വി ഉസ്മാൻറെ തൂലികയിൽ പിറന്നതാണ്[2]. കടത്തനാടിന്റെ കവി എന്നും അദ്ദേഹം അറിയപ്പെട്ടു[3]. നിരവധി കവിതകൾ എഴുതിയിട്ടുള്ള അദ്ദേഹം രണ്ട് കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിത എന്ന പേരിലുള്ള മറ്റൊരു സമാഹാരം പുറത്തിറക്കാനിരിക്കെയാണ് 2022 ജനുവരി 18 ന് അദ്ദേഹം മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് കോട്ടക്കൽ സ്വദേശിയാണ്. പത്നി ചെറിയ പുതിയോട്ടിൽ സുഹറ. മൂന്ന് പെണ്മക്കൾ ഉൾപ്പടെ നാല് മക്കൾ.
അവലംബം[തിരുത്തുക]
- ↑ ലേഖകൻ, മാധ്യമം. "മാപ്പിളപ്പാട്ട് ഗാനരചയിതാവ് എസ്.വി. ഉസ്മാൻ നിര്യാതനായി". madhyamam.com. Madhyamam. ശേഖരിച്ചത് 20 ജനുവരി 2022.
- ↑ Team, Web. "കവി എസ് വി ഉസ്മാൻ അന്തരിച്ചു". Asianetnews.com. Asianetnews. ശേഖരിച്ചത് 20 ജനുവരി 2022.
- ↑ ഓൺലൈൻ, മാതൃഭൂമി. "എസ്.വി. ഉസ്മാന്റെ നിര്യാണത്തിൽ അനുശോചിച്ചു". mathrubhumi.com. Mathrubhumi. മൂലതാളിൽ നിന്നും 2022-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജനുവരി 2022.