എബ്രഹാം മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എബ്രഹാം മാത്യു

മലയാള കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് എബ്രഹാം മാത്യു. കൊല്ലം ജില്ലയിലെ പുനലൂരിൽ ജനനം. ശ്രീ നാരായണ കോളേജിൽ നിന്നും ബിരുദം നേടി. മാതൃഭൂമിയിൽ പത്രപ്രവർത്തകനായും കൈരളി ടി.വി.യിൽ അസ്സോസ്സിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ചദൃശ്യമാധ്യമലേഖകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

 • മഗ്ദലീന
 • നാലാം യാമം (തകഴിയെയും കേശവദേവിനെയുംക്കുറിച്ചുള്ള നോവൽ)
 • മുറിവുകളിൽ പൂത്ത മുന്തിരികൾ
 • ഋതുക്കൾ ഞാനാകുന്നു (കാവ്യ നോവൽ)
 • എത്രയും പ്രിയപ്പെട്ട കഥകൾ
 • ഏതോ പൂമരങ്ങൾ (കഥകൾ)
 • ഓരോ പുഴയിലും (കഥകൾ)
 • ഇന്ദ്രിയനഗരം
 • നാലായാമം
 • കാറ്റ് വിതച്ചവർ(നോവൽ)
 • കാട്ടുമരങ്ങളിൽ കാറ്റുതൊടും പോലെ(കഥകൾ)

അവലംബം[തിരുത്തുക]

 1. https://greenbooksindia.com/abraham-mathew
"https://ml.wikipedia.org/w/index.php?title=എബ്രഹാം_മാത്യു&oldid=3734345" എന്ന താളിൽനിന്ന് ശേഖരിച്ചത്