എമ്മി റോസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമ്മി റോസം
Emmy Rossum at The Ripple Effect charity event in Los Angeles, December 2011
Rossum in December 2011
ജനനം Emmanuelle Grey Rossum
(1986-09-12) സെപ്റ്റംബർ 12, 1986 (വയസ്സ് 31)
Manhattan, New York, U.S.
തൊഴിൽ Actress, singer, songwriter
സജീവം 1993–present
ജീവിത പങ്കാളി(കൾ) Justin Siegel (വി. 2008–2010) «start: (2008)–end+1: (2011)»"Marriage: Justin Siegel to എമ്മി റോസം" Location: (linkback://ml.wikipedia.org/wiki/%E0%B4%8E%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF_%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%82)
പങ്കാളി(കൾ) Sam Esmail (2013–present; engaged)
വെബ്സൈറ്റ് www.emmyrossum.com

ഒരു അമേരിക്കൻ നടിയും, ഗായികയും ഗാനരചയിതാവുമാണ് എമ്മി റോസം (Emmy Rossum). ന്യൂയോർക്കു സിറ്റിയിലെ മാൻഹാട്ടനിൽ 1986 സെപ്തംബർ 12 -ന് ജനിച്ചു. ഷെയിംലെസ് എന്ന ടെലിവിഷന് സീരിയലിലെ Fiona Gallagher എന്ന കഥാപാത്രത്തിലൂടെ അവർ പ്രേക്ഷകർക്കു ഏറെ സുപരിചിതയാണ്. Songcatcher (2000), An American Rhapsody, (2001), Passionada (2002), Mystic River (2003) എന്നിങ്ങനെ കുറെ സിനിമകളിൽ അവർ ഒരു നടിയായും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. Mystic River (2003) എന്ന സിനിമയിലെ അഭിനയം തന്റെ ഉള്ളിൽഒരു നല്ല നടി ഒളിഞ്ഞിരിപ്പുണ്ടെന്നു ലോകത്തോടു വിളിച്ചുപറഞ്ഞു. ഒരു സയൻസ് ഫിക്ഷൻ സിനിമയായ The Day After Tomorrow (2004) എന്ന ചിത്രത്തിലെ നായിക അവരുടെ പ്രതിഭയുടെ ആഴം പ്രേക്ഷകർക്കു മുമ്പില് തുറന്നു കാട്ടി. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് The Phantom of the Opera യിലെ Christine Daaé എന്ന കഥാപാത്രവും. Poseidon (2006), Dragonball: Evolution (2009), Dare (2009), Beautiful Creatures (2013), Before I Disappear (2014), You're Not You (2014), Comet (2014) എന്നിങ്ങനെ അവരുടെ പ്രതിഭ വെളിപ്പെടുത്തുന്ന ഏതാനും ചിത്രങ്ങൾകൂടിയുണ്ട്. 2007 ൽ റോസം അവരുടെ ആദ്യ സംഗീത ആൽബം "ഇൻസൈഡ് ഔട്ട്" എന്ന പേരിൽ പുറത്തിറക്കി. അതേ വർഷം തന്നെ "കരോൾ ഓഫ് ദ ബെൽസ്" എന്ന പേരിൽ മറ്റൊരു ആൽബവും പുറത്തിറക്കി. അതിനു പിന്നാലെ മറ്റൊന്നു കൂടി Sentimental Journey.

ആദ്യകാലജീവിതം[തിരുത്തുക]

ഒരു ഫോട്ടോഗ്രാഫറായ ചെറി റോസം എന്ന അമ്മയുടെ ഏക മകൾ. എമ്മിയുടെ മാതാവ് റഷ്യൻ പിന്തുടർച്ചയുള്ള ഒരു ജൂത കുടുംബത്തിൽ നിന്നായിരുന്നു. പിതാവ് ഇമ്മാനുവൽ ഒരു ഇംഗ്ലീഷ്-ഡച്ച് പിന്തുടർച്ചയുള്ള പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്ന്. എമ്മിയെ ഗർഭം ധരിച്ചിരുന്ന വേളയിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. 2007 കാലഘട്ടത്തിൽ ഏകദേശം രണ്ടു പ്രാവശ്യം മാത്രമേ അവൾ പിതാവിനെ കണ്ടുമുട്ടിയിട്ടുള്ളൂ.

