Jump to content

എച്ച്.എം.എസ്. പഞ്ചാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Punjabi at anchor
Career (United Kingdom)
Name: HMS Punjabi
Namesake: Punjabis
Ordered: 19 June 1936
Builder: Scotts Shipbuilding and Engineering Company, Greenock, Scotland
Laid down: 1 October 1936
Launched: 18 December 1937
Completed: 29 March 1939
Identification: Pennant number L21, later F21
Fate: Sunk, 1 May 1942 in a collision with King George V
Badge: On a Field Blue issuant from the base, the head of a soldier of the Punjab Regiment proper.
General characteristics (as built)
Class and type:Tribal-class destroyer
Displacement:
Length:377 അടി (115 മീ) (o/a)
Beam:36 അടി (10.972800 മീ)*
Draught:11 അടി (3.353 മീ)*
Installed power:
Propulsion:2 × shafts; 2 × geared steam turbines
Speed:36 knot (67 km/h; 41 mph)
Range:5,700 nmi (10,600 കി.മീ; 6,600 മൈ) at 15 knot (28 km/h; 17 mph)
Complement:190
Sensors and
processing systems:
ASDIC
Armament:

രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനത്തിലിരുന്ന റോയൽ നേവിയുടെ ഒരു ഗോത്രവർഗ്ഗ പടക്കപ്പലായിരുന്നു എച്ച്.എം.എസ്. പഞ്ചാബി (HMS Punjabi). 1942 മെയിൽ കിംഗ് ജോർജ്ജ് V എന്ന യുദ്ധകപ്പലുമായിടിച്ച് എച്ച്.എം.എസ്. പഞ്ചാബി മുങ്ങിപ്പോവുകയാണുണ്ടായത്.[1] ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വംശീയ വിഭാഗത്തിലെ ഗോത്രവർഗ്ഗയുദ്ധ കപ്പലുകളിലെ റോയൽ നേവിയുടെ പഞ്ചാബി എന്നു പേരുള്ള ഏക കപ്പലായിരുന്നു ഇത്.

നിർമ്മാണവും കാലഗതിയും

[തിരുത്തുക]

