Jump to content

എച്ച്.പി. വാറൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖനായ ഭാരതീയ ഭൗതികശാസ്ത്രനായിരുന്നു എച്ച്.പി. വാറൻ എന്ന പേരിൽ പ്രസിദ്ധനായ ഹരിഹര പരമേശ്വരൻ(1874 - ).[1]എച്ച്. പി. വാറൻസ് പമ്പ്[2] എന്ന പേരിൽ ഭൗതികശാസ്ത്രത്തിൽ പ്രസിദ്ധി ആർജിച്ച ഉപകരണത്തിന്റെ ഉപജ്ഞാതാവായിരുന്നു. ഇദ്ദേഹം വികസിപ്പിച്ചെടുത്ത ഉപകരണംമെർക്കുറി ഡിഫ്യൂഷൻ പമ്പ് എന്ന പേരിൽ അറിയപ്പെടുന്നു.[3] 1939 - 42 കാലത്ത് ബോർഡ് ഓഫ് സയന്റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ ശാസ്ത്രീയ ഉപകരണ നിർമ്മിതിക്കായുള്ള കമ്മിറ്റിയിൽ സി.വി. രാമനോടൊപ്പം പ്രവർത്തിച്ചു.[4] രാമന്റെ പ്രകാശ പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി സ്ഫടിക പ്രതലങ്ങൾ (Mirrors)നിർമ്മിച്ചത് വാറനായിരുന്നു.[5]

ജീവിതരേഖ

[തിരുത്തുക]

അഞ്ചൽ പനയഞ്ചേരി കൊച്ചുപുന്തലമഠത്തിലെ എച്ച്. ഹരിഹരയ്യരുടെ ആറാമത്തെ പുത്രനാണ് പിൽക്കാലത്ത് എച്ച്.പി. വാറൻ എന്നറിയപ്പെട്ട എച്ച്. പരമേശ്വര അയ്യർ. ഹരിഹരൻ പരമേശ്വരൻ (Hariharan Parameshwaran) എന്ന പേരിന്റെ ചുരുക്ക രൂപമാണ് എച്ച്.പി. വാറൻ. ഭൗതികശാസ്ത്രത്തിൽ ഇരട്ട ഡോക്ട്ടറേറ്റ് ബിരുദം നേടിയ അദ്ദേഹത്തെ തിരുവിതാംകൂർ രാജാവ് വ്യവസായവകുപ്പ് ഡയറക്ടറായി നിയമിച്ചു. ശ്രീചിത്തിര തിരുനാൾ രാജാവിന്റെ കാലത്ത് 1937 ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി ടെക്നോളജി വകുപ്പ് ഡയറക്ടറായും[6] പിന്നീട് പബ്ലിക് സർവീസ് കമ്മീഷണറായും ജോലി നോക്കിയിരുന്നു.

എച്ച്.പി. വാറൻ പ്രസിഡൻസി കോളേജിൽ നിർമ്മിച്ച ആട്ടോമാറ്റിക് ക്ലോക്ക്
റോയൽ മെറ്റീറോളജിക്കൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ച വാറന്റെ ലേഖനം

ഇംഗ്ലണ്ടിൽ നിന്ന് ഭൗതികശാസ്ത്ര വിഭാഗത്തിൽ ഡബിൾ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. ദീർഘകാലം മദ്രാസ് പ്രസിഡൻസി കോളേജിൽ ഭൗതിക ശാസ്ത്ര അദ്ധ്യാപകനായി. പ്രസിഡൻസി കോളേജിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന നാലു വശമുള്ള ഘടികാരം അദ്ദേഹം നിർമ്മിച്ചതാണ്.[7] മദ്രാസിലെ അദ്ദേഹത്തിന്റെ വീടിനു മുകളിൽ നക്ഷത്ര നിരീക്ഷണ ബംഗ്ലാവ് സ്ഥാപിച്ചിരുന്നു. പിന്നീട് ഇവ സി.വി.രാമൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റി. മഹാരാജാവ് അദ്ദേഹത്തെ ഇൻഡസ്ട്രീസ് വകുപ്പ് ഡയറക്ടറായി നിയമിക്കുകയുണ്ടായി. ഐ. സി. എസ്. പരീക്ഷ പാസ്സായിരുന്ന അദ്ദേഹം ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ യൂണിവേഴ്സിറ്റി ടെക്നോളജി വകുപ്പ് ഡയറക്ടറായും പബ്ലിക് സർവീസ് കമ്മീഷണറായും ജോലി ചെയ്തിരുന്നു. താമസം തിരുവനന്തപുരം 'സാനഡു' ബംഗ്ലാവിൽ ആയിരുന്നു.

