എവരിമാട
ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരിമാട .
വരികളും അർത്ഥവും[തിരുത്തുക]
വരികൾ | അർത്ഥം | |
---|---|---|
പല്ലവി | എവരിമാട വിന്നാവോ രാവോ ഇന്ദുലേവോ ഭളി ഭളി |
ഈശ്വരാ, എനിക്കറിയില്ല ആരുടെ വാക്കുകളാണ് അങ്ങ് ശ്രവിച്ചതെന്ന്. അങ്ങ് ഇവിടേക്ക് വരുമോ ഇല്ലയോ, കൊള്ളാം, കൊള്ളാം |
അനുപല്ലവി | അവനിലോ നാർഷേയ പൌരുഷേയ മന്ദിചോദ്യമെരുഗലേനയ്യ |
ഭഗവാനേ! ഈ ഭൂമിയിൽ വേദങ്ങളിലും ശാസ്ത്രങ്ങളിലും അറിവുകൾ നേടിയെങ്കിലും ചോദ്യം ചെയ്യാൻ ഞാൻ പഠിച്ചില്ല |
ചരണം | ഭക്തപരാധീനുഡനുചു പരമഭാഗവതുലചേവിണ്ടി വ്യക്തരൂപുഡൈ പലികിനമുച്ചടയുക്തമനുചുനുണ്ടി ശക്തിഗല മഹാദേവുഡനീവനി സന്തോഷമുഗനുണ്ടി സത്തചിത്തുഡഗു ത്യാഗരാജനുത സത്യസന്ധുഡനുകൊണ്ടി ഇലലോ |
അങ്ങ് ഭക്തരുടെ കാര്യങ്ങളിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണെന്ന് അങ്ങയുടെ ഏറ്റവും വലിയ ഭക്തനായ നാരദൻ എന്നെ അറിയിച്ചത് ശരിയാണെന്ന് ഞാൻ കരുതുകയാണ്. അങ്ങ് പരമശക്തനായ ഈശ്വരനാണെന്ന കാര്യത്തിൽ ഞാൻ സന്തോഷവാനായിരിക്കുന്നു. തന്റെ വാക്കുകൾക്ക് വിലകൊടുക്കുന്നവനാണ് അങ്ങെന്ന് ഞാൻ വിശ്വസിക്കുന്നു. |