1935 ൽ നാവിക സ്ഥൂലമാനത്തിൽ നിർമ്മാണ അനുമതി ലഭിച്ചതിനെ തുടർന്ന് സ്കോട്ട്‌ലൻഡിലുള്ള ഗ്രിനോക്കിലെ സ്കോട്ട്സിൽ നിന്നും 19 ജൂൺ 1936 ൽ എച്ച്.എം.എസ്. പഞ്ചാബി സജ്ജമായി. തുടർന്ന് 1937 ഡിസംബർ 18 ന് ഈ കപ്പൽ നീറ്റിലിറക്കുകയും ചെയ്തു.  ഇതിനായി മൊത്തം തുകയായ £343,005 ചിലവിൽ നാവിക സേവനത്തിനായി സമർപ്പിക്കപ്പെട്ടു (കമ്മീഷൻ ചെയ്തു). ഈ തുകയിൽ അഡ്മിറാലിറ്റി നൽകിയ സാമഗ്രികളായ ആയുധങ്ങളും വാർത്താവിനിമയ ഉപകരണങ്ങളും ഉൾപ്പെടില്ല. ആദ്യമായി ഹോംഫ്ലീറ്റിലെ രണ്ടാം ഗോത്ര ഡിസ്ട്രോയർ ചെറുകപ്പൽ എന്ന ഗണത്തിലേക്ക് ചേർക്കപ്പെട്ടിരുന്ന എച്ച്.എം.എസ്. പഞ്ചാബി പിന്നീട് 1939എപ്രിലിൽ ആറാം ഡിസ്ട്രോയർ ചെറുകപ്പൽ എന്ന ഗണത്തിലേക്ക് മാറ്റപ്പെട്ടു. ക്ഷമതാ പരിശോധനക്കിടെ ലിവർപൂളിൽ മുങ്ങിയ മുങ്ങികപ്പൽ തെറ്റിസിന്റെ തിരച്ചിലിനും ജീവൻരക്ഷാസഹായത്തിനുമായി നിയോഗിക്കപ്പെട്ട ശേഷം ഹോംഫ്ലീറ്റിന്റെ നാവികാഭ്യാസത്തിൽ പുന:സമ്മേളിച്ചു.
രണ്ടാംലോകമഹായുദ്ധം തുടങ്ങിയശേഷം പഞ്ചാബി ഹോം ഫ്ലീറ്റിന്റെ സേവന ഭാഗമായി അറ്റ്ലാന്റിക് സമുദ്രത്തിലെ ഉത്തരപശ്ചിമ ഇടനാഴിയിലും വടക്കൻ കടലിലുമായി അന്തർവാഹിനി റോന്തിനും അനുഗമന സംരക്ഷണത്തിനും വേണ്ടി ചെറുകപ്പൽഗണത്തിൽ അംഗമായി. അതേ വർഷം ഒക്ടോബറിൽ അപകടത്തിൽപ്പെട്ട ഒരു ജർമ്മൻ പറക്കും നൗകയെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എച്ച്.എം.എസ്. പഞ്ചാബി പരാജയപ്പെട്ടു. ഡിസംബറിൽ ഹോളി ദ്വീപിന്റെ തെക്കുഭാഗത്തുവെച്ച് ലെയ്ഡ് ക്രെസ്റ്റ് എന്ന ചരക്കുകപ്പലുമായി കൂട്ടിമുട്ടി എച്ച്.എം.എസ്. പഞ്ചാബിയുടെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. അതിനുശേഷം ഡിസംബർ 15 ന് അറ്റകുറ്റപണികൾക്കായി സ്റ്റീഫൻ ആന്റ് ഷിപ്പ്യാർഡ്സിൽ പ്രവേശിപ്പിച്ച എച്ച്.എം.എസ്. പഞ്ചാബി അടുത്ത ഫെബ്രുവരി അവസാനത്തിൽ പുറത്തിറങ്ങുകയും ചെറുകപ്പൽ ഗണത്തിന്റെ ഭാഗമാവുകയും ചെയ്തു. അതിനുശേഷം എച്ച്.എം.എസ്. പഞ്ചാബി സ്കാപാഫ്ലോ അടിസ്ഥാനമാക്കി സുരക്ഷാ റോന്തിലും നിരീക്ഷണത്തിലും ഏർപ്പെട്ടു.
ഏപ്രിലിൽ ഹോം ഫ്ലീറ്റിന്റെ കൂടെ ജർമ്മൻ യുദ്ധക്കപ്പകലുകളെ തിരയുന്നതിനായി ഉത്തര കടലിലും നോർവീജിയൻ തീരത്തും നിരവധി തവണ വിന്യസിക്കപ്പെട്ടു. ഏപ്രിൽ 8ം തീയതി ഈ കപ്പൽ ജർമ്മൻ അഡ്മിറൽ ക്രൂയിസർ ഹിപ്പറിന്റെ ആക്രമണത്തിനിരയായ ഡിസ്ട്രോയർ ഗ്ലോവോമിനെ സഹായിക്കാനെത്തിയ യുദ്ധക്കപ്പലുകളെ നിരീക്ഷിച്ചു. പിന്നീട് ഗ്ലോവോം മുങ്ങുന്നതിനു മുമ്പ് അഡ്മിറൽ ഹിപ്പറിൽ കൂട്ടിയിടിച്ചു. പിന്നീട് രണ്ടാം നാർവിക് യുദ്ധത്തിൽ നാർവികിൽ നിന്നും അകലെ സ്ക്രീനിംഗ് ജോലിയിൽ എച്ച്.