ഉമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെന്മണിയുടെ പുറം പാളിയെയാണ് ഉമി എന്നുവിളിക്കുന്നത്. എല്ലാ ധാന്യങ്ങൾക്കും ഇതുപോലെ ഒരു പുറംപാളി (Husk) ഉണ്ടെങ്കിലും, മലയാളത്തിൽ ഉമി എന്നു പരക്കെ വിവക്ഷിക്കുന്നത് നെന്മണിയുടെ പുറംതോടിനെയാണ്.

പുഴുങ്ങിയതോ പച്ചയോ ആയ നെല്ല് കുത്തി അരിയാക്കുന്ന പ്രക്രിയയിൽ ഉമി വേർതിരിക്കപ്പെടുന്നു. നെല്ലിൽ നിന്ന് ലഭിക്കുന്ന ഉപോൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉമി. ഇത് ഇന്ധനമായും ഉപയോഗിക്കുന്നു. ഉമിയുടെ 75% ഭാഗങ്ങളും ഓർഗാനിക് മാറ്റർ ആണ്. അതിനാൽ ഇതൊരു കാര്യക്ഷമമായ ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കും.[1] ഉമി കത്തിക്കുമ്പോൾ ലഭിക്കുന്ന ചാരത്തിന്റെ 92% - 95% വരെ സിലിക്ക ആണ്. വളരെ ഭാരം കുറവുള്ളതും, അതേസമയം വളരെയധികം പ്രതലവിസ്തീർണ്ണമുള്ളതുമായ ഈ ചാരം പലവിധ വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. കെട്ടിടനിർമ്മാണ മേഖലയിൽ ബലപ്പെടുത്തൽ ഘടകം ആയി ഇത് ഉപയോഗിക്കുന്നു[1].

ഉമിക്കരി[തിരുത്തുക]

ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ് തണുപ്പിച്ചെടുക്കുന്ന "ഉമിക്കരി" കേരളത്തിൽ ദന്തധാവനത്തിനുള്ള ഒരു ചൂർണ്ണമായി (പൊടി) പരക്കെ ഉപയോഗിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമി&oldid=3625594" എന്ന താളിൽനിന്ന് ശേഖരിച്ചത്