എഡ്വേർഡ് കാൽവിൻ കെൻഡാൽ
Edward Calvin Kendall | |
---|---|
ജനനം | South Norwalk, Connecticut, United States | മാർച്ച് 8, 1886
മരണം | മേയ് 4, 1972 Princeton, New Jersey, United States | (പ്രായം 86)
ദേശീയത | American |
മേഖലകൾ | Biochemistry |
സ്ഥാപനങ്ങൾ | Parke-Davis St. Luke's Hospital Mayo Clinic Princeton University |
ബിരുദം | Columbia University |
അറിയപ്പെടുന്നത് | Isolation of thyroxine Discovery of cortisone |
പ്രധാന പുരസ്കാരങ്ങൾ | Lasker Award (1949) Passano Foundation (1950) Nobel Prize in Physiology or Medicine (1950) Cameron Prize for Therapeutics of the University of Edinburgh (1951) |
എഡ്വേർഡ് കാൽവിൻ കെൻഡാൽ (Edward Calvin Kendall) (മാർച്ച് 8, 1886 - മെയ് 4, 1972) ഒരു അമേരിക്കൻ രസതന്ത്രജ്ഞനായിരുന്നു. അഡ്രീനൽ ഗ്രന്ഥിയുടെ ഹോർമോണുകളുമായി ബന്ധപ്പെട്ട പഠനത്തിന് കെൻഡാൽ 1950 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സ്വിസ് രസതന്ത്രജ്ഞനായ തഡ്യൂസ് റീച്ച്സ്റ്റൈൻ, മയോ ക്ലിനിക് ഫിസിഷ്യൻ ഫിലിപ്പ് എസ്. ഹെഞ്ച് എന്നിവർക്കൊപ്പം പങ്കിട്ടു.[1] കെൻഡാൽ അഡ്രീനൽ ഗ്രന്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണായ തൈറോക്സിൻ വേർതിരിച്ചെടുക്കുന്നതിനും സംഭാവനചെയ്തിട്ടുണ്ട് . കൂടാതെ ഗ്ലൂട്ടത്തയോൺ ക്രിസ്റ്റലൈസ് ചെയ്യുകയും അതിന്റെ രാസഘടന തിരിച്ചറിയുകയും ചെയ്യുന്ന സംഘത്തിലും പ്രവർത്തിച്ചു. അവാർഡ് സമയത്ത് മയോ ഫൌണ്ടേഷന്റെ ഗ്രാജുവേറ്റ് സ്കൂളിലെ ബയോകെമിസ്റ്റായിരുന്നു കെൻഡാൽ. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. മയോ ഫൌണ്ടേഷനിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, കെൻഡാൽ പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ഫാക്കൽറ്റിയിൽ ചേർന്നു, അവിടെ അദ്ദേഹം 1972 ൽ തന്റെ മരണം വരെ തുടർന്നു. നോർവാക്കിലെ കെൻഡാൽ എലിമെന്ററി സ്കൂളിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ "Edward C. Kendall". The Nobel Foundation. ശേഖരിച്ചത് 2011-07-04.