എലിസബത്ത് ബ്ലാക്‌വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിസബത്ത് ബ്ലാക്ക്വെൽ
Elizabeth Blackwell.jpg
എലിസബത്ത് ബ്ലാക്ക്വെൽ
ജനനം(1821-02-03)3 ഫെബ്രുവരി 1821
മരണം31 മേയ് 1910(1910-05-31) (പ്രായം 89)
ദേശീയതബ്രിട്ടീഷ്
പൗരത്വംബ്രിട്ടീഷ്, അമേരിക്കൻ ഇരട്ടപൗരത്വം
കലാലയംജനീവ മെഡിക്കൽ കോളേജ്
തൊഴിൽ

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്ക്വെൽ (Elizabeth Blackwell -3 February 1821– 31 May 1910). ബ്ലാക്ക്വെൽ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ.

ജീവചരിത്രം[തിരുത്തുക]

സാമുവൽ ബ്ലാക്ക്വെല്ലിനും ഭാര്യ ഹെന്ന ബ്ലാക്ക്വെല്ലിനും മൂന്നാമത്തെ മകളായാണ് 3 ഫെബ്രുവരി 1821 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ ൽ എലിസബത്ത് ബ്ലാക്ക്വെൽ ജനിച്ചത്. [1] 1832 ൽ എലിസബത്ത് ബ്ലാക്ക്വെലിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. തന്റെ പതിനേഴാം വയസ്സിൽ പിതാവിന്റെ മരണശേഷം എലിസബത്ത് ബ്ലാക്ക്വെൽ അധ്യാപികയായി സേവനമാരംഭിച്ചു. തന്റെ കൂട്ടുകാരി രോഗാവസ്ഥയിൽ തുടരുകയും പുരുഷ ഡോക്ടർമാരെ സമീപിക്കാൻ വിസമ്മതിക്കുകയും ചൈയ്ത സാഹചര്യമാണ് ഒരു വനിതാ ഡോക്ടർ എന്ന ആശയം എലിസബത്ത് ബ്ലാക്ക്വെല്ലിൽ ഉണ്ടാക്കിയത്. 1847 ഒക്ടോബർ എലിസബത്ത് ബ്ലാക്ക്വെൽ ന്യൂയോർക്കിലെ ഹൊബാർട്ട് കോളേജിൽ വൈദ്യശാസ്‌ത്ര വിദ്യാർത്ഥിന്യായി പഠനമാരംഭിച്ചു. 1849 ൽ എലിസബത്ത് ബ്ലാക്ക്വെൽ അമേരിക്കയിൽ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയായി.[2]

1850 ന്റെ മദ്ധ്യത്തിൽ എലിസബത്ത് ബ്ലാക്ക്വെൽ ദരിദ്രരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഡിസ്പെസറി എന്ന പേരിൽ ഒരു പ്രയോഗിക വൈദ്യചികിത്സാലയം ന്യൂയോർക്കിൽ ആരംഭിച്ചു.[3] 1857 ൽ തന്റെ സഹോദരിയും ഡോക്ടറുമായ എമിലി ബ്ലാക്ക്വെല്ലിന്റേയും സഹപ്രവർത്തകരുടേയും സഹായത്തോടെ നിർദ്ധനരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ന്യൂയോർക്ക് ഇൻഫേർമെറി എന്ന ആശുപത്രി ആരംഭിച്ചു. നൂറുവർഷത്തിൽ കൂടുതൽ ഈ ആശുപത്രി നിലനിന്നിരുന്നു. 1861 ൽ നിലവിൽ വന്ന യു. എസ്. സാനിറ്ററി കമ്മീഷൻ രൂപീകരിക്കുവാൻ പ്രധാനപങ്കുവഹിച്ചവരിൽ പ്രധാനിയാണ് എലിസബത്ത് ബ്ലാക്ക്വെൽ. 1860 കളുടെ അവസാനത്തിൽ വനിതകൾക്കുവേണ്ടി ഒരു വൈദ്യശാസ്‌ത്രവിദ്യാലയം ന്യൂയോർക്കിൽ ആരംഭിച്ചു. പിന്നീട് ലണ്ടനിലേക്ക് മടങ്ങിയ എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൺ എന്ന വൈദ്യശാസ്‌ത്രവിദ്യാലയത്തിൽ അധ്യാപികയായും സേവനമനുഷ്ടിച്ചു. 31 May 1910 ന് എലിസബത്ത് ബ്ലാക്ക്വെൽ ലണ്ടനിൽ വെച്ച് മരണമടഞ്ഞു..[4][5]

