Jump to content

എഡ്യൂക്കേഷൻ ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഡ്യൂക്കേഷൻ ഇന്റർനാഷണൽ (EI) ഒരു ആഗോള അദ്ധ്യാപക തൊഴിലാളി യൂണിയൻ ആകുന്നു. പ്രീ പ്രൈമറി തൊട്ട് സർവ്വകലാശാലവരെയുള്ള 30 മില്യൺ വരുന്ന അദ്ധ്യാപകരുടെ 172 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 401 അംഗസംഘടനകൾ ചേർന്നതാണീ അദ്ധ്യാപകസംഘടന. ലോകത്തേ ഏറ്റവും വലിയ ഒരു പ്രത്യേക വിഭാഗത്തിനുള്ള സംഘടനയാണിത്.[അവലംബം ആവശ്യമാണ്]

എഡ്യൂക്കേഷൻ ഇന്റെർനാഷണൽ ആഗോളതലത്തിലുള്ള അദ്ധ്യാപകരുടെയും മറ്റ് വിദ്യാഭ്യാസജീവനക്കാരുടെയും ശബ്ദമാണ്. വർഗ്ഗവർണ്ണവ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലെയും കുട്ടികൾക്ക് ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം ലഭ്യമാകണമെന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്നു. വംശീയവിദ്വേഷം, വർഗ്ഗീയത എന്നിവയ്ക്കെതിരെ പരവർത്തിച്ച് സമൂഹത്തിലെ തുല്യതയ്ക്കു വേണ്ടി നിലകൊള്ളുകയും  ലിംഗം, ലൈംഗികവ്യതിയാനം, സാമൂഹ്യസാമ്പത്തികസ്ഥിതി, വർഗ്ഗപരമായതോ പ്രാദേശികമായതോ ആയ ജനനമോ രൂപഘടനയോ അടിസ്ഥാനമാക്കിയുള്ള യാതൊരുവിധ വിവേചനത്തേയും എതിർക്കുന്നു. ഇതിനുപുറമെ, അന്താരാഷ്ട്രനിലയിൽ, അദ്ധ്യാപകരുടെയും വിദ്യാഭ്യാസജീവനക്കാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്വതന്ത്ര ജനാധിപത്യ സംഘടനകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ സംഘടൻ വിദ്യാഭ്യാസത്തിലെ സമാനമനസ്ഥിതിയുള്ള മറ്റ് ആഗോളസംഘടകളുമായുള്ള ഐകമത്യത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

1950കൾക്കുമുമ്പ് അന്താരാഷ്ട്രീയ തൊഴിലാളി പ്രസ്ഥാനങ്ങളിൽ അദ്ധ്യാപകരുടെയും മറ്റു വിദ്യാഭ്യാസപ്രവർത്തകരുടെയും അവരുടെ സംഘടനകളുടെയും സാന്നിദ്ധ്യം കുറവായിരുന്നു. 1912ൽ ബെൽജിയത്തിലാണ് ആദ്യമായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് നാഷണൽ ഫെഡറേഷൻസ് ഓഫ് ടീച്ചേഴ്സ് ഇൻ പബ്ലിക് സെക്കണ്ടറി സ്കൂൾസ് സ്ഥാപിതമായത്. അന്താരാഷ്ട്രീയമായി, അത് FIPESO എന്നാണറിയപ്പെട്ടത്. ആ സംഘടനയുടെ ഫ്രഞ്ച് പേരിന്റെ (The Federation Internationale des Professeurs de l'Enseignement Secondaire Officiel)ചുരുക്കപ്പേരായിരുന്നു ഇത്. 1923ൽ നാഷണൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ, സാൻ ഫ്രാൻസിസ്കോയിൽ വേൾഡ് ഫെഡറേഷൻ ഓഫ് എഡ്യൂക്കേഷൻ അസോസിയേഷൻസ് രുപികരിച്ചു. പിന്നെ, 1926ൽ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ടിച്ചേഴ്സ് അസോസിയേഷൻസ് ഉണ്ടായി. അതേ വർഷംതന്നെ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് എന്ന സംഘടനയിൽ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടേറിയറ്റ് ഓഫ് ടീച്ചേഴ്സ് അഫിലിയേറ്റു ചെയ്യപ്പെട്ടു. പക്ഷെ, ഇത്തരം സംഘറ്റകളിൽ ചിലവ അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ ചേർന്നു. ചില സംഘടനകൾ അന്താരാഷ്ട്ര സംഘടന എന്ന പേരിൽമാത്രമായി നിലനിന്നു വരുന്നുണ്ട്. എന്നാൽ, അവ പലതും ചില രാജ്യങ്ങളിൽ മാത്രം സ്വാധീനമുള്ളവയായിരിക്കും. പല പഴയ സംഘടനകളും രണ്ടാം ലോക മഹായുദ്ധത്തോടെ നാമാവശേഷമായി. [1]

