എസ്രാ പൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
photograph
Ezra Pound photographed on 22 October 1913 in Kensington, London, by Alvin Langdon Coburn

ഒരു അമേരിക്കൻ കവിയും വിമർശകനും വിവർത്തകനുമാണ് എസ്രാ പൌണ്ട് (30 October 1885 – 1 November 1972).

ജീവിതരേഖ[തിരുത്തുക]

ഇഡാഹോയിൽ ജനിച്ചു. ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു. ഭാഷകൾ പഠിച്ചെടുക്കുന്നതിൽ പ്രത്യേക വൈഭവം കാട്ടിയ പൌണ്ട് 1908-ൽ യൂറോപ്പിലെത്തുകയും അനായാസം അംഗീകാരം നേടുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ ഇറ്റാലിയൻ ഏകാധിപതിയായ മുസ്സോളിനിക്കു പിന്തുണ നല്കിയതിന് യു.എസ്. ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റുചെയ്തു. മാനസികരോഗിയായതിനാൽ വിചാരണയ്ക്കു വിധേയനാക്കാതെ മനോരോഗ ചികിത്സാലയത്തിലാക്കി.

ക്യതികൾ[തിരുത്തുക]

പെഴ്‌സോണ ആൻഡ് എക്‌സൾട്ടേഷൻസ് (1909) എന്ന കൃതി ഇമേജിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം ചെയ്തു. ഹോമേജ് റ്റു സെക്സ്റ്റസ് പ്രോപ്പർട്ടിയസ് (1918), കാന്റോസ് (1925-60)എന്നിവ കൃതികളിൽ പെടും. ടി.എസ്.എലിയട്ട്, ഡബ്ലിയു.ബി.യേറ്റ്‌സ്, തുടങ്ങിയ സാഹിത്യപ്രതിഭകളെ എസ്രാ പൌണ്ടിന്റെ ആശയങ്ങൾ ശക്തിയായി സ്വാധീനിച്ചു.


"https://ml.wikipedia.org/w/index.php?title=എസ്രാ_പൗണ്ട്&oldid=2171862" എന്ന താളിൽനിന്ന് ശേഖരിച്ചത്