എസ്തിയോമെനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്തിയോമെനെ
Esthiomene

സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ എലിഫെന്റിയാസിസിനെ പരാമർശിക്കുന്ന ഒരു മെഡിക്കൽ പദമാണ് എസ്തിയോമെനെ. [1][2] മുൻകാലങ്ങളിൽ ഈ പദം പുരുഷ ജനനേന്ദ്രിയത്തിലെ എലിഫെൻഷ്യാസിസിനെയും പരാമർശിച്ചിട്ടുണ്ട്.[3]

എസ്തിയോമെനെ സാധാരണയായി ക്ലമീഡിയ ട്രാക്കോമാറ്റിസ് വഴിയുള്ള ലിംഫറ്റിക് അണുബാധ ലിംഫോഗ്രാനുലോമ വെനീറിയത്തിന്റെ ദൃശ്യമായ ഫലമാണ്. ലൈംഗികമായി പകരുന്ന ഈ അണുബാധ സ്ത്രീ ജനനേന്ദ്രിയത്തിലെ ലിംഫറ്റിക് ചാനലുകളിൽ വീക്കം ഉണ്ടാക്കുന്നു. തുടർന്ന് കുരുക്കൾ, ഫിസ്റ്റുലകൾ, വ്രണങ്ങൾ, ടിഷ്യൂകളുടെ ഫൈബ്രോസിസ് എന്നിവ ഉണ്ടാകുന്നു. ടിഷ്യൂകൾ വീർക്കുന്നു. ചിലപ്പോൾ കഠിനമായി, ജനനേന്ദ്രിയം വലിയതായി വളർന്നേക്കാം.[1] അർബുദം അല്ലെങ്കിൽ ഫൈലേറിയസിസ്, പരാന്നഭോജികളായ വിരകൾ [2]എന്നിവ മൂലം ജനനേന്ദ്രിയത്തിൽ അണുബാധ ഉണ്ടാകുമ്പോൾ എസ്തിയോമീൻ ക്ഷയരോഗത്തിന് കാരണമാകാം,[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Pai A, Umadevi V, Narayanasamy S. (2012). Esthiomene: An unusual presentation of elephantiasis. International Journal of Case Reports and Images. 3(9):57–59.
  2. 2.0 2.1 Nayak, S., et al. (2008). Cerebriform elephantiasis of the vulva following tuberculous lymphadenitis. Archived 2016-10-12 at the Wayback Machine. Indian J Dermatol Venereol Leprol 74:188
  3. Eller, J. J. (1952). Esthiomene (elephantiasis of penis and scrotum) due to lymphogranuloma venereum. AMA Arch Derm Syphilol. 65(2):247.
  4. Naik, R. P., et al. (1987). Esthiomene resulting from cutaneous tuberculosis of external genitalia. Genitourin Med. 63(2): 133–134.
"https://ml.wikipedia.org/w/index.php?title=എസ്തിയോമെനെ&oldid=3838917" എന്ന താളിൽനിന്ന് ശേഖരിച്ചത്