എം.എസ്. പഞ്ചാബി ഏർപ്പെട്ടു. ഏപ്രിൽ 13ന് പഞ്ചാബി ഒരുകൂട്ടം യുദ്ധകപ്പലുകളുമായി എതിരിടുകയും അതിൽ കേടുപാടുകൾകാരണം യുദ്ധത്തിൽ നിന്ന് ഒരുമണിക്കൂർ നേരം വിട്ടുനിൽക്കുകയും ചെയ്തു. സ്കെൽഫോർഡിലെ താത്കാലിക അറ്റകുറ്റപ്പണികൾക്ക് ശേഷം വിശദമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഡെവൻപോർട്ട് ഡോക്കിയാർഡിലേക്ക് തിരിച്ചു. അവിടെ വെച്ച് പഞ്ചാബിയുടെ "X" ഭാഗത്തുള്ള 4.7 ഇഞ്ച് (120 എം. എം.) എന്ന തോക്ക്, 4 ഇഞ്ച് (100 എം. എം.) എന്ന വിമാനവേധ ഇരട്ടതോക്കുമായി മാറ്റിവെക്കപ്പെട്ടു.
ജൂണിൽ വീണ്ടും സേവനത്തിനു തിരിച്ചെത്തിയ എച്ച്.എം.എസ്. പഞ്ചാബി പ്ലൈമൗത്തിലാണ് ബേസ് ചെയ്തത്. ജൂൺ 17ന് സെന്റ്-നാസയർ ൽ നിന്നും പട്ടാളക്കാരേയും സാധാരണ ജനങ്ങളേയും ഒഴിപ്പിച്ചശേഷം പിന്നീട് ജൂൺ 20ന് പോളിഷ് സൈനിക സേനയെ ഒഴിപ്പിക്കാനായി തിരിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് പഞ്ചാബിയെ ജിബ്രാൾട്ടറിൽ നിന്നും ഫോഴ്സ് എച്ച് ന്റെ പ്രധാനകപ്പലുകളെ അനുഗമിക്കാൻ ഫ്ലീറ്റ് ഡിസ്ട്രോയേഴ്സിന്റെ കൂടെ വിന്യസിക്കപ്പെട്ടു, അതിൽ ഓപ്പറേഷൻ മെനാസിനുവേണ്ടി പഞ്ചാബി കൂടെയുള്ള കപ്പലുകളെ സ്ക്രീൻ ചെയ്തുകൊണ്ടിരുന്നു. ഓപ്പറേഷൻ മെനാസിനുവേണ്ടി ഉത്തര-പശ്ചിമ ഇടനാഴിയിലൂടെയുള്ള യാത്രയിൽ ഇതിനോടുകൂടെ ഹെബ്രിഡേസിനടുത്ത് ടോർപ്പിഡോ ആക്രമണത്തിൽ കേടുവന്ന ഫിജി എന്ന ക്രൂയിസർ കപ്പലിനെ തിരികെ ഇംഗ്ലണ്ടിലേക്ക് അനുഗമിച്ചു. വർഷത്തിന്റെ ബാക്കിഭാഗം ഫ്ലോട്ടിലയുടെ (ചെറുകപ്പൽ ഗണത്തിന്റ) വിന്യാസത്തിൽ ചിലവഴിച്ചു. ഓക്ടോബർ 23 ന് മാറ്റാബലിയും പഞ്ചാബിയും സോമിലിയും ചേർന്ന് കാലാവസ്ഥാകപ്പൽ WBS5 അഡോൾഫ് വിന്നർ എന്ന കപ്പൽ നോർവെയിലെ സ്റ്റാർഡ്ലാന്റിന് സമീപം നോർവീജൽ കടലിൽ ഷെല്ലാക്രമണത്തിൽ തകർത്തു.[2]
1941 ഫെബ്രുവരിൽ ഫ്ലോട്ടിലയുടെ ഭാഗമായി സ്കാപ്പാഫ്ലോയിലേക്ക് തിരികെ വന്നു. ഈ അറ്റകുറ്റപ്പണിയിൽ ഒരു RAF ഘടിപ്പിക്കുകയും ASV റഡാർ സജ്ജീകരണം കപ്പലിന്റെ ഉപയോഗാർത്ഥം ഭേദപ്പെടുത്തുകയും ചെയ്തു. മെയ് അവസാനത്തോടെ യുദ്ധ ക്രൂയിസർ-ഫൂഡിനെ ആക്രമിച്ചു മുക്കിയ ശേഷം ജർമൻ യുദ്ധകപ്പൽ ബിസ്മാർക്കിനെ തേടുന്ന പ്രധാന കപ്പലുകളുടെ പ്രധാന അകമ്പടി സേവിച്ചു. ജൂലെ 27 ആം തീയതി പഞ്ചാബിയും ടർട്ടാറും ക്രൂയിസർ അറോറയേയും നൈജീരിയയേയും അകമ്പടി സേവിച്ചുകൊണ്ട് ഉത്തര റഷ്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കപ്പൽ ഗണങ്ങളുടെ പ്രധിരോധത്തിലേർപ്പെടുന്ന അകമ്പടികപ്പലുകളുടെ ഇന്ധനം നിറക്കൽ സ്പിക്സ് ബർജൻ ഉപയോഗിച്ച് എങ്ങനെ നടത്താം എന്നുള്ള സാധ്യതാപഠനം നടത്തി.

