Jump to content

എയർ വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Air One
പ്രമാണം:Air One Logo.svg
IATA
AP
ICAO
ADH
Callsign
HERON
തുടക്കം1983
Ceased operations30 October 2014[1]
Operating bases
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംMilleMiglia
ആപ്തവാക്യംAir One, my number one.
മാതൃ സ്ഥാപനംAlitalia
ആസ്ഥാനംFiumicino, Italy
വെബ്‌സൈറ്റ്flyairone.com

എയർ വൺ “സ്മാർട്ട്‌ കാരിയർ” എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു ഇറ്റാലിയൻ എയർലൈനായിരുന്നു എയർ വൺ എസ്.പി.എ. അലിറ്റാലിയ എയർലൈനിൻറെ നിരക്കു കുറഞ്ഞ സഹോദര സ്ഥാപനമായാണ് എയർ വൺ പ്രവർത്തിച്ചത്. കാറ്റാനിയ – ഫോണ്ടനറോസോ, പലെർമോ ഫാൽക്കൊനെ – ബോർസെല്ലിനോ എയർപോർട്ട്, പിസ എയർപോർട്ട്, വെനീസ് മാർക്കോ പോളോ എയർപോർട്ട്, വെറോണ വില്ലഫ്രാങ്ക എയർപോർട്ട് എന്നിവയായിരുന്നു എയർ വണ്ണിൻറെ ബേസുകൾ, ഫോക്കസ് നഗരങ് ടിരാന ആയിരുന്നു.[2]

അലിറ്റാലിയയിൽ ലയിക്കുന്നതിനു മുമ്പ് എയർ വൺ അലിറ്റാലിയയുടെ മത്സര എതിരാളിയായിരുന്നു. എയർ വൺ ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും വലിയ എയർലൈൻ ആയിരുന്നു, ഇറ്റലി, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവടങ്ങളിലെ 36 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. റോമിലെ ലിയനാർഡോ ഡാ വിഞ്ചി – ഫ്യൂമിസിണോ എയർപോർട്ട്, മിലാനിലെ ലിനെറ്റ് എയർപോർട്ട്, ടൂറിൻ എയർപോർട്ട് എന്നിവയായിരുന്നു പ്രധാന ബേസുകൾ. [3]

എത്തിഹാദ് എയർവേസുമായി അലിറ്റാലിയ ഉണ്ടാക്കിയ പുതിയ പങ്കാളിത്ത നടപടികൾ വഴി 2014 ഒക്ടോബർ 30-നു എയർ വൺ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.[1] എയർ വൺ പ്രവർത്തിച്ചിരുന്ന എല്ലാ റൂട്ടുകളിലും അലിറ്റാലിയ സർവീസ് നടത്തുകയോ അല്ലെങ്കിൽ സർവീസ് അവസാനിപ്പിക്കുകയോ ചെയ്തു.

ഏവിയേഷൻ രംഗത്തെക്കുറിച്ചു ആഴത്തിൽ അറിവുള്ള എയർ സഹാറയുടെ പ്രധാനിയായി പ്രവർത്തിച്ചിരുന്ന അലോക് ശർമ 2015 ആദ്യ പകുതിയോടെ എയർ വൺ പ്രവർത്തനങ്ങൾ തുടങ്ങാൻ ആലോചന ഉണ്ടായിരുന്നു.[4]

ചരിത്രം

[തിരുത്തുക]

1983-ൽ ഇറ്റലിയിലെ പെസ്കാരയിൽ ഫ്ലയിംഗ് സ്ക്കൂളായി പ്രവർത്തിക്കാനും, എയർ - ടാക്സി സർവീസ് നടത്താനും പിന്നീട് പ്രാദേശിക വിമാന സർവീസുകൾ നടത്താനുമായി സ്ഥാപിച്ച അലിയഡ്രിയാൻറ്റിക്ക ആയാണ് എയർ വൺ ആരംഭിച്ചത്. 1988-ൽ പ്രമുഖ ബിൽഡിംഗ്‌ സിവിൽ എഞ്ചിനീയറിംഗ് ഗ്രൂപ്പായ ഗ്രുപ്പോ ടോടോ അലിയഡ്രിയാൻറ്റിക്കയുടെ മുഖ്യ ഓഹരിയുടമയായി. ജൂൺ 1994-ൽ ആദ്യ ബോയിംഗ് 737-200 വിമാനം സ്വന്തമാക്കിയ അലിയഡ്രിയാൻറ്റിക്ക ഷെഡ്യൂൾഡ്, ചാർട്ടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1995 ഏപ്രിൽ 27-നു അലിയഡ്രിയാൻറ്റിക്ക മിലാനിനും ബ്രിണ്ടിസിക്കും ഇടയിലും റീജിയോ കാലാബ്രിയക്കും ലാമേസിയ ടെർമെക്കും ഇടയിലും ഷെഡ്യൂൾഡ് വിമാന സർവീസുകൾ ആരംഭിച്ചു.

