ഊർമ്മിള സിംഗ്
ഊർമ്മിള സിംഗ് | |
---|---|
![]() | |
17th Governor of Himachal Pradesh | |
ഓഫീസിൽ 25 January 2010 – 24 January 2015 | |
മുൻഗാമി | പ്രഭാ റാവു |
പിൻഗാമി | കല്ല്യാൺ സിംഗ് |
Member of the Madhya Pradesh Legislative Assembly | |
ഓഫീസിൽ 1993 – 2003 | |
മുൻഗാമി | താക്കൂർ ഡാൽ സിംഗ് |
പിൻഗാമി | രാം ഗുലാം ഉയ്കെ |
മണ്ഡലം | Ghansor[1] |
ഓഫീസിൽ 1985 – 1990 | |
മുൻഗാമി | Takkan Singh Markam |
പിൻഗാമി | താക്കൂർ ഡാൽ സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Phingeshwar, Raipur, Chhattisgarh | 6 ഓഗസ്റ്റ് 1946
മരണം | മേയ് 29, 2018 Indore (Madhya Pradesh) | (പ്രായം 71)
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | Virendra Bahadur Singh |
കുട്ടികൾ | 3 (1 daughter and 2 sons) |
മാതാപിതാക്കൾ |
|
വിദ്യാഭ്യാസം | B. A.LLB |
As of 13 ജൂൺ, 2018 ഉറവിടം: ["Biography:Singh, Urmila" (PDF). Madhya Pradesh Legislative Assembly.] |
ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് ഊർമ്മിള സിംഗ് (Urmila Singh). 2010 ജനുവരി 25മുതൽ ഹിമാചൽ പ്രദേശ് ഗവർണ്ണറായിരുന്നു..[2]
ആദ്യകാല ജീവിതം[തിരുത്തുക]
ഇപ്പോഴത്തെ ഛത്തിസ്ഗഢ് സംസ്ഥാനത്തിന്റെ ഭാഗമായ റായ്പൂർ ജില്ലയിലെ ഫിങ്കേശ്വർ ഗ്രാമത്തിൽ 1946 ഓഗസ്റ്റ് ആറിന് ജനനം. സ്വതന്ത്ര സമര സേനാനി രാജാ നട്‌വർ സിങ്ങിന്റെ പൗത്രിയാണ്. ഇദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകാലത്ത് തൂക്കിലേറ്റുകയായിരുന്നു. മധ്യപ്രദേശ് എംഎൽഎയും കോൺഗ്രസ് നേതാവുമായ വീരേന്ദ്ര ബഹദുർ സിങ്ങിനെയാണ് വിവാഹം ചെയ്തത്. പാർലമെന്റംഗമായിരുന്ന് റാണി ശ്യം കുമാരിയുടെ മകനാണ് ഇദ്ദേഹം.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
ഭർത്താവിന്റെ മരണത്തോടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് മധ്യപ്രദേശ് നിയമസഭയിൽ എത്തി. 1993 മുതൽ 1995 വരെ ക്ഷീര വികസന മന്ത്രിയായി. 1998 മുതൽ 2003 വരെ സാമൂഹ്യ ക്ഷേമ, ഗോത്ര ക്ഷേമ മന്ത്രിയായി. 1996 മുതൽ 1998 വരെ മധ്യപ്രദേശ് കോൺഗ്രസ്സിന്റെ അധ്യക്ഷയായിരുന്നു.[3] 2001ൽ ഛത്തിസ്ഗഢ് സംസ്ഥാന രൂപീകരിച്ചപ്പോൾ ഊർമ്മിള സിങ് പ്രതിനിധാനം ചെയ്ത നിയോജക മണ്ഡലം പുതിയ സംസ്ഥാനത്തിന്റെ ഭാഗമായി. ഇതോടെ, സ്വാഭാവികമായി ആദ്യ ഛത്തിസ്ഗഢ് അസംബ്ലിയിൽ അംഗമായി. 2008ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇതോടെ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന കേന്ദ്ര സർക്കാർ ഇവരെ 2010ൽ ഹിമാചൽ പ്രദേശ് ഗവർണ്ണറായി നിയോഗിച്ചു. 2010 ജനുവരി 25ന് ഗവർണ്ണറായി സ്ഥാനമേറ്റു.
അവലംബം[തിരുത്തുക]
- ↑ "Ghansor assembly election results in Madhya Pradesh". elections.traceall.in. ശേഖരിച്ചത് 29 December 2018.
- ↑ "Governor House, Himachal Pradesh, India - Her Excellency The Governor". himachalrajbhavan.nic.in. ശേഖരിച്ചത് 12 May 2010.
- ↑ "Urmila Singh takes over as Himachal Governor". The Indian Express. 26 January 2010. മൂലതാളിൽ നിന്നും 2011-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2010.