ഏകദേശം 7 വയസ്സു മുതൽ എമ്മി സംഗീതത്തിന്റെ മാസ്മരിക ലോകത്തേയ്ക്കു കാലെടുത്തു വച്ചു തുടങ്ങി. കുട്ടിക്കാലത്തെ 5 വർഷത്തെ സംഗീത പഠനം അവളുടെ ഉള്ളിലെ സംഗീത പ്രതിഭ വെളിവാക്കപ്പെട്ടു. Plácido Domingo, Luciano Pavarotti തുടങ്ങിയ ഏതാനും പ്രശസ്തരായ ഗായകരോടൊപ്പം പിന്നണി പാടുവാനുള്ള അവസരങ്ങളും സംജാതമായി. ഒരു അഭിമുഖത്തിൽ തന്റെ സംഗീതാഭിരുചി തന്റെ അമ്മയിൽ നിന്നു പകർന്നു കിട്ടിയതാണെന്ന് അവർ പറഞ്ഞു. ഗർഭകാലത്തു് അവളുടെ അമ്മ എല്ലായ്പ്പോഴും ക്ലാസിക്കൽ മ്യൂസിക് തുടങ്ങിയവ ശ്രവിക്കുമായിരുന്നുവത്രേ.

12 വയസ്സായപ്പോഴേയ്ക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി. ഇതോടെ ന്യൂയോർക്കിലെ The New Actors Workshop ൽ അഭിനയം പരിശീലിക്കുവാൻ ചേർന്നു.

മാൻഹാട്ടനിലെ സ്പെൻസ് സ്കൂളിൽ പഠനം നടത്തുന്നുണ്ടായിരുന്നുവെങ്കിലും സംഗീതവും അഭിനയവുമായി സമയം ചിലവഴിച്ചതിനാൽ സ്കൂളിലെ പഠനം ഇടയ്ക്കുവച്ചു മുടങ്ങി. പിന്നീട്15 വയസ്സിൽ ഓൺലൈൻ വഴി ഹൈസ്ക്കൂൾ പഠനം എമ്മി റോസം പൂർത്തിയാക്കി. പിന്നീട് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ തുടർപഠനത്തിനു ചേർന്നു.

ഒരു അഭിനേതാവ് എന്ന നിലയിലെ ജീവിതം[തിരുത്തുക]

ആദ്യകാലത്ത് (1997) ഏതാനും ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണു സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു പ്രവേശിക്കുന്നത്. 14 വയസ്സിൽ Songcatcher എന്ന സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു (year 2000) Sundance Film Festival ലിൽ ഇതിലെ തകർത്ത അഭിനയത്തിനു സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. അതോടൊപ്പം Independent Spirit Award ലേയ്ക്കും നോമിനേറ്റ് ചെയ്യപ്പെട്ടു. Songcatcher ന്റെ സൌണ്ട് ട്രാക്കില് Dolly Parton എന്ന ഗായകനോടൊപ്പം ഒരു ഡ്യൂവറ്റ് പാടാൻ ലഭിച്ചത് എടുത്തു പറയേണ്ടതുണ്ട്.

