ഉള്ളടക്കത്തിലേക്ക് പോവുക

ഊർപഴച്ചി കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊർപഴച്ചി കാവ്

കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ എടക്കാട്‌ വേട്ടക്കൊരുമകനും , ദൈവത്താറും ഭഗവതിയും നാലമ്പലത്തിനകത്തു തന്നെ പ്രതിഷ്ഠയുള്ള ഊർപഴച്ചി കാവ്. നടാൽ - കാടാച്ചിറ റോഡിലാണ് ഈ ക്ഷേത്രം. എല്ലാ ദിവസവും ഉച്ചയ്ക്ക് വെള്ളാട്ടം കെട്ടിയാടിക്കുന്നു ..പ്രാർത്ഥനയായി അർദ്ധരാത്രിയിൽ കളിയാട്ടവും . രാവിലെ 5 മണിക്ക് നട തുറക്കും , ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും , വൈകുന്നേരം 5 മണിക്ക് വീണ്ടും തുറന്ന് 8 മണിക്ക് നടയടക്കും . കണ്ണൂർ --തലശ്ശേരി ദേശീയ പാതയിൽ നടാൽ എന്ന സ്ഥലത്തു ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .വെള്ളാട്ടം , ആൾ രൂപം , വിളക്കിലെണ്ണ , രക്ത പുഷ്‌പാഞ്‌ജലി തുടങ്ങിയവ ആണ് പ്രധാന വഴുപാടുകൾ

"https://ml.wikipedia.org/w/index.php?title=ഊർപഴച്ചി_കാവ്&oldid=4561859" എന്ന താളിൽനിന്ന് ശേഖരിച്ചത്