എംജിഎം മക്കാവു

Coordinates: 22°11′9″N 113°32′50″E / 22.18583°N 113.54722°E / 22.18583; 113.54722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MGM Macau
LocationMacau, China
AddressAvenida Dr. Sun Yat Sen
Opening date18 December 2007; 16 വർഷങ്ങൾക്ക് മുമ്പ് (18 December 2007)
No. of rooms600
Total gaming space100,000 sq ft
Permanent shows1,200 seat theatre
Signature attractions Upscale Shopping
VIP Night Club
Notable restaurants Palette Dining Studio
Wolfgang Puck Cucina
Wolfgang Puck Steak
TAP
OwnerMGM Resorts International (50%)
Pansy Ho (21%)
ArchitectWong Tung & Partners

35 നിലകളിലായി 600 മുറികളുള്ള ചൈനയിലെ മക്കാവുവിൽ സ്ഥിതിചെയ്യുന്ന കാസിനോ റിസോർട്ട് ആണു മുമ്പ് എംജിഎം ഗ്രാൻഡ്‌ മക്കാവു എന്നറിയപ്പെട്ടിരുന്ന എംജിഎം മക്കാവു. മക്കാവു സർക്കാർ അംഗീകരിച്ച ഒരു ഇളവ് പ്രകാരം എജിഎം മക്കാവു നടത്തുന്നതും ഉടമസ്ഥതയും 50 – 50 എന്ന നിലയിൽ എംജിഎം റിസോർട്ട്സ് ഇന്റർനാഷണലും മക്കാവുവിലെ കാസിനോ അധിപനായ സ്റ്റാൻലി ഹോയുടെ മകളായ പാൻസി ഹോയുമാണ്‌.

ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളിൽ ഒന്നാണ് മക്കാവു. ഹോങ്കോങ് ആണ് രണ്ടാമത്തേത്. പേൾ നദീതടത്തിൻറെ പടിഞ്ഞാറൻ ഭാഗത്താണ് മക്കാവു സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുവാങ്ഡൊങ് പ്രവിശ്യയും കിഴക്കും തെക്കും തെക്കൻ ചൈന കടലുമാണ് ഇതിൻറെ അതിരുകൾ. കാന്റൺ നദി ദക്ഷിണചൈനാ സമുദ്രത്തിൽ പതിക്കുന്നതിനു സമീപമാണിത്. മക്കാവു സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റിവ് റീജിയൺ ഓഫ് ദി പീപിൾസ് റിപബ്ലിക്ക് ഓഫ് ചൈന എന്നതാണ് പൂർണ പേര്. [1] ചൈനീസ്, പോർച്ചുഗീസ് എന്നീ ഭാഷകളാണ് മക്കാവുവിലെ മാതൃഭാഷകൾ.

പതിനാറാം ശതകം മുതൽ ഒരു പോർച്ചുഗീസ് അധീനപ്രദേശം ആയിരുന്നു ഇത്. 1990 ലെ ഭരണഘടനപ്രകാരം രാഷ്ട്രീയ സ്വയംഭരണം ലഭിച്ചു.

ഈ പ്രദേശത്തിൻറെ സാമ്പത്തികാവസ്ഥ പ്രധാനമായും ചൂതാട്ടത്തിലും ടൂറിസത്തിലും ഊന്നിയുള്ളതാണ്. വാണിജ്യ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്. തുണിത്തരങ്ങൾ, ഇലക്ക്ട്രോണിക്സ്, കളിപ്പാട്ടം എന്നിവയുടെ മികച്ച വ്യവസായങ്ങൾ ഇവിടെയുണ്ട്. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്നു. അനേകം ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ, ഭക്ഷണശാലകൾ, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവ ഈ നഗരത്തിൽ പ്രവർത്തിക്കുന്നു.[2]

രൂപരേഖ[തിരുത്തുക]

കാസിനോ ഫ്ലോറിൻറെ ആദ്യ ഘട്ടം രണ്ട് നിലകളിലായി 20,620 ചതുരശ്ര മീറ്റർ (222000 ചതുരശ്ര അടി) വിസ്തീർണത്തിൽ ഗ്രാൻഡ്‌ പ്രാക്കയ്ക്കു ചുറ്റുമാണ്. ഇവിടെ ടേബിൾ കളികളും സ്ലോട്ട് മഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. 1452 ചതുരശ്ര മീറ്റർ (15630 ചതുരശ്ര അടി) വിസ്തീർണമുള്ള കൺവെൻഷൻ സ്പേസും ഈ ഹോട്ടലിൻറെ ഭാഗമാണ്. ബിസിനസ്‌ ചർച്ചകൾ, സാമൂഹിക യോഗങ്ങൾ, വിവാഹങ്ങൾ എന്നിവ നടത്താൻ അനുയോജ്യമായ 807 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ദി ഗ്രാൻഡ്‌ ബോൾറൂമും ഇതിൽ ഉൾപ്പെടുന്നു. 6 സെൻസസ് സ്പാകളുമായി ചേർന്നു 2720 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 12 ചികിത്സാ ടേബിളുകൾ ഹോട്ടലിൽ സജ്ജമാക്കിയിട്ടുണ്ട്.