Nola (2003) എന്ന സിനിമയിൽ റോസം ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ക്ലിന്റ് ഈസ്റ്റ് വുഡിന്റെ Mystic River എന്ന സിനിമയിലെ Katie Markum എന്ന കഥാപാത്രമായുള്ള അഭിനയം അവിസ്മരണീയമായി. പാരിസ്ഥിതിക സംതുലനം തകർന്ന് ഒരു വൻദുരന്തത്തിലേയ്ക്ക് എത്തിപ്പെടുന്ന കഥ പറയുന്ന The Day After Tomorrow ഒരു വൻ വിജയമായിരുന്നു. The Phantom of the Opera യിലെ Christine Daaé എന്ന കഥാപാത്രത്തിനു നല്ല നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നോമിനേറ്റ് ചെയ്യപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിനു മറ്റൊരു Critics' Choice Award, Saturn Award for Best Performance by a Younger Actor എന്നിവയും ലഭിച്ചു. 2006 ൽ The Poseidon Adventure എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തു. കഥാപാത്രത്തിന്റെ പേരു് Jennifer Ramsey. Kurt Russell എന്ന നടൻറെ മകളുടെ റോൾ. ഇതിനു നാനാതുറയിലുമുള്ള ആളുകളുടെ അഭിനന്ദനങ്ങൾക്കു പാത്രമായി. 2006 ലെ വില്ല്യം ഷേക്സ്പിയറിൻറെ നാടകത്തെ ആസ്പദമാക്കിയുള്ള Romeo and Juliet എന്ന ചിത്രത്തിലെ Juliet Capulet എന്ന കഥാപാത്രം എടുത്തു പറയേണ്ടതുണ്ട്. 2009 ൽ Dragonball Evolution എന്ന ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം അഭിനയിച്ച Dare സൺഡെയ്ൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ഔദ്ദ്യോദികമായി തെരഞ്ഞടുക്കപ്പെട്ട ചിത്രമായിരുന്നു. Lucie Tiberghien സംവിധാനം ചെയ്ത Daily Bread എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമായിരുന്നു.

2011 ൻറെ പകുതിയിൽ റോസം DJ Caruso യുടെ സാമൂഹിക ചിത്രമായ Inside ൽ അഭിനയിച്ചു. ഇത് തോഷിബയും ഇൻറലും ഒരുമിച്ചു സ്പോൺസർ ഒരു ഓൺലൈൻ ചലച്ചിത്രമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ Shameless എന്ന ടെലിവിഷൻ പരമ്പരയുടെ തുടർഭാഗങ്ങളിൽ അഭിനയിച്ചു. 2013 ൽ Beautiful Creatures എന്ന സിനിമയിൽ ഒരു സപ്പോർട്ടിങ്ങ് റോളിൽ അഭിനയിച്ചതു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ഇതേ പേരിലുള്ള നോവലിൻറെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആ ചിത്രം. You're Not You (2013) എന്ന ചിത്രത്തിലെ ബെക് എന്ന നഴ്സ്, Sam Esmail സംവിധാനം ചെയ്ത Comet (2013), Before I Disappear (2013), Curfew (2013) എന്നിവയാണ് എമ്മി റോസം അഭിനയിച്ച ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങൾ.

എമ്മി റോസം എന്ന സംഗീതജഞ[തിരുത്തുക]

The Phantom of the Opera യിലെ കഥാപാത്രത്തിനു ശേഷം ക്ലാസിക്കൽ ആൽബങ്ങളില് പാടുന്നതിനുള്ള അനേകം അവസരങ്ങൾ അവർ നിരസിച്ചു. പിന്നീട് Stuart Brawley യുടെ സംവിധാനത്തിൽ എമ്മി റോസം നിർമ്മിച്ചു റോസം പാടി പുറത്തിറക്കിയ സംഗീത ആൽബം Inside Out ഒരു വൻവിജയമായിരുന്നു. 2007 ഒക്ടോബർ 23 നാണ് ഇത് പുറത്തിറങ്ങിയത്. 2007 ഡിസംബറിൽ എമ്മി റോസം Carol of the Bells എന്ന പേരിൽ ക്രിസ്തുമസ് ഗാനങ്ങളുടെ ഒരു ആൽബം പുറത്തിറക്കി. Alex Band ൻറെ ആദ്യ സോളോ ആൽബമായ We've All Been There ൽ ശ്രദ്ധേയമായ "Cruel One" എന്ന ഗാനം ആലപിച്ചു. 2013, ജനുവരിയിൽ പുറത്തിറങ്ങിയ Sentimental Journey എന്ന ആൽബത്തിലെ ഗാനങ്ങൾ എമ്മി റോസം സ്വന്തമായി എഴുതി തയ്യാറാക്കുകയായിരുന്നു. ഈ ആൽബം വില്പനയില് സകലകാല റക്കാർഡുകളും ഭേദിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു പൊതു പ്രവർത്തനങ്ങളും[തിരുത്തുക]