ഭാര്യ : താര പരമേശ്വരൻ[8]

സംഭാവനകൾ

[തിരുത്തുക]

മെർക്കുറി ഡിഫ്യൂഷൻ പമ്പ്

[തിരുത്തുക]

എച്ച്.പി.വാറൻ വികസിപ്പിച്ചെടുത്ത ഉപകരണമാണ് മെർക്കുറി ഡിഫ്യൂഷൻ പമ്പ്. മെർക്കുറി A എന്ന ഫ്ലസ്കിൽ നിറയ്ക്കുന്നു.ഇതിനു ചുറ്റുമുള്ള ഒരു പാളി ആസ്ബറ്റോസ് കവറിംഗ് ചൂട് പുറത്തേക്ക് പായാതെ നോക്കന്നു. ഈ പാത്രത്തിന് മുകളറ്റം ഒരു ട്യൂബായി അവസാനിക്കുന്നു.ഈ ട്യൂബിനെ പൊതിഞ്ഞ് പുറമേ വലിയ ഒരു ട്യൂബും കാണാം. ഇതിനു ചുറ്റും ശീതികരണത്തിനു വേണ്ടി തണുത്ത ജലം ഒഴുകുന്ന ജാക്കറ്റും കാണാം. അകത്തേക്കുളള ട്യൂബും അന്തരിക്ഷമർദ്ദം കുറയ്ക്കുന്നതിനുള്ള ഉപകരണവുമായി ഘടിപ്പിച്ചിരിക്കുന്നു. മറു വശം ബാക്കിംഗ് പമ്പുമായി ഘടിപ്പിച്ചിരിക്കുന്നു.[9]


1947 ൽ റിഫ്ലക്ടിങ് ടെലിസ്കോപ്പുകളു‌ടെ തുടക്കമെന്നു വിശേഷിപ്പിക്കാവുന്ന, 24 ഇഞ്ച് അപ്പർച്ചർ വലിപ്പമുള്ള പാരാബ്ലോയിഡ് നിർമ്മിച്ചു.[10]

കൃതികൾ

[തിരുത്തുക]
  • എലമെന്റ്സ് ഓഫ് ഗ്ലാസ് ബ്ലോയിംഗ്[11]

അവലംബം

[തിരുത്തുക]
  1. http://www.cmog.org/library/elements-glass-blowing-hp-waran#.URHspM_WS1E
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-16. Retrieved 2013-02-06.
  3. http://iopscience.iop.org/1478-7814/34/1/326
  4. http://books.google.co.in/books?id=lrx3wLz4itkC&pg=PA163&lpg=PA163&dq=h.p.waran&source=bl&ots=dI1TMJPj0k&sig=lmqRASnL_UHCo_0iqIB0Txt8zLU&hl=en&sa=X&ei=YewRUcLlL4fUrQec24HACQ&ved=0CGwQ6AEwCDgK#v=onepage&q=h.p.waran&f=false
  5. http://prints.iiap.res.in/bitstream/2248/835/3/Raman%20and%20Astronomy.pdf
  6. കൗമുദി, 15 ജൂലൈ 1937
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-01. Retrieved 2013-02-06.
  8. http://www.hindu.com/2003/05/20/16hdline.htm[പ്രവർത്തിക്കാത്ത കണ്ണി]
  9. http://pubs.rsc.org/en/content/articlelanding/1921/ca/ca9212005546/unauth
  10. http://hdl.handle.net/2248/2009[പ്രവർത്തിക്കാത്ത കണ്ണി]
  11. http://www.biblio.com/h-p-waran/elements-of-glass-blowing~42287945~title

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എച്ച്.പി._വാറൻ&oldid=3818043" എന്ന താളിൽനിന്ന് ശേഖരിച്ചത്