ഉപയോക്താവ്:Sabin manoharan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് &ഹോസ്പിറ്റൽ,പാലക്കാട്


തിരുവനന്തപുരത്തുള്ള കരുണാകര ഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിന്റെ ശ്രമഫലമായി 2002 ൽ സ്ഥാപിതമായതാണ് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ . പാലക്കാട് ജില്ലയിൽ കൊടുമ്പിൽ ഓലശ്ശേരി എന്ന സ്ഥലത്താണ്2002 ൽ ഹോസ്പിറ്റൽ സ്ഥാപിതമായത്.ആയുർവേദത്തിന്റെ എല്ലാ രീതികളും തനതായ രീതിയിൽ ചികിൽസിക്കുക എന്നതാണ് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പ്രത്യേകത.മറ്റെങ്ങും കാണാൻ കഴിയാത്ത ധാരാളം പ്രത്യേകതകൾ ഇവിടെ ഉണ്ട്.രോഗങ്ങളുമായി വരുന്ന രോഗികളുടെ കൂടെ കൂട്ടായി ഒരാശ്രയമായി എപ്പോഴും ഡോക്ടർമാർ ഉണ്ട് അതാണ് മറ്റൊരു സവിശേഷത.നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ സാന്നിധ്യത്താൽ പുണ്യ ഭൂമിയാണ് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിറ്സിക്കുന്ന സെക്ഷൻ അവിടെ ഉണ്ട്. പ്രഗത്ഭരായ ഡോക്ടർമാരുടെ ചികിത്സാ ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്കു ഒരു വലിയ ആശ്രയമാണ്.

വിദ്യാർത്ഥികൾക്ക് ഒരു ആശ്രയമായി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. യാതൊരു പ്രശ്നങ്ങലുമില്ലാതെ രോഗികളെ ശുശ്രുഷിക്കുന്നതിൽ ഇന്നും ഒരു മടിയും ഇല്ലാതെ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇന്നും ജൈത്രയാത്ര തുടരുന്നു. പ്രകൃതി രമണീയമായ പാലക്കാട് നിവാസികൾക്ക് ഇന്നും ഏക ആശ്രയം ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ചികിത്സാ ആണ്. മറ്റു ഹോസ്പിറ്റലിൽ നിന്നു വ്യത്യസ്തമായി രോഗികളെ കണ്ടു,അവരോടു സംസാരിച്ചു,സൗഹൃദരൂപത്തിൽ ആശയവിനിമയം നടത്തി ചികിൽസിക്കുക എന്നത് ഈ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ മാത്രം പ്രത്യേകത ആണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sabin_manoharan&oldid=2617557" എന്ന താളിൽനിന്ന് ശേഖരിച്ചത്