ഉപയോക്താവ്:Vssun/talk/enwiki-images
ദൃശ്യരൂപം
< ഉപയോക്താവ്:Vssun | talk
ഇംഗ്ലീഷ് വിക്കിപീഡിയയിൽ പൊതുവേ രണ്ടുതരത്തിലുള്ള ചിത്രങ്ങളുണ്ടാകും.
- കോമൺസിൽ നിന്നും ഉപയോഗിക്കുന്നത് - ഇത്തരം ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാം - അതിന്റെ പേരിവിടെ ഉപയോഗിച്ചാൽ മാത്രം മതിയാകും. ചിത്രങ്ങളുടെ താളിനുമുകളിൽ ഈ ചിഹ്നമുണ്ടെങ്കിൽ അത് കോമൺസിൽനിന്നുമുള്ളതാണെന്ന് മനസിലാക്കാം. ഉദാഹരണം en:File:Mary Stuart Queen.jpg കാണുക.
- ഇംഗ്ലീഷ് വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പിട്ടിരിക്കുന്നവ - ഇത്തരം ചിത്രങ്ങൾ നമുക്കിവിടെ നേരിട്ടുപയോഗിക്കാൻ പറ്റില്ല. ഉദാഹരണമായി en:File:Ac.charioteer.jpg എന്ന ചിത്രം ശ്രദ്ധിക്കുക.
- അവ പകർപ്പവകാശത്തിനു കീഴിൽ വരുന്നവയല്ലെങ്കിൽ കോമൺസിലേക്കോ മലയാളം വിക്കിപീഡിയയിലേക്കോ പ്രത്യേകം അപ്ലോഡ് ചെയ്തതിനു ശേഷം വേണം ഉപയോഗിക്കാൻ. തൊട്ടുമുകളിലെ കണ്ണി ഇത്തരം ചിത്രത്തിനുദാഹരണമാണ്.
- അവ പകർപ്പവകാശമുള്ളതും ന്യായോപയോഗമായി ഉപയോഗിക്കുന്നതുമാണെങ്കിൽ അത് ഉപയോഗിക്കാൻ തക്കതായ ഒരു ലേഖനം മലയാളം വിക്കിപീഡിയയിലുണ്ടെങ്കിൽ മാത്രം മലയാളം വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉദാഹരണം en:File:Nsklogo.jpg കാണുക.
- ഇനിയും സംശയങ്ങളുണ്ടെങ്കിൽ ദയവായി ചോദിക്കുക.