മുക്താർ അഹമ്മദ് അൻസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.എ. അൻസാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mukhtar Ahmed Ansari
मुख़्तार अहमद अंसारी
مُختار احمد انصاری
President of the Indian National Congress
ഓഫീസിൽ
1927–1928
മുൻഗാമിS. Srinivasa Iyengar
പിൻഗാമിMotilal Nehru
Chancellor of Jamia Millia Islamia
ഓഫീസിൽ
1928 – 1936[1]
മുൻഗാമിHakim Ajmal Khan
പിൻഗാമിAbdul Majeed Khwaja
President of the All-India Muslim League
ഓഫീസിൽ
1920–1921
മുൻഗാമിHakim Ajmal Khan
പിൻഗാമിMaulana Hasrat Mohani
വ്യക്തിഗത വിവരങ്ങൾ
ജനനം(1880-12-25)25 ഡിസംബർ 1880
Mohammadabad, Ghazipur, India
മരണം10 May 1936 (aged 55)
Delhi, India
മരണ   കാരണംHeart attack
അന്ത്യവിശ്രമംJamia Millia Islamia
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
വസതി(കൾ)Palatial house
അൽമ മേറ്റർMadras Medical College
ജോലിPhysician, politician, activist
അറിയപ്പെടുന്നത്Founder of Jamia Millia Islamia, Indian independence movement, President of the Indian National Congress, President of the All-India Muslim League

ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മുൻ അധ്യക്ഷനുമായിരുന്നു മുക്താർ അഹമ്മദ് അൻസാരി (1880 - 1936).

ജീവിതരേഖ[തിരുത്തുക]

1880-ൽ ബീഹാറിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം ‍ബീഹാറിൽ പൂർത്തിയാക്കിയശേഷം മദ്രാസ് മെഡിക്കൽ കോളജിലും എഡിൻബറോ സർവകലാശാലയിലും ഉന്നതവിദ്യാഭ്യാസം നടത്തി. യൂറോപ്പിൽ നിന്ന് തിരിച്ചുവന്ന അൻസാരി ഡൽഹിയിൽ വൈദ്യവൃത്തിയിലേർപ്പെട്ടു. തുർക്കിയിലേക്ക് അയച്ച മെഡിക്കൽ മിഷന്റെ (1912-13) സംഘാടകരിൽ ഒരാളായിരുന്നു ഇദ്ദേഹം. അഖിലേന്ത്യാ മുസ്ലിം ലീഗ് രൂപവത്കരണത്തിൽ ഇദ്ദേഹവും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. 1920-ൽ മുസ്ലിം ലീഗ് അധ്യക്ഷനായി. എന്നാൽ താമസിയാതെ സ്വാതന്ത്യ്രസമരത്തിൽ ആകൃഷ്ടനായി കോൺഗ്രസ്സിൽ.

അൻസാരിയെ മദ്രാസിൽ വച്ചു ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിന്റെ (1927) അധ്യക്ഷനായി തെരഞ്ഞെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രമുഖനായിരുന്നു ഡോ. അൻസാരി. രണ്ടു പ്രാവശ്യം ഇദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സൈമൺ കമ്മിഷന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ വിളിച്ചുകൂട്ടിയ അഖിലകക്ഷി സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. 1933 മാർച്ച് 31-ന് നടന്ന ഡൽഹി സമ്മേളനത്തിലും ഇദ്ദേഹം അധ്യക്ഷത വഹിച്ചു. 1934-ൽ രൂപവത്കരിക്കപ്പെട്ട കോൺഗ്രസ് പാർലമെന്ററി ബോർഡിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സമുദായസൌഹാർദത്തിനും മതസഹിഷ്ണുതയ്ക്കും വേണ്ടി യത്നിച്ച ദേശീയ നേതാവായിരുന്നു ഡോ. അൻസാരി. സമുദായപ്രാതിനിധ്യവാദം പിൻവലിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഡോ. അൻസാരി 1936-ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Past Chancellors' Profile". jmi.ac.in. ശേഖരിച്ചത് 30 October 2018.
"https://ml.wikipedia.org/w/index.php?title=മുക്താർ_അഹമ്മദ്_അൻസാരി&oldid=3684629" എന്ന താളിൽനിന്ന് ശേഖരിച്ചത്