എലിസബത്ത് ചെസ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ചെസ്സർ
ജനനം
എലിസബത്ത് മക്ഫർലെയ്ൻ സ്ലോൺ

18 മെയ്1877
ഗ്ലാസ്ഗോ
മരണം16 ഫെബ്രുവരി 1940
ലണ്ടൻ
ദേശീയതബ്രിട്ടീഷ്
മറ്റ് പേരുകൾഇ. സ്ലോൺ ചെസർ
തൊഴിൽവൈദ്യൻ, മെഡിക്കൽ എഴുത്തുകാരി, പത്രപ്രവർത്തക
ബന്ധുക്കൾജോൺ വില്യം ചെസർ

എലിസബത്ത് മക്ഫർലെയ്ൻ ചെസ്സർ (മുമ്പ്, സ്ലോൺ; ജീവിതകാലം: 18 മെയ് 1877 - 16 ഫെബ്രുവരി 1940) ഒരു ബ്രിട്ടീഷ് ഫിസിഷ്യനും പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന ഒരു മെഡിക്കൽ ജേണലിസ്റ്റുമായിരുന്നു.

ആദ്യകാലം[തിരുത്തുക]

എലിസബത്ത് മക്ഫർലെയ്‌ന്റെയും സാമുവൽ സ്ലോണിന്റെയും മകളായി ഗ്ലാസ്‌ഗോയിലാണ് എലിസബത്ത് മക്ഫർലെയ്ൻ സ്ലോൺ ജനിച്ചത്. അവളുടെ പിതാവ് ഒരു വൈദ്യനായിരുന്നു. ഗ്ലാസ്‌ഗോയിലെ ക്വീൻ മാർഗരറ്റ് കോളേജിൽ ചേർന്ന അവർക്ക് അവിടെനിന്ന് 1901-ൽ MB, ChB എന്നീ ബിരുദങ്ങൾ ലഭിച്ചു.[1] 1919-ൽ അവൾ ഗ്ലാസ്‌ഗോയിൽ നിന്ന് "ബ്രസ്റ്റ് ഫീഡിംഗ്: ഫാരഡൈസേഷൻ ഓഫ് ദ മാമ്മറി ഗ്ലാൻസ്" എന്ന പ്രബന്ധം സമർപ്പിക്കുകയും മെഡിക്കൽ ബിരുദം നേടുകയും ചെയ്തു.[2]

കരിയർ[തിരുത്തുക]

ഇരുപത് വർഷത്തോളം ഗ്ലാസ്‌ഗോ ഹെറാൾഡിൽ സ്ഥിരമായി എഴുതിയിരുന്നന എലിസബത്ത് ചെസ്സർ ഒരു പ്രശസ്ത മെഡിക്കൽ ജേണലിസ്റ്റായി.[3] 1914 ആയപ്പോഴേക്കും മാതൃത്വം, ലൈംഗിക വിദ്യാഭ്യാസം, ശിശുപരിപാലനം എന്നീ വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അവർ പ്രസിദ്ധീകരിച്ചിരുന്നു.[4] 1914-ൽ മുഴുവൻ സമയ മെഡിക്കൽ പ്രാക്ടീസിലേക്ക് മടങ്ങിയ ചെസർ ഹാർലി സ്ട്രീറ്റിൽ ഡോക്ടറെന്ന നിലയിൽ ഒരു വിലാസം നേടി.

സ്വകാര്യ ജീവിതം[തിരുത്തുക]

എലിസബത്ത് സ്ലോൺ 1902-ൽ സ്റ്റെനെറ്റ് ചെസ്സറിനെ വിവാഹം കഴിച്ചു. അവർക്ക് പിൽക്കാലത്ത് ഡോക്ടർമാരാകുകയും രണ്ടാം ലോകമഹായുദ്ധസമയത്ത് റോയൽ ആർമി മെഡിക്കൽ കോർപ്സിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന സ്റ്റെനെറ്റ് സ്ലോൺ ചെസ്സർ സാമുവൽ ജോൺ ചെസ്സർ എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു.[5][6] എലിസബത്ത് സ്ലോൺ ചെസ്സർ 1940-ൽ ലണ്ടനിലെ അവളുടെ ഭവനത്തിൽവച്ച് 62 വയസ്സുള്ളപ്പോൾ മരിച്ചു.[7][8]

അവലംബം[തിരുത്തുക]

  1. "Chesser [née Sloan], Elizabeth Macfarlane". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/57661. (Subscription or UK public library membership required.)
  2. Chesser, Elizabeth (September 1918). "Breast-Feeding: Faradisation of the Mammary Glands". The Lancet. 192 (4959): 356. doi:10.1016/S0140-6736(00)95763-5.
  3. "Elizabeth Sloan Chesser". Glasgow Medical Journal. 133 (4): 134–135. April 1940. ISSN 0367-4800. PMC 5942759.
  4. Rowold, Katharina (2011-02-09). The Educated Woman: Minds, Bodies, and Women's Higher Education in Britain, Germany, and Spain, 1865-1914 (in ഇംഗ്ലീഷ്). Routledge. pp. 57–58. ISBN 978-1-134-62584-0.
  5. "Dr Elizabeth Sloan-Chesser". The Dinner Puzzle (in ഇംഗ്ലീഷ്). 2018-09-22. Retrieved 2020-05-19.
  6. "Elizabeth Sloan Chesser". Glasgow Medical Journal. 133 (4): 134–135. April 1940. ISSN 0367-4800. PMC 5942759.
  7. "Obituary" (PDF). British Medical Journal: 370. 2 March 1940.
  8. "DR. E. S. CHESSER, 62, LONDON PHYSICIAN; Woman Psychologist Who Said Few Adults Are Over 17 Years Psychologically Is Dead PRACTICED IN HARLEY ST. Believed the Political World, Particularly Dictatorships, is Ruled by Children". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1940-02-17. ISSN 0362-4331. Retrieved 2020-05-19.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ചെസ്സർ&oldid=3834582" എന്ന താളിൽനിന്ന് ശേഖരിച്ചത്