ഉപയോക്താവ്:Shameemkallara

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപ്പൂറ്റി വേദന [ പ്ലന്റെർ ഫസിടിസ്

                                           ഉപ്പൂറ്റി വേദന നമ്മുടെ നാട്ടിൽ മിക്കപെര്കും ഉള്ള ഒരു രോഗമാണ്പൊതുവേ
സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ വളരെ സങ്കീർണമായി മാറും . ഒടുവിൽ നടക്കുന്നതിനോ
നില്കുന്നതിണോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.ഇംഗ്ലീഷിൽ ഈ അസുഖത്തിന് ഹീൽ പെയിൻ അഥവാ
പ്ലാന്ടർ ഫസിട്ടിസി എന്ന് വിളിക്കുന്നു.മിക്കവാറും ഇവ കാണപ്പെടുന്നത് കായിക താരങ്ങളിലും , പട്ടാളക്കർക്കിടയിലും ,

ശരീരഭാരം കൂടിയവരിലുമാണ്. നമ്മുടെ ശ്ശരീര ഭാരം താങ്ങുന്നത് കാലുകളാണ് എന്നുള്ള കാര്യം ഏവർക്കും

അറിയാവുന്നതാണ്. ഉപ്പൂറ്റിയിൽ അവസാനിക്കുന്ന കാൽ എല്ലുകലാണ് സ്വാഭാവികമായും ശരീരഭാരം ഏറെ താങ്ങുന്നത്.

ഇവയെ തറയിൽ നിന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നത് നമ്മുടെ കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ

ചർമ്മമാണ് .ഇവ ഒരു കുഷൻ [ ശോക്കപ്സിയാർ ] പോലെ പ്രവർത്തിക്കുന്നു. ഈ കട്ടി കൂടിയ ചമ്മം ഏഴു
പ്ലേറ്റ്കളാൽ നിർമ്മിച്ചിരിക്കുന്നു . ഇവയെ പ്ലാന്ടർ എന്ന് വിളിക്കുന്നു.  ഇവയുടെ മൃദുത്വം നഷ്ടമാകുന്നതോടെ
ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുന്നു.അതോടെ വേദന അസഹ്യമായി തീരുന്നു .

ലക്ഷണങ്ങൾ :-

            1.രാവിലെ ഉറക്കമെഴുന്നെൽക്കുംപോൾ  ഉപ്പൂറ്റിയിൽ വേദന അനുഭവപെടുന്നു .
തുടർന്ന് അൽപ നേരം നടക്കുമ്പോൾ വേദന മാറുന്നു . ഇതാണ് ആദ്യമായി പ്രത്യക്ഷപെടുന്ന ലക്ഷണം. 
            2.ക്രമേണ എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടുന്നു .
            3.തുടർന്ന് അധിക നേരം നിൽക്കുമ്പോഴും,നടക്കുമ്പോഴും,ഓടുമ്പോഴും വേദന കടുക്കുന്നു.
            4.രോഗത്തിൻറെ അവസാന ഘട്ടം സഹിക്കാനാകാത്ത വേദന നിരന്തരമായി തുടരുന്നു.

കാല് തറയിൽ തൊടാൻ കഴിയാത്ത അവസ്ഥ.


ചികിത്സ  :-

           പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരസുഖമാണിത് . പ്രാരംഭ ഘട്ടം മുതൽ
രോഗത്തിൻറെ അവസാന ഘട്ടം വരെ ഒന്ന് മുതൽ മൂന്നു വർഷക്കാലമെടുക്കുന്നു . അതുകൊണ്ട് തന്നെ
പ്രാരംഭ  ഘട്ടം മുതൽക്കു തന്നെ . വിവിധയിനം ചികിത്സ മുറകളുണ്ട് .

എം.സി.ആർ ചാപ്പൽ//... അഥവാ സിലിക്കോൺ സോൾ : രോഗത്തിൻറെ പ്രാരംഭ ഘട്ടം മുതൽ

ഉപയോഗിക്കാവുന്നവയാണ്  എം.സി.ആർ ചാപ്പൽ . എല്ലാ ചെരുപ്പ് കടകളിലും ഇവ ലഭ്യമാണ് .
ഷൂ അല്ലെങ്ങിൽ  ബൂട്ട് ഉപയോഗിക്കുന്നവർ [പട്ടാളക്കാർ,കായിക താരങ്ങൾ ]  ഇതിനുള്ളിൽ സിലികോൺ സോൾ 

[ഒരു തരം റബ്ബർ കുഷൻ]] ]]ഉപയോഗിക്കണം . ഇവ രണ്ടും കാൽ പാദത്തെ , ഉപ്പൂട്ടിക്ക്‌ മൃദുലത നൽകുന്നു. ഒരു വർഷത്തെ ഉപയോഗം കൊണ്ട് വേദന നിശേഷം മാറാൻ സാദ്യത .

