എറ്റിനെ പാസ്കൽ ടാഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എറ്റിനെ പാസ്കൽ ടാഷെ

കനേഡിയൻ കോൺഫെഡറേഷൻ രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാഷ്ട്രീയ നേതാവാണ് എറ്റിനെ പാസ്കൽ ടാഷെ.

ജീവിതരേഖ[തിരുത്തുക]

ക്യൂബെക് പ്രവിശ്യയിൽ 1795 സെപ്റ്റംബർ 5-ന് ഇദ്ദേഹം ജനിച്ചു[1]. ക്യുബെക് സെമിനാരിയിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലാവൽ യൂണിവേഴ്സിറ്റിയിൽ വൈദ്യപഠനം നടത്തുകയും നാട്ടിൽ വൈദ്യവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് ഇദ്ദേഹം രാഷ്ട്രീയരംഗത്തു പ്രവേശിച്ചു. യുണൈറ്റഡ് കാനഡ ലെജിസ്ലേച്ചറിൽ ലിസ്ലെറ്റ് മണ്ഡലത്തിൽനിന്നും 1841 മുതൽ 1846 വരെ ഇദ്ദേഹം അംഗമായിരുന്നു. 1848 മുതൽ 1864 വരെ ലെജിസ്ലേറ്റിവ് കൗൺസിലിൽ അംഗമായിരുന്നിട്ടുണ്ട്. ഇക്കാലത്ത് സ്പീക്കറായും മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1856-ൽ ഇദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1858-ൽ ടാഷെയ്ക്ക് നൈറ്റ് പദവി ലഭിച്ചു. കോൺഫെഡറേഷൻ ലക്ഷ്യമാക്കി രൂപവത്കരിച്ച കൂട്ടുകക്ഷി മന്ത്രിസഭയിൽ 1864-ൽ ഇദ്ദേഹം ഉപപ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ഇതോടൊപ്പംതന്നെ കോൺഫെഡറേഷൻ രൂപവത്കരിക്കുന്നതിനായി സംഘടിപ്പിച്ച ക്യൂബെക് സമ്മേളനത്തിന്റെ (1864) അദ്ധ്യക്ഷപദവിയും ഇദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ കോൺഫെഡറേഷൻ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനുമുമ്പുതന്നെ 1865 ജൂലൈ 30-ന് ഇദ്ദേഹം ക്യുബെക്കിൽ മരണമടഞ്ഞു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എറ്റിനെ പാസ്കൽ ടാഷെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എറ്റിനെ_പാസ്കൽ_ടാഷെ&oldid=1763133" എന്ന താളിൽനിന്ന് ശേഖരിച്ചത്