ഉപയോക്താവ്:Vssun/talk/ലൈസൻസ് വിശദീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെബിൽ നിന്നു കിട്ടുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളും ഉടമക്ക് പകർപ്പവകാശമുള്ളതായിരിക്കും മിക്ക സൈറ്റുകളുടെ കീഴെയും അത് പകർപ്പവകാശത്തിനു കീഴിലാണെന്ന് രേഖപ്പെടുത്തിയിരിക്കും. അത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽക്കൂടി അവക്ക് പകർപ്പവകാശമുണ്ടെന്ന് മനസ്സിലാക്കുക. സ്വതന്ത്രമായ സൈറ്റുകളിൽ അവ പൊതുസഞ്ചയത്തിലാണെന്നോ (public domain), ക്രിയേറ്റീവ് കോമൺസ് (CC-BY-SA), ജി.എഫ്.ഡി.എൽ. തുടങ്ങിയ സ്വതന്ത്രാനുമതിയിലോ ആണെന്ന് രേഖപ്പെടുത്തിയിരിക്കും. ഉദാഹരണങ്ങൾ പറയാം:
  • യു.എസ്. സർക്കാർ പ്രസിദ്ധീകരണങ്ങളെല്ലാം (ഉദാഹരണം നാസ വെബ്സൈറ്റ്) പൊതുസഞ്ചയത്തിലാണ്.
  • കേരള സർക്കാർ പ്രസിദ്ധീകരിക്കുന്ന ഈ സൈറ്റ് ജി.എഫ്.ഡി.എൽ. അനുമതിയിലാണെന്ന് കാണാം.
  • ഫ്ലിക്കറിലെ ഈ ചിത്രം സ്വതന്ത്രമാണ്. എന്നാൽ ഇത് പകർപ്പവകാശമുള്ളതാണ്. രണ്ടിന്റെയും ലൈസൻസിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ക്രിയേറ്റീവ് കോമൺസിന്റെ എല്ലാ ലൈസൻസുകളും പൂർണ്ണമായും സ്വതന്ത്രമല്ല. ഉദാഹരണത്തിന് ഈ ചിത്രം ക്രിയേറ്റീവ് കോമൺസ് ലൈസൻസിലാണെങ്കിലും മാറ്റം വരുത്തി ഉപയോഗിക്കാൻ അനുവദിക്കുന്നില്ല (CC-BY-SA ND). അതുകൊണ്ട് ഈ ലൈസൻസിലുള്ളതും നമുക്ക് ഉപയോഗിക്കാനാവില്ല. CC-BY-SA NC ലൈസൻസും നമുക്ക് ഉപയോഗിക്കാനാവാത്തതാണ്.