എഡ്വേർഡ് ആൽബി
എഡ്വർഡ് ആൽബി | |
---|---|
![]() എഡ്വർഡ് ആൽബി, 1961. | |
ജനനം | Virginia | 12 മാർച്ച് 1928
Occupation | നാടകകൃത്ത |
Nationality | അമേരിക്കൻ |
Period | 1958– |
Notable works | ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്? ദ സൂ സ്റ്റോറി ദ സാൻഡ്ബോക്സ് ദ ഗോട്ട്: ഒർ, ഹൂ ഇസ് സില്വിയ? |
ദ സൂ സ്റ്റോറി, ദ സാൻഡ്ബോക്സ്, ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്? തുടങ്ങിയ രചനകളിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ നാടകകൃത്താണ് എഡ്വർഡ് ഫ്രാങ്ക്ലിൻ ആൽബി (12 മാർച്ച് 1928 - 17 സെപ്റ്റംബർ 2016). ആധുനികതയെ കൃത്യമായ വിശകലനം ചെയ്യുന്ന നാടകങ്ങൾ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അസംബന്ധ നാടക ശാഖയിലെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്തവയാണ് ആല്ബിയുടെ ആദ്യകാല രചനകൾ. നാടകീയതയെയും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളെയും ഒരേ പോലെ ഉപയോഗിക്കുന്നതിലൂടെ യുദ്ധാനന്തര അമേരിക്കൻ നാടകവേദിയെ സ്വാധീനിച്ച ഒരു എഴുത്തുകാരനാണ് ആല്ബിയെന്ന് പൗള വോഗലിനെപ്പോലെയുള്ള യുവ അമേരിക്കൻ നാടകകൃത്തുക്കൾ അഭിപ്രായപ്പെടുന്നു.
ജീവിതരേഖ[തിരുത്തുക]
1928 മാർച്ച് 12-ന് വെർജീനിയയിൽ ജനിച്ചു. അമ്മ ലൂയി ഹാർവി മകനെ എഡ്വേഡ് എന്നുവിളിച്ചു. അച്ഛനാരെന്ന് അറിയാതിരുന്ന എഡ്വേഡിനെ മൂന്നാഴ്ച പ്രായമുള്ളപ്പോൾ മാൻഹട്ടനിലെ ദത്തെടുപ്പ് കേന്ദ്രത്തിലെത്തിച്ചു. അവിടെ റീഡ് ആൽബിയും ഭാര്യ ഫ്രാൻസിസും അവനെ എഡ്വേഡ് ഫ്രാങ്ക്ലിൻ ആൽബി മൂന്നാമൻ എന്ന് പേരിട്ടു ദത്തെടുത്തു. കുട്ടിക്കാലത്തേ കവിതയെഴുതിത്തുടങ്ങി. കവിതയും നോവലുമെല്ലാം എഴുതിയ ആൽബി 28-ാം വയസ്സിൽ ആദ്യനാടകം 'ദ സൂ സ്റ്റോറി' അവതരിപ്പിച്ചു. പിന്നീട് രചിച്ച ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്? എന്ന നാടകത്തിന് ഉള്ളടക്കത്തിൽ വഷളത്തരവും പരസ്യമായ ലൈംഗികപരാമർശങ്ങളുമുണ്ടെന്ന കാരണം കാട്ടി പുലിറ്റ്സർ സമ്മാനം നിഷേധിച്ചു.
ശിൽപ്പി ജൊനാഥാൻ തോമസായിരുന്നു 35 കൊല്ലം ജീവിത പങ്കാളി. അവർ 2005-ൽ അന്തരിച്ചു.[1]
കൃതികൾ[തിരുത്തുക]
- ദ സൂ സ്റ്റോറി, ദ സാൻഡ്ബോക്സ്
- ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്?
- ദ ഗോട്ട്: ഒർ, ഹൂ ഇസ് സില്വിയ?
- 'ടൈനിആലിസ്'
- 'മി മൈസെൽഫ് ആൻഡ് ഐ'
- 'എഡ്വേഡ് ആൽബീസ് പീറ്റർ ആൻഡ് ജെറി'
പുരസ്കാരങ്ങൾ[തിരുത്തുക]
- ടോണി അവാർഡ്
- നാഷണൽ മെഡൽ ഓഫ് ആർട്സ് (1996)