ഉപയോക്താവ്:Sabu Issac Auvaneeswaram

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവണീശ്വരം - സ്ഥലനാമപൊരുൾ

Avaneeswaram - meaning

ആവണീശ്വരം എന്ന സ്ഥലനാമം തമിഴിലെ ആവണിമാസവുമായി ബന്ധപ്പെട്ടിരിക്കുന്നു . സംസ്കൃതത്തിലെ ശ്രാവണമാസമാണിത് . കാലം കൊണ്ട് നമ്മുടെ ചിങ്ങമാസത്തിന് (ആഗസ്റ്റ് - സെപ്തംമ്പർ ) സമാനം . നന്മകളുടെയും മംഗളകർമ്മങ്ങളുടെയും  സമൃദ്ധിയുടെയും ഉത്സവങ്ങളുടെയും മാസം.  ശിവാരാധനയുടെയും വിനായക (ഗണേശ ) ചതുർത്ഥിയുടെയും വിശേഷകാലം കൂടിയാണ് ആവണി (ശ്രാവണ )മാസകാലം . അതിനാൽ ആവണീശ്വരൻ പരമശിവനാകണം . ആവണീശ്വരത്തും ചുറ്റുപാടിലും ധാരാളം ശിവക്ഷേത്രങ്ങളും നിലകൊള്ളുന്നുണ്ട് . അർത്ഥം ഒന്ന് തന്നെ എങ്കിലും  ''ശ്രാവണേശ്വരപുരം'' ലോപിച്ചാണ് ആണ് ''ആവണീശ്വരം'' ആയത് എന്ന ഒരു വാദത്തോട് വ്യക്തിപരമായി യോജിക്കാനാവില്ല കാരണം സംസ്കൃതത്തെക്കാൾ തമിഴ് സ്വാധീനം ആണ് ആവണീശ്വരത്ത് ഉള്ളത് .

പുനലൂരും ആവണീശ്വരവും തമിഴ് ഭാഷയിൽ ഉള്ള പേരുകളാണ് . കൊല്ലത്തേക്കുള്ള തമിഴവ്യാപാരപാതയിലാണ് ഈ സ്ഥലങ്ങൾ . വെള്ളം ഉളഃള ഊര് പുനലൂരായി. ആവണീശ്വരം മഹേശ്വരൻറെ നാടായി . ആവണി എന്ന ദ്രാവിഡ പദത്തിന് ഭൂമി എന്നൊരു അർത്ഥം കൂടിയുണ്ട് . കർണാടകയിലെ കോളാർ ആവണി ക്ഷേത്രം ആവണിസുതയായ സീതാദേവിയുടെ ക്ഷേത്രമാണ് . ലവ കുശന്മാരുടെ ജന്മസ്ഥലം കൂടിയാണവിടം. അതിനാൽ ആവണീശ്വരൻ ഭൂമീദേവതയാണ്. എന്നാൽ ഈ ബന്ധം സാധൂകരിക്കുന്ന തെളിവോ കന്നട ബന്ധമോ ആവണീശ്വരത്തിനില്ല . അതിനാൽ രാമേശ്വരം (Lord of Rama - Lord Parama Siva) എന്നത് പോലെ ആവണീശ്വരവും (Lord of Avani / Sravana - Lord Parama Siva)  പരമശിവനെ അനുസ്മരിപ്പിക്കുന്നു.

സാബു ഐസക്ക് ആവണീശ്വരം

30/07/2020

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sabu_Issac_Auvaneeswaram&oldid=3400727" എന്ന താളിൽനിന്ന് ശേഖരിച്ചത്