എം. ലെനിൻ തങ്കപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ലെനിൻ തങ്കപ്പ
എം. ലെനിൻ തങ്കപ്പ
മരണം
പുതുച്ചേരി
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് എഴുത്തുകാരനും ഭാഷാപണ്ഡിതനും

തമിഴ് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായിരുന്നു എം. ലെനിൻ തങ്കപ്പ. സംഘകാല കവിതകളുടെ വിവർത്തനത്തിനും എ.ആർ. വെങ്കിടാചലപതിയുടെ ‘ലൗ സ്റ്റാൻഡ്‌സ് എലോൺ’ എന്ന കൃതിയുടെ വിവർത്തനത്തിനും രണ്ടുതവണ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1] ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി അമ്പതോളം കൃതികൾ രചിച്ചു.

ജീവിതരേഖ[തിരുത്തുക]

തിരുനെൽവേലി കുറുംബലപ്പേരിയിൽ 1934-ൽ ജനിച്ച ലെനിൻ തങ്കപ്പ തമിഴിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതിയിരുന്നു. തമിഴ്‌സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പുതുച്ചേരിയിലെത്തന്നെ ടാഗോർ ആർട്സ് കോളേജ് ഉൾപ്പെടെ കോളേജുകളിൽ തമിഴ് അധ്യാപകനായി. 1994-ലാണ് വിരമിച്ചത്.സംഘകാല കവിതകൾ കൂടാതെ രാമലിംഗ സ്വാമികൾ, സുബ്രഹ്മണ്യ ഭാരതി, ഭാരതിദാസൻ എന്നിവരുടെ കവിതകളും അദ്ദേഹം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തി. തേൻമൊഴി സാഹിത്യ മാസികയുടെ സ്ഥാപക പത്രാധിപരാണ്. പുതുച്ചേരിയിലെ സ്‌കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.

2018 മേയ് 31ന് പുതുച്ചേരിയിൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

 • സംഘകാല കവിതകളുടെ വിവർത്തനം
 • എ.ആർ. വെങ്കിടാചലപതിയുടെ ‘ലൗ സ്റ്റാൻഡ്‌സ് എലോൺ’ എന്ന കൃതിയുടെ വിവർത്തനം
 • ആന്തൈപ്പുപാട്ട്,
 • അദിച്ച ചുവടുകൾ,
 • കല്ലും മൊന്തയും,
 • മയക്കുരു മക്കൾ,
 • അകമും പുറമും,
 • പിന്നിരുന്തു ഒരു കുറൽ,
 • പുയർപ്പുപാട്ട്

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
 • 1991-ൽ തമിഴ്‌നാട് സർക്കാരിന്റെ ഭാരതിദാസൻ പുരസ്‌കാരം
 • സിർപ്പി സാഹിത്യ പുരസ്‌കാരം (2007)

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-07. Retrieved 2018-06-02.
"https://ml.wikipedia.org/w/index.php?title=എം._ലെനിൻ_തങ്കപ്പ&oldid=3801984" എന്ന താളിൽനിന്ന് ശേഖരിച്ചത്