Jump to content

എനോള ഗേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഉപയോഗത്തിലിരുന്ന ബോയിംഗ് ബി -29 വിഭാഗത്തിൽപെട്ട ഒരു ബോംബർ വിമാനമാണ് എനോള ഗേ .1945 ഓഗസ്റ്റ് 6-ന് ലിറ്റിൽ ബോയ് എന്ന കോഡ്നാമമുള്ള അണുബോംബ് വഹിച്ച ഈ ബോംബറിന്റെ നിയന്ത്രണച്ചുമതല പോൾ ടിബറ്റ്സ് എന്ന വൈമാനികനായിരുന്നു. അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കാണ് ഈ പേരു ടിബറ്റ്സ് തെരെഞ്ഞെടുത്തത്.

എനോള ഗേ നാഷനൽ എയർ & സ്പേസ് മ്യൂസിയത്തിൽ

മറ്റു വിവരങ്ങൾ

[തിരുത്തുക]
  • ചിറക് നീളം: 43 മീ (141 അടി 3 ഇഞ്ച്)
  • നീളം: 30.2 മീ. (99 അടി)
  • ഉയരം: 9 മീ (27 അടി 9 ഇഞ്ച്)
  • ഭാരം, ഒഴിഞ്ഞത്: 32,580 കിലോഗ്രാം (71,826 പൗണ്ട്)
  • ആകെ ഭാരം: 63,504 കിലോ
  • നിർമ്മാതാവ്/കമ്പനി:ഗ്ലെൻ എൽ മാർട്ടിൻ കോ., ഒമാഹ, നെബ്ര., 1945
  • എൻജിൻ: 4 റൈറ്റ് ആർ -3350-57 ടർബോ സൂപ്പർചാർജ്ഡ് റേഡിയലുകൾ, 2,200 എച്ച്പി
  • ആൾ: 12 (ഹിരോഷിമ ദൗത്യം)[1]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Frequently Asked Questions Regarding Exhibition of B-29 Superfortress Enola Gay" (Press release). National Air and Space Museum. 17 May 2005. Retrieved 20 February 2018.
"https://ml.wikipedia.org/w/index.php?title=എനോള_ഗേ&oldid=3802085" എന്ന താളിൽനിന്ന് ശേഖരിച്ചത്