കൃതികൾ[തിരുത്തുക]

എലിസബത്ത് ബ്ലാക്ക്വെൽ ആതുരസേവന രംഗവുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അവ താഴെ സൂചിപ്പിക്കുന്നു.

 • 1849 The Causes and Treatment of Typhus, or Shipfever (thesis)
 • 1852 The Laws of Life with Special Reference to the Physical Education of Girls (brochure, compilation of lecture series) പ്രസിദ്ധീകരിച്ചത് ജോർജ്ജ് പുട്നാം ആണ്.
 • 1856 An appeal in behalf of the medical education of women[6]
 • 1860 Medicine as a Profession for Women (lecture published by the trustees of the New York Infirmary for Women)
 • 1864 Address on the Medical Education of Women[7]
 • 1878 Counsel to Parents on the Moral Education of their Children in Relation to Sex (eight editions, republished as The Moral Education of the Young in Relation to Sex)
 • 1881 "Medicine and Morality" (published in Modern Review)
 • 1884 The Human Element in Sex: being a Medical Enquiry into the Relation of Sexual Physiology to Christian Morality (two editions)
 • 1887 Purchase of Women: the Great Economic Blunder
 • 1871 The Religion of Health (compilation of lecture series, three editions)
 • 1883 Wrong and Right Methods of Dealing with Social Evil, as shown by English Parliamentary Evidence[8]
 • 1888 On the Decay of Municipal Representative Government – A Chapter of Personal Experience (Moral Reform League)
 • 1890 The Influence of Women in the Profession of Medicine[9]
 • 1891 Erroneous Method in Medical Education etc. (Women's Printing Society)
 • 1892 Why Hygienic Congresses Fail
 • 1895 Pioneer Work in Opening the Medical Profession to Women – Autobiographical Sketches - ആത്മകഥ (Longmans, reprinted New York: Schocken Books, 1977)
 • 1898 Scientific Method in Biology
 • 1902 Essays in Medical Sociology, 2 vols (Ernest Bell)

അവലംബം[തിരുത്തുക]

 1. Sahli, Nancy Ann (1982). Elizabeth Blackwell, M.D., (1871–1910): a biography. New York: Arno Press. ISBN 0-405-14106-8.
 2. "Elizabeth Blackwell Biography". Bio. ശേഖരിച്ചത് 10 മാർച്ച് 2016.
 3. Lindberg, Donald A. B.; Albright, Tenley E. "Dr. Elizabeth Blackwell". Changing the face of Medicine. National library of medicine. ശേഖരിച്ചത് 10 മാർച്ച് 2016.
 4. Lindberg, Donald A. B.; Albright, Tenley E. "Dr. Elizabeth Blackwell". Changing the face of Medicine. National library of medicine. ശേഖരിച്ചത് 10 മാർച്ച് 2016.
 5. "Elizabeth Blackwell Biography". Bio. ശേഖരിച്ചത് 10 മാർച്ച് 2016.
 6. Collins, Stacy B.; Haydock, Robert; Blackwell, Elizabeth; Blackwell, Emily; Zakrzewska, Maria E. An appeal in behalf of the medical education of women. New York: New York Infirmary for Women.
 7. Blackwell, Elizabeth; Blackwell, Emily (1864). Address on the Medical Education of Women. New York: Baptist & Taylor. LCCN e12000210. OCLC 609514383.
 8. Blackwell, Elizabeth (1883). Wrong and right methods of dealing with social evil, as shown by English parliamentary evidence. New York: A. Brentano. LCCN 76378843.
 9. Blackwell, Elizabeth (1890). The influence of women in the profession of medicine. Baltimore: Unknown.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ബ്ലാക്‌വെൽ&oldid=3707864" എന്ന താളിൽനിന്ന് ശേഖരിച്ചത്