Jump to content

ഊടുകൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂർ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഒരു പ്രത്യേക ഭൂവുടമ സമ്പ്രദായമാണ് ഊടുകൂർ[1]. വസ്തുവിലോ അവയിലെ ആദായത്തിന്മേലോ ഉള്ള കൂട്ടവകാശമാണിതെന്ന് സാമാന്യമായി പറയാം.


നിലത്തിലോ പുരയിടത്തിലോ ഒന്നിലധികം പേർക്ക് അവകാശമുണ്ടെങ്കിലും ഓരോരുത്തരുടെയും ഓഹരി ഏത് ഭാഗത്തെന്നോ ഇന്ന തരത്തിലുള്ള അവകാശമെന്നോ നിശ്ചയിച്ചിരിക്കില്ല. ഊടുകൂർ വ്യവസ്ഥയിൽ ഉൾപ്പെട്ട വസ്തുവിൽ ഇന്ന ഭാഗത്ത് നിൽക്കുന്ന വൃക്ഷങ്ങൾ ഇന്നയാൾക്ക് എന്ന് പറയാതെ ഒന്നിൽകൂടുതൽ ആളുകൾക്ക് അവകാശം നൽകുക ഇതിൻറെ പ്രത്യേകതയായിരുന്നു. വസ്തുവിൻറെ അതിരിലോ വരമ്പിലോ ഏതെങ്കിലും പ്രത്യേക ഭാഗത്തോ നിൽക്കുന്ന വൃക്ഷങ്ങളെ സംബന്ധിച്ച് ഉടമയ്ക്കുതന്നെ മറ്റൊരു പട്ടയം ഉണ്ടായെന്നും വരാം. ചിലപ്പോൾ മറ്റൊരാൾക്കായിരിക്കും ഇത്തരം പട്ടയം ഉണ്ടാവുക.

ഊടുകൂർ അവകാശങ്ങൾ തെക്കൻ തിരുവിതാംകുറിലും മറ്റും പല ബുദ്ധിമുട്ടുകൾക്കും കാരണമായി. ഇതിൻറെ പേരിൽ ധാരാളം കേസുകളുമുണ്ടായി.


1947-ൽ പുറപ്പെടുവിച്ച തിരുവതാംകൂർ ഊടുകൂർ സെറ്റിൽമെൻറ് വിളംബരം ഈ ഭൂവുടമാ സമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിച്ചു.


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഊടുകൂർ&oldid=3625693" എന്ന താളിൽനിന്ന് ശേഖരിച്ചത്