Jump to content

ഉപയോക്താവ്:Rashida M M

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈകുന്നേരത്തെ ചായ കുടിക്കലും കഥകൾ പറഞ്ഞിരിക്കലും കോളേജ് ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളാണ്. മാറി വരുന്ന ഋതുക്കൾ പോലെ പോകുന്ന കടകളും കൂടെ വരുന്ന സുഹൃത്തുക്കളും വിത്യാസപ്പെടുമെന്നു മാത്രം. ചായ മോന്തുന്ന വൈകുന്നേരങ്ങൾ മാത്രം എത്രമാത്രം വിലപ്പെട്ടതാണ്. ആത്മാവുള്ള കഥകൾക്ക് പിറവി നല്കുന്നതുപോലെ തന്നെ ചൂടേറിയ അനുഭവങ്ങളും അവിടെ പങ്ക് വയ്ക്കുന്നു. ചായക്കടയിൽ നിന്നും വഴിയിലേക്ക് നീളുന്ന ചില വർത്തമാനങ്ങളുണ്ട്. ചിലപ്പോൾ വഴിയരികുള്ളവരും ചെവിയോർക്കും, മര മുത്തശ്ശിമാർ തണലൊരുക്കും. ജീവനുള്ള വരികളാണെങ്കിൽ കാറ്റിന്റെ രൂപത്തിൽ മരങ്ങളും തല കുലുക്കും, നാണം കൊണ്ട് വിരിഞ്ഞ പുഷ്പങ്ങൾ തല കുനിയ്ക്കും. കോളേജിലെ ഓപ്പൺ എയറിൽ നിങ്ങൾ കമ്പി കെട്ടി തിരിച്ചാലും കാറ്റും, തണലും, പൂക്കളും, ഇലകളും അവയെ വകഞ്ഞുമാറ്റി നമ്മുടെ അരികിലേക്ക് വരും, അവർ വന്നുകൊണ്ടേയിരിക്കും. ഇന്ന് വെയിലായിരുന്നെങ്കിലും ഇളം തെന്നലുകൊണ്ട് ഉള്ളം കുളിരണിയിപ്പിച്ചത് റെനിഗേയ്റ്റ് മുതൽ ലൈബ്രറി വരെ എത്തി നിൽക്കുന്ന എന്റെ ഹൃദങ്ങളുടെ തണലാണ്. അവരുടെ പടർന്നു പന്തലിച്ച തലപ്പാവുകൊണ്ട് കോട്ടയെ വെല്ലും വിധം നിർമിച്ച കമാനങ്ങൾ വെയിലിൽ നിന്ന് ഞങ്ങളെ രക്ഷപെടുത്തി. എന്നെ പലപ്പോഴും മോഹിപ്പിക്കുന്ന കൊഴിഞ്ഞ പൂക്കൾ വിരിക്കുന്ന പരവതാനിയുടെ കാലമാണ്. മഞ്ഞയും റോസും ചുവപ്പുമായി കരിയിലയ്ക്കും മണ്ണിനും മുകളിൽ കിടയ്ക്കണമെന്നാണ് എനിക്ക് മോഹം. സിമന്റ് പാകിയ തറയിലും മെറ്റൽ പൊടികളിൽ കിടന്നു നിങ്ങൾ ശ്വാസം മുട്ടുന്നത് കാണുമ്പോൾ വല്ലാതെ ഞാൻ നോവും. രണ്ട് വര്ഷങ്ങളായി നിങ്ങളുടെ വേരിൽ ഇരുന്ന് സമയം കഴിച്ചതിനാൽ പോകുന്നിടത്തേയ്ക്കെല്ലാം ആ ഓർമ്മകളും വരുന്നു. തിരക്കുകൾ ഒഴിഞ്ഞു വരുമെന്ന് ഞാൻ ഉറപ്പ് നൽകുന്നില്ല. പുതു മുഖങ്ങളെല്ലാം ദിവ്യമായ പ്രണയത്തോടെ നിന്നിലേക്ക് വരുമെന്ന് മാത്രം പ്രതീക്ഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rashida_M_M&oldid=3276682" എന്ന താളിൽനിന്ന് ശേഖരിച്ചത്