ഉപയോക്താവ്:Sandeep kakkoor

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്ദീപ് കാക്കൂർ.(sandeep kakkoor)

കേരളത്തിലെ പ്രശസ്ത കലാകാരനായ ശ്രീ സന്ദീപ് കാക്കൂർ ചിത്രകല,ചെണ്ട, തകിൽ. ഇടക്ക.തുടി. തബല. എന്നീ വാദ്യ കലയിലും തെയ്യം. നാടോടി നൃത്തം. നാടൻപാട്ട്. തോറ്റംപാട്ട്, മുഖമെഴുത്ത്, നാടകം എന്നിവയിലും കൂടാതെ എഡിറ്റിംഗ്, ഡിസൈനിംഗ്, ഫോട്ടോഗ്രഫി, അനിമേഷൻ, എന്നിവയിലും കഴിവ് തെളിയിച്ച് വർഷങ്ങളായി കലാരംഗത്ത് സജീവമാണ്. അറിയപ്പെടുന്ന കലാകാരൻ എന്നതിലുപരി ഇംഗ്ലീഷ് അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം. വർഷങ്ങളായി കേരളത്തിലെ പതിനഞ്ചോളം നാടൻപാട്ട് സംഘങ്ങളിലും സ്വന്തമായി ചിലമ്പ് കാക്കൂർ കോഴിക്കോട് എന്ന നാടൻപാട്ട് കലാസംഘത്തിന്റെ ആവിഷ്കാര കർത്താവ് കൂടിയാണ്. ഗ്രാഫിക് ഡിസൈനിഗിലും ആനിമേഷനിലും ഫോട്ടോഗ്രഫിയിലും മികവ് തെളിയിച്ച ഇദ്ദേഹം കേരളത്തിലെ നാടൻപാട്ട് കലാ കൂട്ടായ്മയുടെ കലാഭവൻ മണി പുരസ്ക്കാര ജേതാവ് കൂടിയാണ്.

ജനനം

1991 ഫെബ്രുവരി രണ്ടാം തിയ്യതി പ്രശസ്ത തെയ്യം / തോറ്റം കലാകാരനായ ഗോപാല പണിക്കരുടെെ മകൻ പ്രശസ്ത തെയ്യം കലാകാരൻ സത്യൻ കാക്കൂരിന്റെയും വൽസലയുടെയും മൂത്ത മകൻ ആയി ജനനം. രണ്ട് വയസ്സ് ഉള്ള സമയത്ത് തന്നെ ചിത്രം വരയ്ക്കുന്ന ലക്ഷണങ്ങൾ കാണിച്ചു.കഞ്ഞിക്കൂർക്കലിിന്റെ ഇല കൊണ്ട് തറയിൽ വരച്ച് തുടങ്ങിയ ചിത്രം വര യ്ക്കാനുള്ള കഴിവ് ആദ്യം മനസ്സിലാക്കിയതും പ്രോൽസാഹിപ്പിച്ചതും അച്ഛനും അമ്മയും തന്നെ ആയിരുന്നു.

സ്ക്കൂൾ വിദ്യാഭ്യാസം

കാക്കൂർ പഞ്ചായത്തിലെ നടുവല്ലൂർ യു.പി സ്ക്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു.ഒരിക്കൽ ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും ചേർന്ന് സംസാരിക്കുന്നത് സ് ലേറ്റിൽ വരച്ച് കാണിച്ച് കൊടുത്തു.ഇത് ശ്രദ്ധിച്ച പ്രധാന അദ്ധ്യാപകൻ കയ്യിൽ എടുത്ത് ചോദിച്ചു തനിക്ക് ആരാവാനാണ് ആഗ്രഹം എന്ന്. പാൽ പല്ല് പൊഴിഞ്ഞ നിഷ്കളങ്കതയിൽ തനിക്കൊരു ചിത്രം വര മാഷാവണം എന്ന് പറഞ്ഞു ഇദ്ദേഹം. പിന്നീട് രണ്ടാം ക്ലാസ് മുതൽ നാല് വരെ കാക്കൂർ എൽ.പി സ്ക്കൂളിലും അഞ്ച് മുതൽ ഏഴ് വരെ പി.സി പാലം സ്കൂളിലും മുതൽ പത്ത് വരെ പാവണ്ടൂർ ഹൈസ്ക്കൂളിലും പ്ലസ് വൺ പ്ലസ് ടു ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്ക്കൂളിലും പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് കോഴിക്കോട് വിസ്മയം സ്ക്കൂൾ ഓഫ് ഡിസൈനിംഗ് ആൻറ് വിഷ്വൽ മീഡിയയിൽ നിന്ന് ഡിപ്ലോമയും സായത്തമാക്കി.

