ഉപയോക്താവ്:Sreedharan namboothiri

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീധരന്‍ നമ്പൂതിരി. തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ പാഞ്ഞാള്‍ വില്ലേജിലെ തോട്ടത്തിള്‍ മന ശങ്കരനാരായണന്‍ നമ്പൂതിരിയുടേയും ആര്യാ അന്തര്‍ജ്ജനത്തിന്റേയും മകനായി 1957 ഏപ്രില്‍ 9 നു ജനിച്ചു. പാഞ്ഞാള്‍ ഇ എന്‍ ബി വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. തൃപ്പൂണിത്തുറ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ സെക്കന്ററി വിദ്യാഭ്യാസം .കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ വ്യാസാ കോളേജില്‍ പ്രീഡിഗ്രി പഠനം പകുതി വെച്ച് നിര്‍ത്തി. ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ തൃത്താല കുഞ്ഞിക്കൃഷ്ണപ്പൊതുവാള്‍ എന്നിവരുടെ കീഴില്‍ ചെണ്ട അഭ്യസിച്ചു. കേരളകലാമണ്ഡലത്തില്‍ കഥകളിമേളം കുറച്ചു പഠിച്ചു. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ പാതിരിക്കോട് കാട്ടുപുത്തൂര്‍ ശിവക്ഷേത്രത്തില്‍ മുഖ്യ പൂജാരിയായി ജോലി നോക്കുന്നു. §

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreedharan_namboothiri&oldid=126049" എന്ന താളിൽനിന്നു ശേഖരിച്ചത്