Jump to content

എലിസബത്ത് ഡൊമീഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ഡൊമീഷ്യൻ
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി
ഓഫീസിൽ
1975 ജനുവരി 2 – 1976 ഏപ്രിൽ 7
രാഷ്ട്രപതിഷാങ്-ബെഡൽ ബൊകാസ്സ
മുൻഗാമിഡേവിഡ് ഡക്കോ
പിൻഗാമിആൻജെ-ഫെലിക്സ് പറ്റാസ്സെ
വ്യക്തിഗത വിവരങ്ങൾ
ജനനം1925
മരണം26 ഏപ്രിൽ 2005 (വയസ്സ് 79–80)
രാഷ്ട്രീയ കക്ഷിമൂവ്മെന്റ് ഓഫ് ദി സോഷ്യൽ എവല്യൂഷൻ ഓഫ് ബ്ലാക്ക് ആഫ്രിക്ക

1975 മുതൽ 1976 വരെ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായിരുന്നു എലിസബത്ത് ഡൊമീഷ്യൻ (1925 – 26 ഏപ്രിൽ 2005). നാളിതുവരെ ഈ സ്ഥാനം വഹിച്ച ഒരേയൊരു സ്ത്രീയാണ് ഡൊമീഷ്യൻ.

മൂവ്മെന്റ് ഓഫ് സോഷ്യൽ എവല്യൂഷൻ ഓഫ് ബ്ലാക്ക് ആഫ്രിക്ക(എം.ഇ.എസ്.എ.എൻ.) എന്ന സംഘടനയിലൂടെയാണ് ഡൊമീഷ്യൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അക്കാലത്ത് രാജ്യത്ത് നിയമസാധുതയുള്ള ഒരേയൊരു രാഷ്ട്രീയകക്ഷിയായിരുന്നു ഇത്. 1972-ൽ ഡൊമീഷ്യൻ ഈ കക്ഷിയുടെ വൈസ് പ്രസിഡന്റായി. 1975 ജനുവരി 2-ന്, ഏകാധിപതിയായിരുന്ന ഷാങ്-ബെദൽ ബൊക്കാസ്സ ഒരു പുതിയ ഭരണകൂടം സ്ഥാപിക്കുകയും പ്രധാനമന്ത്രി എന്ന തസ്തിക രൂപീകരിക്കുകയും ചെയ്തു. പിന്നീട് ഡൊമീഷ്യനെ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചു.[1] ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ആദ്യ വനിതയായിരുന്നു ഡൊമീഷ്യൻ.

ബൊക്കാസ്സ സ്വയം ചക്രവർത്തിയായി അവരോധിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ തുടങ്ങിയശേഷം ഡൊമീഷ്യനും ബൊക്കാസയും തമ്മിലുള്ള ബന്ധം ഉലയാൻ തുട‌‌ങ്ങി. ഡൊമീഷ്യൻ ഈ പദ്ധതികൾ പരസ്യമായി തള്ളിക്കളഞ്ഞു. ഇതെത്തുടർന്ന് ഡൊമീഷ്യനെ പുറത്താക്കുകയും 1976 ഏപ്രിൽ 7-ന് കാബിനറ്റ് പിരിച്ചുവിടുകയും ചെയ്തു. 1979 സെപ്റ്റംബറിൽ ബൊക്കാസ്സ ചക്രവർത്തിയെ പുറത്താക്കിയശേഷം ഡൊമീഷ്യനെ അറസ്റ്റ് ചെയ്യുകയും ബൊക്കാസ്സയുടെ തട്ടിപ്പുകൾ മറച്ചുവച്ചകുറ്റത്തിന് വിചാരണ ചെയ്യുകയും ചെയ്തു. കുറച്ചുനാൾ ജയിലിൽ കഴിഞ്ഞ ഡൊമീഷ്യനെ 1980-ലെ വിചാരണയ്ക്കുശേഷം രാഷ്ട്രീയത്തിൽ തിരിച്ചുവരുന്നത് തടഞ്ഞു. എങ്കിലും മുൻകാല രാഷ്ട്രീയ നേതാവ്, വ്യവസായി എന്നീ നിലകളിൽ ഡൊമീഷ്യൻ ഒരു പ്രധാന വ്യക്തിയായി തുടർന്നു.[2]

അവലംബം

[തിരുത്തുക]
  1. Titley, Brian (1997). Dark Age: The Political Odyssey of Emperor Bokassa. Montreal: McGill-Queen's University Press. ISBN 0-7735-1602-6.
  2. Women Prime Ministers
പദവികൾ
മുൻഗാമി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി
1975–1976
പിൻഗാമി


"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഡൊമീഷ്യൻ&oldid=4092717" എന്ന താളിൽനിന്ന് ശേഖരിച്ചത്