കോളജ് വിദ്യാഭ്യാസം

കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ബിരുദം എടുത്തു.ഈ കാലഘട്ടത്തിൽ ആണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും വിപുലമായ വളർച്ച ഉണ്ടായത്. കോളജിൽ പ്രവേശിച്ച സമയത്ത് തന്നെ സൗഹൃദങ്ങൾ വളർത്തിയെടുത്തു. ആ വർഷത്തെ ബി.സോൺ മൽസരങ്ങളിൽ ചെണ്ട തായമ്പകയിൽ ഒന്നാം സ്ഥാനവും നാടൻപാട്ടിൽ രണ്ടാം സ്ഥാനവും ഇന്റർസോൺ മൽസരത്തിൽ ചെണ്ട വാദ്യത്തിൽ എ ഗ്രേഡും സ്വന്തമാക്കി. ഈ കാലയളവിൽ കൂടുതലും കേരളത്തിന് പുറത്തായിരുന്നു ഇദ്ദേഹത്തിന്റെ കലാപരിപാടികൾ. സ്വന്തം ട്രൂപ്പായ ചിലമ്പ് ശിങ്കാരിമേളവും തെയ്യം ചെണ്ടമേളം കാവടിയാട്ടം എന്നിവയുമായി കേരളത്തിലും കേരളത്തിന് പുറത്തും ആയിരുന്നു. കോളജിനെ പ്രധിനിധീകരിച്ച് കൈരളി ടിവി റിയാലിറ്റി ഷോ യൂത്ത് കാർണിവലിൽ കോമഡി സ്ക്ക്റ്റിലും ഗ്രൂപ്പ് ഡാൻസിലും പങ്കെടുത്തു.

അദ്ധ്യാപക ജീവിതത്തിലേക്ക്

ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസോ ടു കൂടി പാസായി. തുടർന്ന് കലാനിലയത്തിൽ നിന്നും, തൃശൂർ ഡ്രാമാ കോളജിൽ നിന്നും, തൃശൂർ ഫൈൻ ആർട്സ് കോളജിൽ നിന്നും ഇന്റർവ്യൂ ലെറ്റർ വന്നിട്ട് പോവാതിരുന്നത് അദ്ധ്യാപന ജീവിതം മോഹം ഉണ്ടായിട്ടായിരിക്കാം.ബി.എസ് ഫസ്റ്റ് അലോട്ട്മെന്റ് ഉള്ളിയേരി കോളജിലും, രണ്ടാമത് കൊടുവള്ളിയിലും, മൂന്നാമത് കെ.എം.സി .ടി കോളജ് മുക്കത്തും കിട്ടിയപ്പോൾ ഉളളിയേരിയിൽ നിന്നും കെ.എം.സി.ടി യിലേക്ക് മാറിയത് അവിടെ സ്നേഹിതയും സന്തത സഹചാരിയും സുഖ ദു:ഖങ്ങളിൽ കൂടെ നിന്ന വലിയ മനസിനുടമയും ഗവൺമെന്റ് ആർട്സ് കോളജിലെ ബിരുദ പഠന കാലത്ത് സ്വന്തം ക്ലാസ് മേറ്റ് ആയിരുന്ന രേവതി നേരത്തെ ഉണ്ടായിരുന്നത് കൊണ്ടുമാണ് .ഈ ഒരു ഒത്തുകൂടൽ ജീവിതത്തെ മാറ്റി മറിച്ചു.രണ്ട് വർഷത്തോളം അദ്ധ്യാപക വിദ്യാർത്ഥിയായി ജീവിക്കുകയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sandeep_kakkoor&oldid=2870941" എന്ന താളിൽനിന്ന് ശേഖരിച്ചത്