ഉമ രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ പ്രമുഖ വനിതാ പരിസ്ഥിതി ശാസ്ത്രജ്ഞയാണ് ഡോക്ടർ ഉമ രാമകൃഷ്ണൻ. ഇംഗ്ലീഷ്:Uma Ramakrishnan. ബെംഗളൂരുവിലെ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ നാഷണൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസിൽ ഗവേഷകകയാണ് ഇവർ.[1] മറ്റുള്ളവർക്ക് മാതൃകയായി രാജ്യത്തെ സ്വാഭാവിക പൈതൃകം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികൾക്കും സംഘങ്ങൾക്കും നൽകുന്ന പ്രമുഖ പരിസ്ഥിതി പുരസ്‌കാരമായ പാർക്കർ/ജെൻട്രി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ് ഉമ. [2] ഇന്ത്യയിലെ കടുവ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പശ്ചിമഘട്ടത്തിലെ ആകാശ ദ്വീപുകളിലുള്ള 23 ഇനം പാടുന്ന പക്ഷികളെക്കുറിച്ച് ഉമ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നാല് വർഷം നീണ്ട ഗവേഷണത്തിലുടെ തയ്യാറാക്കിയ പ്രബന്ധം ലോകത്തെ ആദ്യത്തെ സയൻസ് ജേണൽ എന്നറിയപ്പെടുന്ന പ്രൊസീഡിംഗ്‌സ് ഓഫ് റോയൽ സൊസൈറ്റി ബിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [3]

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • പാർക്കർ/ജെൻട്രി അവാർഡ് - 2016 [4]

അവലംബം[തിരുത്തുക]

  1. http://serb.gov.in/pdfs/research1/Uma_Ramakrishnan.pdf
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-28.
  3. http://rspb.royalsocietypublishing.org/content/282/1810/20150861
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-28.
"https://ml.wikipedia.org/w/index.php?title=ഉമ_രാമകൃഷ്ണൻ&oldid=3784783" എന്ന താളിൽനിന്ന് ശേഖരിച്ചത്