ഐസ് തൊറാപ്പി:- ൧ . ഐസ് കൊണ്ട് വേദനയുള്ള ഭാഗം വട്ടത്തിൽ കറക്കി മസ്സാജ് ചെയ്യുക ൨ . ഒരു ബക്കറ്റിൽ ഐസ് വാട്ടറും മറ്റൊരു ബക്കറ്റിൽ ചൂട് വെള്ളവുമെടുക്കുക .

എന്നിട്ട് ആദ്യം ചൂട് വെള്ളത്തിൽ ഉപ്പൂറ്റി  മുക്കുക. അതിനു ശേഷം ഐസ് വെള്ളത്തിൽ മുക്കുക
.ഏകദേശം ഇരുപതു മിനിറ്റു ഇത് ആവർത്തിക്കുക . [ തണുപ്പും ചൂടും കാലിനു തങ്ങാവുന്നത് വരെ ].
ഏകദേശം മൂന്നു -നാല് മാസം ഇത് ആവർത്തിക്കുക .

ഫിൻഗർ മസ്സാജ് :-

                                         കയ്യുടെ തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത്‌
കറക്കി മസ്സാജ് ചെയ്യുക 

സ്റ്റെച്ചിംഗ് എക്സർസൈസ്‌ :- കാല്പാദത്തിനു വലിവ് കിട്ടത്തക്ക രീതിയിൽ സ്റ്റെച്ചിംഗ് എക്സർസൈസ്‌

 ചെയ്യുക. ഉരുണ്ട ബോളിനു പുറത്തു കാലു വച്ച് ഓടിക്കണം. ഉരുണ്ട ലോഹ ദണ്ടിനു മുകളിൽ 

കൂടിയും കാല് നിരക്കുക . ഈ സമയത്ത് ബോളും ദണ്ടും ഉരുളുന്നുണ്ടോ എന്ന് പ്രത്യേകം നോക്കണം.

കുത്തി വയ്പ് :- രോഗത്തിൻറെ മൂർധന്യാവസ്തയിലാണ് സാധാരണ ഗതിയിൽ ഡോക്ടർമാർ

ഇത് നിർദേശിക്കാരുല്ലൂ . ഏറ്റവുമധികം വേദന അനുഭവപ്പെടുന്ന ഒരു കുത്തിവയ്പാണ് ഇത്.

ഉപ്പൂറ്റിക്കുള്ളിൽ നേരിട്ട് പ്രയോഗിക്കുന്ന കുത്തി വയ്പാണിത് . ഒന്നോ - രണ്ടോ കുത്തി വായ്പോടു കൂടി ഇത് പൂർണമായും ഭേദമാകുന്നു. ഒരു അസ്ഥി രോഗ വിദഗ്തനെ കാണിക്കുക .



                                        ഈ അസുഖത്തിന് പല നാട്ടു ചികിത്സകളും നിലവിലുണ്ട്.
അത് എത്രത്തോളം പ്രയോജനമാനെന്നു അറിയില്ല . എങ്കിലും ചുടുകട്ട ചൂടാക്കിയ ശേഷം ഉപ്പൂറ്റി
അതിൽ ചിവിട്ടുക ,തൊണ്ട് ചൂടാക്കി ചവിട്ടുക, ഉപ്പു വെള്ളത്തിൽ കാലു മുക്കുക ,ആലം വെള്ളത്തിൽ
ഇട്ടു ചൂടാക്കി കാലു മുക്കി വയ്ക്കുക തുടങ്ങിയവ. കൂടാതെ നിരവധി ആയൂർ വേദ ചികിത്സ
കളും നിലവിലുണ്ട്.


മുൻകരുതൽ:-:  :: നല്ല ചെരുപ്പുകളും , ബൂട്ടുകളും ,ഉപയോഗിക്കുക , ഉപ്പൂറ്റി ഇടിച്ചു ഓടാതെ ഇരിക്കുക .കായിക താരങ്ങളും, പട്ടാളക്കാരും , പോലീസുകാരും മേന്മയേറിയ ഷൂ ഉപയോഗിക്കണം .വണ്ണം കൂടിയ സ്ത്രീകൾ

കഴുവതും ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത് .


[ നന്ദി ... പള്ളിപുറം സി. ആർ.. .പി .എഫ് .ക്യാമ്പിലെ
കായിക പരിശീലകൻ  ഷമീം .എസ് കല്ലറ തയ്യാറാക്കിയത് ]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shameemkallara&oldid=1375878" എന്ന താളിൽനിന്ന് ശേഖരിച്ചത്