ഉമ്മുകുൽസും ബിൻത് അബീബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച സ്വഹാബി വനിതയും ആദ്യ ഖലീഫയായ അബൂബക്കറിൻറെ മകളുമായിരുന്നു ഉമ്മുകുൽസും ബിൻത് അബീബക്കർ (അറബിക്: أم كلثوم بنت ابي بكر ‎) (ജനനം c.634 (13 AH)),ഹബീബ ബിൻത് ഖരിജ എന്നിവരായിരുന്നു മാതാവ്.

ജീവചരിത്രം[തിരുത്തുക]

പിതാവായ അബൂബക്കറിൻറെ മരണശേഷമാണ് ഉമ്മുകുൽസും ജനിച്ചത്.തൻറെ മരണത്തിന് മുമ്പെ മറ്റൊരു മകളായ ആയിശയെ വിളിച്ച് അബൂബക്കർ വസിയത്ത് ചെയ്തു. ആയിശാ.. എൻറെ മരണശേഷം നിനക്ക് നൽകിയ ഈത്തപ്പന സ്വത്തിൽ നിന്ന് നീ നിൻറെ രണ്ട് സഹദോരങ്ങൾക്കും രണ്ട് സഹോദരികൾക്കും നൽകണമെന്ന്.ആയിശ അത് സമ്മതിക്കുകയും പിതാവിനോട് ചോദിച്ചു.എന്നെയും അസ്മയേയും കൂടാതെ വേറെ ഏതാണ് സഹോദരി. അപ്പോൾ അബൂബക്കർ പറഞ്ഞു.ഹബീബ ഗർഭിണിയാണല്ലോ.അവളുടെ കുഞ്ഞ് പെൺകുട്ടിയായിരിക്കാൻ സാധ്യതയുണ്ടെന്ന്.അങ്ങനെ ജനിക്കും മുമ്പെ അതൊരു പെൺകുട്ടിയായിരിക്കുമെന്ന് അബൂബക്കർ കണക്ക്കൂട്ടിയിരുന്നു.[1]


ആയിശയുടെ ശിക്ഷണത്തിലാണ് ഉമ്മുകുൽസും വളർന്നത്.അവരുടെ താഴ്മയും നല്ല സ്വഭാവവും ഉമ്മുകുൽസുമിനും പകരുന്നതിൽ ആയിശ ശ്രദ്ധപുലർത്തി. ഒരിക്കൽ ഉമർ, ഉമ്മുകുൽസുമിനെ വിവാഹം ചെയ്യാൻ ആഗ്രഹം അറിയിച്ച് ദൂതനെ അയച്ചപ്പോൾ ആയിശ അത് നിരാകരിച്ചു.ദൂതനോട് ആയിശ പറഞ്ഞു." നിങ്ങൾ പരുക്കനും ക്ഷണബുദ്ധി കാണിക്കുന്നയാളുമാണ്.ഉമ്മുകുൽസു അനുസരണക്കേട് കാണിച്ചാൽ നിങ്ങൾ എന്ത് ചെയ്യും.അവളെ അടിക്കുമോ? അതുകൊണ്ട് ഇത് ശരിയാകില്ലെന്ന്."[2]

പൈതൃകം[തിരുത്തുക]

ആയിശയിൽ നിന്നും ധാരാളം ഹദീസുകൾ ശേഖരിച്ച വനിതകൂടിയായിരുന്നു ഉമ്മുകുൽസും. ബുഖാരി, മുസ്ലിം,അൽ നസായ്, ഇബിനു മജഹ് എന്നിവർ ഇവരുടെ ഹദീസുകളെ ആധാരമാക്കിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. al-Muwatta Book 36, Number 36.33.40
  2. Muhammad ibn Jarir al-Tabari.
  3. Tahdhib al-Kamil al-Mizzi 35/381