ആർട്ടിക് മഹാസമുദ്രം

[തിരുത്തുക]

ആഗസ്റ്റ് 1 ന് സ്കാപ്പാഫ്ലോവിലേക്ക് തിരിക്കുന്നതിനു മുമ്പ് ബിയർദ്വീപിൽ നിന്ന് നോർവീജിയൻ ദേശക്കാരെ പഞ്ചാബിയും ടാർട്ടറും ചേർന്ന ഒഴിപ്പിക്കുകയും ശേഷം നോർവീജിയൻ തീരത്ത് ആക്രാമണാത്മക തിരച്ചിൽ നടത്തുകയും ചെയ്തു. ആഗസ്റ്റ് 30ആം തീയതി പഞ്ചാബിയും മാറ്റാബലയും സൊമാലിയും ചേർന്ന് സോവിയറ്റ് യൂണയനെ ഹാക്കർ ഹറിക്കേയ്നും RAF ഉദ്ദ്യോഗസ്തരേയും നൽകുന്ന യുദ്ധനീക്കത്തിൽ ഏർപ്പെട്ട വിമാന വാഹിനി അർഗ്സിനും ക്രൂയിസർ ഷ്രോപ്പ്ഷെയറിനും അകമ്പടി സേവിച്ചു. ശേഷം പഞ്ചാബി സാധാരണ ഫ്ലോട്ടിലയിലെ സേവനത്തിൽ ഡിസംബറിൽ ന്യൂക്കാസിൽ അപോൺ ടൈനിലെ ആവ്തോൺ ലെസ്ലി ആന്റ് കമ്പനിയിലെ അറ്റകുറ്റപ്പണികൾ തുടങ്ങുന്നതു വരെ തുടർന്നു. പ്രതികൂല കാലാവസ്ഥയിൽ വളരെ അധികം സേവനം നടത്തിയതിനാൽ കേടു സംഭവിച്ച യന്ത്ര സാമദ്രികളുടെ തകരാറുകൾ 1942 ജനുവരി വരെ നീണ്ട അറ്റകുറ്റപ്പണികളിൽ പരിഹരിച്ചു.
മാർച്ചിൽ മറ്റൊരു ഹോംഫ്ലീറ്റിന്റെ ഭാഗമായി പഞ്ചാബി PQ 12 കപ്പൽ ഗണങ്ങൾക്കും അതുപോലെ തിരിച്ച് QP8 കപ്പൽ ഗണങ്ങൾക്കും സംരക്ഷണ കവചം നൽകി, അപ്പോൾ തന്നെ ജർമൻ യുദ്ധകപ്പൽ ടിർബിറ്റ്സ് ഈ കപ്പൽ ഗണങ്ങളെ പിടികൂടുവാൻ വിന്യസിക്കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെട്ടു. അതിനാൽ പഞ്ചാബിയെ ടിർബിറ്റ്സിനെ തിരയുന്നതിനെ സഹായിക്കാൻ ചുമതലപ്പെടുത്തി, എന്നാൽ ടിർബിറ്റ്സ് തുറമുഖത്തേക്ക് തിരിച്ചുപോയിരുന്നു. എന്നാൽ ചുക്കാൻ നിയന്ത്രണം തകരാറിലായതിനാൽ മാർച്ച് 11 ന് പഞ്ചാബിയെ തിരച്ചിൽ സംഘത്തിൽ നിന്ന് വേർപ്പെടുത്തുകയും ശേഷം സ്കാപ്പാഫ്ലോയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പഞ്ചാബി ഏപ്രിലിൽ PQ10 കപ്പൽ വ്യൂഹത്തെ തിരിച്ച് ബ്രിച്ചനിലേക്ക് അകമ്പടി സേവിച്ചു. ഏപ്രിൽ 12 ന് പഞ്ചാബിയെ U453 ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ ആ ശ്രമം വിഫലമായി. പഞ്ചാബി PQ10 കപ്പൽ വ്യൂഹത്തെ ഐസ്ലാന്റിലേക്ക് അകമ്പടി സേവിച്ച് ഏപ്രിൽ 21 ന് എത്തിയ ശേഷം കപ്പൽ വ്യൂഹത്തിൽ നിന്ന് എത്തിയ ശേഷം മറ്റു ജോലിയിലേക്ക് വേർപ്പെടുത്തി.