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് അന്താരഷ്ട്ര തൊഴിലാളി സംഘടനകൾ പുനഃസംഘടിപ്പിക്കപ്പെട്ടത്. 1945 ഒക്ടോബർ മാസത്തിൽ രൂപംകൊണ്ട അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ ഒരുമയായ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ഒറ്റ സംഘടനയായി നിലകൊണ്ടു. പക്ഷെ, അമെരിക്കയിലെയും മറ്റു പറ്റിഞ്ഞാറൻ രാജ്യങ്ങളിലേയും മറ്റും യാഥാസ്ഥിതിക കക്ഷികളുടെ നേതൃത്വത്തിലുള്ള തൊഴിൽസംഘടനകൾ, കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ തൊഴിൽ സംഘടനകൾ സർക്കാർ നേതൃത്വത്തിലുള്ളവയാണേന്നു വിചാരിച്ചു. അത്തരം സംഘടനകളെ അന്താരാഷ്ട്രസംഘടനയുമായി സഹകരിപ്പിച്ചാൽ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലാകും എന്നവർ ഭയന്നു. 1949ൽ ഇത്തരം സംഘടനകൾ ചേർന്ന് ഇന്റർനാഷണൽ കോൺബ്ബ്ഫെഡറേഷൻ ഓഫ് ഫ്രീ ട്രേഡ് യൂണിയൻസ് എന്ന പേരിൽ മറ്റൊരു സംഘടന രൂപീകരിച്ചു. ഈ സംഘടന കമ്യൂണിസത്തെയും കമ്യൂണിസസ്റ്റ് ആശയങ്ങളെ അംഗീകരിക്കുന്ന തൊഴിലാളി സംഘടനകളേയും തിരസ്കരിച്ചു.

അന്താരാഷ്ട്രീയ വിദ്യാഭ്യാസ തൊഴിലാളികേന്ദ്രങ്ങളും ഒരു പുനഃസംഘടനയ്ക്കു വിധേയമായി. WFEA 1946ൽ വേൾഡ് ഒർഗനൈസേഷൻ ഓഫ് ദ ടീച്ചിങ് പ്രൊഫഷൻ എന്ന സംഘടനയായി പേരു മാറ്റി. ഈ വർഷം തന്നെ, ITST,  WFTUയിൽ അഫിലിയേറ്റു ചെയ്യപ്പെട്ടു. 1948ൽ അനേകം സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് അദ്ധ്യാപക സംഘടനകൾ ചേർന്ന് ബുഡാപെസ്റ്റിൽ വച്ച്, വേൾഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് യൂണിയൻസ് (known as FISE from its French title, Fédération Internationale Syndicale de l'Enseignement) രൂപീകരിച്ചു. അതേവർഷം കമ്യൂണിസ്റ്റ് വിരുദ്ധരായ അദ്ധ്യാപകസംഘടനകൾ ചേർന്ന് Joint Committee of International Teachers' Federations രൂപികരിച്ചു. പക്ഷെ, അമെരിക്കയുടെ അപ്രമാദിത്വമുണ്ടായിരുന്ന WOTP എന്ന സംഘടന ഇതിൽ ചേരാൻ വിസമ്മതിച്ചു. അങ്ങനെ അമേരിക്കൻ ചേരിയിലുള്ള ഒരു സംഘടനയും (WOTP) മറ്റൊരു കമ്യൂണീസ്റ്റ് വിരുദ്ധ സംഘടനയുമായി (ICFTU)അവ നിലനിന്നു.[2][3]

