എയർ കൂളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഈജിപ്ഷ്യൻ കൂജ. സുഷിരങ്ങളുള്ള മൺപാത്രങ്ങളും പരുക്കൻ തുണികളും ബാഷ്പീകരണത്തിനുള്ള വിസ്തൃതി വർദ്ധിപ്പിക്കുന്നു.

ഒരു കെട്ടിടത്തിലോ മുറിയിലോ വാഹനത്തിലോ ഉള്ള വായു ജലത്തിന്റെ ബാഷ്പീകരണത്തിലൂടെ തണുപ്പിക്കുന്നതിനുള്ള ഉപകരണമാണ് എയർ കൂളർ (English: Evaporative cooler). വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോൾ അത് അതിന്റെ ചുറ്റുപാടിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്നു, ഇത് ഗണ്യമായ തണുപ്പിക്കൽ പ്രഭാവം ഉണ്ടാക്കുന്നു. ഈർപ്പമുള്ളതല്ലാത്ത വായു നനഞ്ഞ പ്രതലത്തിലൂടെ കടന്നുപോകുമ്പോൾ ബാഷ്പീകരണ തണുപ്പിക്കൽ സംഭവിക്കുന്നു. ബാഷ്പീകരണത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് തണുപ്പിക്കൽ വർദ്ധിക്കും.

ഒരു എയർ കൂളറിന്റെ കാര്യക്ഷമത ചുറ്റുമുള്ള വായുവിന്റെ ഈർപ്പത്തെ ആശ്രയിച്ചിരിക്കുന്നു. വളരെ വരണ്ട വായുവിന് ധാരാളം ഈർപ്പം ആഗിരണം ചെയ്യാൻ കഴിയും. പൂർണ്ണമായും ജലത്താൽ പൂരിതമായ വായുവിന്റെ സാഹചര്യത്തിൽ ബാഷ്പീകരണം നടക്കില്ല. അതിനാൽ തണുപ്പിക്കൽ സംഭവിക്കുന്നില്ല. കുറഞ്ഞ ആർദ്രതയുള്ള കാലാവസ്ഥയും (40% ആപേക്ഷിക ആർദ്രതയിൽ കുറവ്), താരതമ്യേന ചൂടുള്ള താപനിലയും (പരമാവധി പ്രതിദിന താപനില 25 °C യിൽ കൂടുതൽ) തണലുള്ളതും നന്നായി വായുസഞ്ചാരമുള്ളതുമായ സ്ഥലം എന്നീ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ ഒരേ എയർ കൂളർ ശരിയായി പ്രവർത്തിക്കുകയുള്ളു.

"https://ml.wikipedia.org/w/index.php?title=എയർ_കൂളർ&oldid=3833210" എന്ന താളിൽനിന്ന് ശേഖരിച്ചത്