എയർ ഹാൻഡ്ലിങ് യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർ ഹാൻഡ്ലിങ് യൂണിറ്റിലെ ചില പ്രധാന ഭാഗങ്ങൾ
1 – വിതരണ ഡക്റ്റ്
2 – ഫാൻ അറ
3 – വൈബ്രേഷൻ ഐസൊലേറ്റർ
4 – താപന/ ശീതീകരണ ചുരുൾ
5 – അരിപ്പ
6 – മിശ്രിത എയർ ഡക്റ്റ്

എച്ച്.വി.എ.സി(താപനം, സംവാതനം, വാതാനുകൂലനം) വ്യൂഹത്തിലെ ഒരു പ്രധാന ഭാഗമാണ് എയർ ഹാൻഡ്ലിങ് യൂണിറ്റ് അഥവാ എയർ ഹാൻഡ്ലെർ. AHU എന്ന ചുരുക്ക നാമത്തിൽ ഇത് പൊതുവെ അറിയപ്പെടുന്നു. വാതാനുകൂലന വ്യൂഹത്തിൽ മലീമസമായ വായുവിനെ ഗുണകരമായ അവസ്ഥയിലാക്കുന്നതിനും, ശീതികരിച്ച/ അനുകൂലമായ വായുവിനെ പ്രവഹിപ്പിക്കുന്നതിനും എയർ ഹാൻഡ്ലിങ് യൂണിറ്റ് ഉപയോഗിക്കുന്നു

"https://ml.wikipedia.org/w/index.php?title=എയർ_ഹാൻഡ്ലിങ്_യൂണിറ്റ്&oldid=2311544" എന്ന താളിൽനിന്ന് ശേഖരിച്ചത്