എംജിഎം മക്കാവു ഹോട്ടലിൽ അനവധി ഭക്ഷണശാലകൾ, ബാറുകൾ, ലൌന്ജുകൾ എന്നിവയുണ്ട്. ആകെ 12 ഭക്ഷണ, പാനീയ ശാലകൾ ഹോട്ടലിൽ ഉണ്ട്.

വൈൻ മക്കാവു വിപുലീകരണ പദ്ധതി അറിയിപ്പ് വന്ന ഉടനെതന്നെ എംജിഎം മക്കാവുവും തങ്ങളുടെ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. ആഴ്ചകൾക്കുള്ളിൽ തന്നെ പദ്ധതി ആരംഭിക്കുകയും ചെയ്തു. എംജിഎം മക്കാവു വിപുലീകരണം വഴി രണ്ടാം നിലയിലെ കാസിനോ ഫ്ലോറിനു 4400 ചതുരശ്ര മീറ്റർ (47,000 ചതുരശ്ര അടി) വിസ്തീർണം കൂടുതലായി ലഭിക്കും. കൂടുതലായി വരുന്ന സ്ഥലത്ത് 70 ഗെയിം ടേബിളുകളും 240 സ്ലോട്ട് മഷീനുകളും അധികമായി വെക്കാൻ സാധിക്കും.

ചരിത്രം[തിരുത്തുക]

1.25 ബില്ല്യൺ യുഎസ് ഡോളർ ചിലവിൽ നിർമിച്ച എംജിഎം ഗ്രാൻഡ്‌ മക്കാവു ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് 2007 ഡിസംബർ 18-നാണ്. [3]

എംജിഎം മിറേജ് 2010-ൽ എംജിഎം റിസോർട്ട്സ് ഇന്റർനാഷണൽ എന്ന് പുനർനാമം ചെയ്തപ്പൂൽ ഹോട്ടലിൻറെ പേര് എംജിഎം മക്കാവു എന്നാക്കിമാറ്റി.

2011 ഏപ്രിൽ 18-നു ആദ്യമായി ഹോട്ടൽ ഓഹരികൾ ലഭ്യമാക്കി. ഈ ധാരണ പ്രകാരം ഈ കമ്പനിയിൽ പാൻസി ഹോയ്ക്ക് 29 ശതമാനം ഉടമസ്ഥത ലഭിക്കും, ഇതിനായി രൂപം കൊണ്ട കമ്പനിയാണ് എംജിഎം ചൈന ഹോൾഡിംഗ്സ് ലിമിറ്റഡ്. 51 ശതമാനം ഓഹരികളും എംജിഎം റിസോർട്ട്സിൻറെ കൈവശമായിരിക്കും, ബാക്കിയുള്ള 20 ശതമാനം പൊതുജനങ്ങൾക്കും. ഹോങ്ങ് കോങ്ങ് സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ വ്യാപാരത്തിലൂടെ 1.5 ബില്ല്യൺ യുഎസ് ഡോളർ കമ്പനി സ്വരൂപിച്ചു. [4]

സ്ഥാനം[തിരുത്തുക]

മക്കാവുവിൻറെ ഹൃദയഭാഗത്തായാണ് എംജിഎം മക്കാവു ഹോട്ടൽ സ്ഥിതിചെയ്യുന്നത്. മക്കാവു ടവറിലേക്കും ഗുവാൻ യിൻ പ്രതിമയിലേക്കും മിനിറ്റുകൾക്കകം എംജിഎം മക്കാവു ഹോട്ടലിൽനിന്നും എത്തിച്ചേരാം. സെനാടോ സ്ക്വയർ, ഫോർട്ടലീസ ഡോ മോണ്ടെ എന്നിവയും ഈ പഞ്ചനക്ഷത്ര ഹോട്ടലിൻറെ സമീപമാണ്.

അവലംബം[തിരുത്തുക]

  1. "Basic Law of the Macao Special Administrative Region of the People' s Republic of China". bo.io.gov.mo. Archived from the original on 2012-02-05. Retrieved 8 June 2016.
  2. "About MGM Macau". cleartrip.com. Retrieved 8 June 2016.
  3. "The Asian Gaming 50". Inside Asian Gaming. 15 September 2010. Archived from the original on 2012-10-27. Retrieved 8 June 2016.
  4. "MGM China prices $1.5-billion IPO at top of range". The Globe and Mail. Canada. Retrieved 29 January 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

22°11′9″N 113°32′50″E / 22.18583°N 113.54722°E / 22.18583; 113.54722

"https://ml.wikipedia.org/w/index.php?title=എംജിഎം_മക്കാവു&oldid=3626003" എന്ന താളിൽനിന്ന് ശേഖരിച്ചത്