റോസം YouthAIDS അംബാസഡർ ആണ്. അതുപോലെ തന്നെ ഒരു പരിസ്ഥിതി പ്രവർത്തകയും. ഗ്ലോബൽ ഗ്രീൻ യു.എസ്.എ. എന്ന സംഘടനയുമായി സഹകരിച്ച് പാരിസ്ഥിതിക സംരക്ഷണത്തിനു വേണ്ടി പണം പൊതുവേദികളിൽ നിന്ന് സംഭരിക്കുകയും പരിസ്ഥിതികളിലെ മാറ്റം ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. റോസം The Best Friends Animal Society എന്ന മൃഗസംരക്ഷണത്തിനുള്ള സംഘടനയിലെ സജീവപ്രവർത്തകയാണ്. ഈ സംഘടന തെരുവിൽ അലഞ്ഞുതിരിയുന്ന വളര്ത്തു മൃഗങ്ങൾക്കായി അഭയസങ്കേതം ഒരുക്കുന്ന ഒരു പ്രധാനപ്പെട്ട സംഘടനയാണ്.

സ്വകാര്യജീവിതം'[തിരുത്തുക]

2008 ഫെബ്രുവരിയിൽ റോസം മ്യൂസിക് എക്സിക്യൂട്ടീവായ Justin Siegel നെ വിവാഹം കഴിച്ചു. 2009 സെപ്റ്റംബറിൽ ജസ്റ്റിൻ വിവാഹമോചനത്തിന് ലോസ് ആഞ്ജലസ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഡിസംബർ 28, 2010 ൽ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. എഴുത്തുകാരനും സംവിധായകനുമായ Sam Esmail മായി താമസിയാതെ വിവാഹം നടക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. റോസം ഒരു celiac disease ബാധിച്ച വ്യക്തിയാണ്. ഒരു തരം autoimmune സംബന്ധിയായ രോഗം. Gluten അടങ്ങിയ ഭക്ഷണ സാധനങ്ങളോട് ശരീരം അസാധാരണമായി പ്രതികരിക്കുന്ന അസുഖം ആണിത്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Rossum in March 2011
Film
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1999 Genius Claire Addison
2000 Songcatcher Deladis Slocumb
2000 It Had to Be You Young Girl
2001 American Rhapsody, AnAn American Rhapsody Sheila – age 15
2001 Happy Now Nicky Trent / Jenny Thomas
2002 Passionada Vicky Amonte
2003 Nola Nola
2003 Mystic River Katie Markum
2004 Day After Tomorrow, TheThe Day After Tomorrow Laura Chapman
2004 Phantom of the Opera, TheThe Phantom of the Opera Christine Daaé
2006 Poseidon Jennifer Ramsey
2009 Dragonball: Evolution Bulma
2009 Dare Alexa Walker
2011 Inside Christina Perasso
2013 Beautiful Creatures Ridley Duchannes
2014 Before I Disappear Maggie
2014 You're Not You Bec
2014 Comet Kimberly
2017 A Futile and Stupid Gesture Kathryn Walker Filming
ടെലിവിഷൻ
വർഷം ടെലിഫിലിം/സീരിയൽ കഥാപാത്രം കുറിപ്പുകൾ
1996 Grace & Glorie Luanne Movie
1997 As the World Turns Abigail Williams
1997 Law & Order Alison Martin Episode: "Ritual"
1998 Will of Their Own, AA Will of Their Own Young Sarah Miniseries
1998 Only Love Lily Movie
1999 Snoops Caroline Beels 2 episodes
1999 Genius Claire Addison Movie
2000 Audrey Hepburn Story, TheThe Audrey Hepburn Story Young Audrey Hepburn Movie
2001 The Practice Allison Ellison Episode: "The Candidate"
2011–present Shameless Fiona Gallagher Main role
"https://ml.wikipedia.org/w/index.php?title=എമ്മി_റോസം&oldid=2675400" എന്ന താളിൽനിന്നു ശേഖരിച്ചത്