1995 നവംബർ 23-നു പുതിയ പേരായ എയർ വൺ കമ്പനി സ്വീകരിച്ചു, റോമിനും മിലാനും ഇടയിൽ സർവീസും ആരംഭിച്ചു. ഒരു വർഷം പൂർണമായി സർവീസ് നടത്തിയ 1996-ൽ 713000 യാത്രക്കാർ എയർ വൺ എയർലൈൻ മുഖാന്തരം യാത്ര ചെയ്തു, അതിനു ശേഷം എണ്ണം കൂടി.

2000-ൽ എയർ വൺ ലുഫ്താൻസയുമായി പങ്കാളിത്തം തുടങ്ങി. എയർ വണ്ണിൻറെ ഒരുവിധം എല്ലാ വിമാനങ്ങളും ലുഫ്താൻസയുമായി കോഡ്-ഷെയറിൽ ആയി.

2007-ൽ എയർ വൺ ഏകദേശം 5.5 മില്യൺ യാത്രക്കാരെ വഹിച്ചു (ഷെഡ്യൂൾ, ചാർട്ടർ വിമാനങ്ങൾ വഴി), അങ്ങനെ യാത്രക്കാരുടെ എണ്ണത്തിൽ ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായി. 2007-ൽ 750 മില്യൺ യൂറോ ആയിരുന്നു എയർ വണ്ണിൻറെ വരുമാനം, 6.8 മില്യൺ യൂറോ ലാഭവും.

ഓഗസ്റ്റ്‌ 2008-ൽ എയർ വൺ അലിറ്റാലിയയിൽ ലയിക്കും എന്നു പ്രഖ്യാപിക്കപ്പെട്ടു.[5] 2008-ൽ എയർ വൺ പാപ്പരാവുന്നതിൻറെ വക്കിലെത്തി, അലിറ്റാലിയയുമായുള്ള ലയനമായിരുന്നു രക്ഷപ്പെടാനുള്ള ഏക പോംവഴി.[6]

2009 ജനുവരി 13-നു എയർ വൺ ഔദ്യോഗികമായി അലിറ്റാലിയയുടെ ഭാഗമായി. ലയനത്തിൻറെ വ്യക്തമായ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല.

അലിറ്റാലിയയുമായുള്ള ലയനം കാരണം ലുഫ്തനാസയുടെ മൈൽസ് & മോർ സഹകരണം 2009 മാർച്ച്‌ 28-നു അവസാനിച്ചു.[7] അലിറ്റാലിയയുമായുള്ള ലയനം കാരണം തന്നെ യുണൈറ്റഡ് എയർലൈൻസുമായുള്ള മൈലേജ് പ്ലസ് പരിപാടിയുടെ പങ്കാളിത്തവും എയർകാനഡയുടെ എയറോപ്ലാൻ പരിപാടിയുടെ പങ്കാളിത്തവും 2009 ജൂൺ 28-നു അവസാനിച്ചു.[8]

പിന്നീട് 2009-ൽ അലിറ്റാലിയയുടേയും എയർ വണ്ണിൻറെയും ബുക്കിംഗ് പ്രക്രിയ ഒന്നാക്കി, അങ്ങനെ രണ്ടു എയർലൈനുകൾ ഒന്നായി മാറി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.alitalia.com/it_it/promooffline/air-one-e-coupon.html
  2. "Copyright." Air One. Retrieved on 14 April 2016.
  3. "Directory: World Airlines". Flight International. 2007-03-27. pp. 64–65.
  4. "Air One Airlines". cleartrip.com. Archived from the original on 2016-04-19. Retrieved 14 April 2016.
  5. "Turnround specialist says 'basta' to crying over Alitalia". Financial Times. Retrieved 10 July 2015.
  6. GOVERNO: FALLIMENTO DI ALITALIA! SALVATI DALLA BANCAROTTA SOLO AIR ONE E MALPENSA (Pirozzi e Biasco). | IlpuntoDue Archived 2016-03-13 at the Wayback Machine. "La Nuova Compagnia, servirà a salvare la Air One di Toto, che accumula passivi ogni giorno, insieme al salvataggio dell’aeroporto di Malpensa, che correva il rischio di perdere 62 attracchi al giorno e il declassamento ad aeroporto di secondo livello." translated: "The New Company (Alitalia-CAI) will save Toto's Air One, which has its debts increased every day, together with Malpensa Airport, which could have lost 62 slots per day and it could have been declassed to second-level airport."
  7. http://www.miles-and-more.com/online/portal/mam/us/earn/flight/offer?nodeid=2508369&l=en&cid=1000390
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-16. Retrieved 2016-04-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എയർ_വൺ&oldid=3951987" എന്ന താളിൽനിന്ന് ശേഖരിച്ചത്