എഡ്യൂക്കേഷൻ ഇന്റർനാഷണൽ വേൾഡ് കോൺഗ്രസ് നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര ജനാധിപത്യ സംഘടനയാണ്. അദ്ധ്യാപകരേയൊ വിദ്യാഭ്യാസജീവനക്കാരേയൊ പ്രതിനിധീകരിക്കുന്ന ഏതു ദേശീയസംഘടയ്ക്കും ഈ അന്താരാഷ്ട്ര സംഘടനയുമായിച്ചേർന്നു പ്രവർത്തിക്കാവുന്നതാണ്.[4] ഓരൊ അംഗസംഘടനയ്ക്കും ഓരോ 10,000 അംഗങ്ങൾക്കും ഒരു പ്രതിനിധി വച്ച് (ഏറ്റവും കൂടുതൽ 50 പ്രതിനിധി വരെ) സംഘടനയിലയയ്ക്കാവുന്നതാണ്. പ്രാതിനിധ്യത്തേക്കാൽ വോട്ടിങ് അവകാശം കൂടുതൽ വിശാലമാണ്. എന്നിരുന്നാലും, 5000 അംഗങ്ങൾക്ക് ഒരു വോട്ടുവീതം ഒരു പ്രതിനിധിക്കു ചെയ്യാനുള്ള അവകാശമുണ്ട്. 5000 അംഗങ്ങളിൽക്കൂടുതലുള്ള സംഘടനകൾക്ക് അതിൽക്കൂടുതലുള്ള ഓരോ 5000 അംഗങ്ങൾക്കും ഒരു വോട്ട് വീതം ലഭിക്കും. ഒരു അംഗസംഘടനയ്ക്കു ചെയ്യാവുന്ന വോട്ടിന്റെ എണ്ണത്തിനു നിയന്ത്രണമൊന്നുമില്ല. (അമെരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ പോലുള്ള രാജ്യങ്ങളിലെ വലിയ സംഘടനകൾക്ക് ഒരു പ്രതിനിധിക്കുതന്നെ പത്തോ നൂറോ വോട്ട് ചെയ്യാനാകും.[5] ഓരോ മുന്നു വർഷം കൂടുന്തോറും ഈ സംഘടന യോഗം ചേരുന്നു,[6] എക്സിക്യൂട്ടീവ് ബോഡ് തീരുമാനിക്കുന്ന ഒരു സ്ഥലമാണ് സമ്മേളനസ്ഥലം.[7] ലോക കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രദസിഡന്റ്, ജനറൽ സെക്രട്ടറി, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നു. അതുപോലെ അവർ ബഡ്ജറ്റ് രൂപികരിക്കുന്നു. അംഗത്വ ഫീസ് കണക്കാക്കുന്നു.[8]

പ്രധാന ലക്ഷ്യങ്ങൾ

[തിരുത്തുക]

എഡ്യുക്കേഷണൽ ഇന്റർനാഷണലിന്റെ പ്രധാന ലക്ഷ്യങ്ങൾ: അദ്ധ്യാപകരുടെയും വിദ്യാഭ്യാസപ്രവർത്തകരുടെയും ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക

  • to further the cause of organizations of teachers and education employees;
  • സമാധാനം, ജനാധിപത്യം, സാമൂഹ്യനീതി, തുല്യത എന്നിവ വിദ്യാഭ്യാസത്തിന്റെ വികസനത്തിലൂടെയും അദ്ധ്യാപകരുടേയും വിദ്യാഭ്യാസജിവനക്കാരുടെയും പൊതുശക്തിയിലൂടെയും പ്രചരിപ്പിക്കുക;
  • തൊഴിലാളിസംഘറ്റനാവകാശം പ്രത്യേകിച്ച് അദ്ധ്യാപക സംഘടനാവകാശം നിലനിർത്തുകയും;
  • അദ്ധ്യാപകരുടെയും മറ്റു വിദ്യാഭ്യാസ ജീവനക്കരുടെയും തൊഴിൽസ്ഥിതി മെച്ചപ്പെടുത്തുകയും അവരുടെ തൊഴിൽ നില അംഗ സംഘടനകളെ സഹായിച്ച് മെച്ചപ്പെടുത്തുകയും;
  • അദ്ധ്യാപകരുടെയും മറ്റു വിദ്യാഭ്യാസ ജീവനക്കാരുടെയും തൊഴിൽ സ്വാതന്ത്ര്യം അംഗീകരിക്കുകയും മെച്ചപ്പെറ്റുത്തുകയും വിദ്യാഭ്യാസ നയരൂപികരണത്തിൽ പങ്കെടുത്ത് അത്തരം നയങ്ങൾ രൂപികരിക്കുന്നതിലും അവ പ്രാവർത്തികമാക്കുന്നതിലും അദ്ധ്യാപകരുടെയും മറ്റു വിദ്യാഭ്യാസ ജീവനക്കാരുടെയും പങ്കു വഹിക്കുകയും ;
  • ഈ ലോകത്തിലെ എല്ലാ വ്യക്തികൾക്കും സമുഹത്തിൽ ഉത്തരവാദിത്തമുള്ളതും സജീവവുമായ പങ്ക് വഹിക്കാൻ സമുഹത്തിന്റെ ജനാധിപത്യപരവും സാംസ്കാരികവും സാമൂഹ്യവും സാമ്പത്തികവുമായ വികസനം ലക്ഷ്യം വച്ച് സ്വതന്ത്രവും പൊതുവും നിയന്ത്രിതവുമായ വിദ്യാഭ്യാസ സമ്പ്രദായം സംരക്ഷിക്കുന്നതിനും വിവേചനമില്ലാത്ത വിദ്യാഭ്യാസത്തിനുള്ള അവകാശസംരക്ഷണത്തിനും ;
  • എല്ലാ ലോകരാജ്യങ്ങളിലും വിദ്യാഭ്യാസ അവകാശം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ട രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവും ആയ സ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനു;
  • to foster a concept of education directed towards international understanding and good will, the safeguarding of peace and freedom, and respect for human dignity;
  • എല്ലാത്തരം വർഗ്ഗീയതയ്ക്കും വേർതിരിവിനും വിദ്യാഭ്യാസത്തിലെ വിവേചനങ്ങൾക്കും അല്ലെങ്കിൽ ലിംഗം, വൈവാഹികാവസ്ഥ, ലൈഗികാവസ്ഥ, പ്രായം, മതം, ജാതി, രാഷ്ട്രീയ അഭിപ്രായം, സാമൂഹ്യമോ സാമ്പത്തികമോ ആയ സ്ഥിതി, അല്ലെങ്കിൽ ദേശീയമോ ജന്മത്താലുള്ളതോ ആയ സ്ഥിതി എന്നിവയെ അടിസ്ഥാനപ്പെറ്റുത്തിയ വിവേചനത്തിനെതിരെ പൊരുതുക;
  • സമുഹത്തിൽ സ്ത്രീകളുടെ നേതൃത്വം അവരുടെ ഭാഗഭാക്ക്, ഇടപെടൽ ഇവ വർദ്ധിപ്പിക്കുക പ്രോത്സാഹിപ്പിക്കുക;
  • അംഗസംഘടനകൾക്കിടയിൽ പരസ്പര സഹകരണവും ദൃഢബന്ധവും ഉറപ്പിക്കുന്നതിനു;
  • to encourage through their organizations closer relationships among teachers and education employees in all countries and at all levels of education;
  • to promote and to assist in the development of independent and democratic organizations of teachers and education employees, particularly in those countries where political, social, economic or other conditions impede the application of their human and trade union rights, the advancement of their terms and working conditions and the improvement of educational services;
  • to promote unity among all independent and democratic trade unions both within the educational sector and with other sectors; and thereby contribute to the further development of the international trade union movement.

പ്രക്ഷോഭങ്ങൾ

[തിരുത്തുക]

ബഹറൈന്റെ അദ്ധ്യാപക യൂണിയന്റെ നേതാവായ മഹ്ദി ഇസ്സ മഹ്ദി അബു ധീബ് നെ വിട്ടയയ്ക്കാൻ ലോകവ്യാപകമായി പ്രചാരണം നടത്തുന്നു.[9]

  1. Towsley, ''The Story of the UNESCO/ILO 1966 Recommendation Concerning the Status of Teachers,'' 1991
  2. Docherty, Historical Dictionary of Organized Labor, 2004.
  3. Guthrie, Encyclopedia of Education, 2002.
  4. Education International Constitution, Article 4, "Membership." Article 5 stipulates that a "Committee of Experts" appointed by the EI Executive Board may examine prospective members to ensure the applicant meets the conditions of membership established in Article 4.
  5. Education International Constitution, Article 5, f.
  6. Education International Constitution, Article 5, j.
  7. Education International Constitution, Article 5, i.
  8. Education International Constitution, Article 5, b.
  9. http://www.labourstart.org/cgi-bin/solidarityforever/show_campaign.cgi?c=1247[പ്രവർത്തിക്കാത്ത കണ്ണി]