മുങ്ങൽ

[തിരുത്തുക]

PQ 15 K കപ്പൽ വ്യൂഹംത്തിന്റെ യാത്രയിലെ വേറിട്ടു നിന്ന് സ്ക്രീൻ നൽകാൻ ഏപ്രിൽ 26ആം തീയതി മുതൽ പഞ്ചാബിന നിയുക്തയായി. അവർ ഹ്വാൽഫ്ജോറിൽ നിന്നും ഏപ്രിൽ 29 ന് യാത്രതിരിച്ചു. മെയ് ഒന്നാം തീയതി പഞ്ചാബി HMS കിങ് ജോർജ്ജ് V ഉം ആയി പ്രതികൂല കാലാവസ്ഥയിൽ കൂട്ടിയിടിച്ചു മുങ്ങി. കടുത്ത മൂടൽ മഞ്ഞിനിടെ വിന്യാസം നടത്തുമ്പോൾ പഞ്ചാബിയുടെ കപ്പൽ മാർഗ്ഗനിരീക്ഷകൻ അവന്റെ നിഗമനപ്രകാരം തൊച്ചുമുന്നിൽ ഒരു മൈൻ ഉണ്ടെന്ന് അറിയിക്കുകയും അനുബന്ധമായി കപ്പിത്താൻ കപ്പിത്താൻ ഖേദപൂർവ്വം ഇടതു ഭാഗത്തേക്ക് തിരിക്കാൻ ഉത്തരവിടുകയും ചെയ്തു. അങ്ങനെ ചെയ്തതിനാൽ പഞ്ചാബി നേരെ കിംഗ് ജോർജ്ജ് V ന്റെ വഴിയിൽ പെടുകയും കിംഗ് ജോർജ്ജ് V യുദ്ധകപ്പലിന്റെ കൂർത്ത മുനമ്പ് പഞ്ചാബിയെ രണ്ടായി പിളർക്കുകയും ചെയ്തു. 169 കപ്പൽ ജീവനക്കാരെ കപ്പലിന്റെ മുൻഭാഗത്തുനിന്ന് രക്ഷപ്പെടുത്തി. മറ്റുകപ്പലുകൾ കടനിൽ വീണ 40 പേരെ കടലിൽ നിന്നും പൊക്കിയെടുത്തു. അക്കൂട്ടത്തിൽ മാർനെയും ഉൾപ്പെടുന്നു. കപ്പലിന്റെ പിൻഭാഗം വേഗം മുങ്ങിപ്പോയതിനാലും മൈൻപൊട്ടിത്തെറിച്ചതിനാലും ആ ഭാഗത്ത് കുടുങ്ങിയ 41 ജീവനക്കാർ മരണമടഞ്ഞു.
പഞ്ചാബി അമേരിക്കൻ യുദ്ധക്കപ്പൽ USS വാഷിങ്ടണ്ണിന്റെ നേർവഴിയിൽ മുങ്ങിയതിനാൽ മുങ്ങപ്പെട്ട ഇരു പകുതികൾക്കിടയിലൂടെ വരേണ്ടി വന്ന USS വാഷിങ്ടൺ കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കിങ് ജോർജ്ജ് V കപ്പലിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചടിനാൽ അറ്റകുറ്റപ്പണികൾക്കായി തുറമുഖത്തേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതയായി. തുടർന്നുള്ള അന്വേഷണത്തിൽ ആ ഭാഗത്തും കപ്പൽ വ്യൂഹത്തിന്റെ വഴിയിലെവിടെയും തന്നെ മൈൻ കണ്ടെത്താൻ സാധിച്ചില്ല. കപ്പൽ മാർഗ്ഗ നിരീക്ഷകൻ എന്താണ് യഥാർത്ഥത്തിൽ കണ്ടെതെന്നോ, എന്തെങ്കിലും കണ്ടിരുന്നോ എന്നു പോലും യഥാർത്ഥത്തിൽ ഇന്നും അറിയപ്പെട്ടിട്ടില്ല.

അവലംബം

[തിരുത്തുക]
  1. "Fighting the U-boats - Allied Warships- HMS Punjabi (F 21)". uboat.net. Retrieved 27 ജൂലൈ 2016.
  2. "NAVAL EVENTS, OCTOBER 1940 (Part 2 of 2) Tuesday 15th - Thursday 31st". Naval History. Retrieved 17 February 2015.
"https://ml.wikipedia.org/w/index.php?title=എച്ച്.എം.എസ്._പഞ്ചാബി&oldid=3089980" എന്ന താളിൽനിന്ന് ശേഖരിച്ചത്