എഞ്ചിനിയേഴ്‌സ് ദിനം
ദൃശ്യരൂപം
മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.[1]. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ഈ ദിവസം ആചരിക്കുന്നത്. എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും പ്രാദേശിക ചാപ്റ്ററുകളിലും സെപ്‌തംബർ 15 ന് അനുസ്മരണ പ്രഭാഷണങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്ത്യ കണ്ട മികച്ച എഞ്ചിനീയർമാരിൽ ഒരാളും ആധുനിക മൈസൂരിന്റെ ശില്പിയുമായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുന്നതിനൊടോപ്പം എഞ്ചിനീയറിംഗ് ലോകത്ത് സക്രിയരായവർക്ക് തങ്ങളുടെ ജോലിയോടുള്ള അർപ്പണ ബോധം ഊട്ടിയുറപ്പിക്കുക കൂടി ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
അവലംബം
[തിരുത്തുക]- ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് വെബ്‌സൈറ്റ് [1]