ഉപയോക്താവ്:Prof. Unnikrishnan KV

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൊഫസർ കെ.വി. ഉണ്ണിക്കൃഷ്ണൻ 1962 ജൂൺ അഞ്ചിന് കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള പയ്യന്നൂരിൽ കൊക്കാനിശ്ശേരിയിൽ ജനിച്ചു. പുരാതനമായ കണ്ടന്പത്തു വലിയ വീട്ടിൽ തന്പായി അമ്മയുടെയും ആനിടിൽ കിഴക്കിനകത്ത് ശേഖരപ്പൊതുവാളിൻറെയും ആറുമക്കളിൽ മൂന്നാമനായട്ടായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം പയ്യന്നൂർ ഗവൺമെൻറ് എൽ.പി. സ്കൂളിലായിരുന്നു. പയ്യന്നൂർ ഗവൺമെൻറ് ഹൈസ്കൂൾ, പയ്യന്നൂർ കോളേജ്, തലശ്ശേരി ഗവൺമെൻറ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുധ-ബിരുധാനന്തര വിദ്യാഭ്യാസം. 1989-ൽ ലോ കോളേജ് വിദ്യാർത്ഥിയായിരിക്കെ പയ്യന്നൂർ കോളേജിൽ ലക്ചററായി നിയമനം. പിതാവിൻറെ അനന്തിരവളായ സുധഉണ്ണികൃഷ്ണനാണ് ഭാര്യ. മൂന്നു മക്കളിൽ പ്രണവ് എസ്. കൃഷ്ണൻ ചെന്നൈയിൽ നിന്നും ഏനിമേഷൻ ഇഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ജയ ടിവിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. രണ്ടാമൻ സിദ്ധാർത്ഥ് എസ്. കൃഷ്ണൻ മംഗലാപുരം ശ്രീനിവാസ കോളേജിൽ നിന്നും ബി.ബി.എ ബിരുദത്തിനു ശേഷം ടാലി കോഴ്സ് ചെയ്യുന്നു. ഏക പുത്രി ശ്രീലക്ഷ്മി എസ്. കൃഷ്ണൻ ബംഗളൂരിലെ ശ്രീ രാജ രാജേശ്വരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി. ഇപ്പോൾ തായിനേരിയിലുള്ള പ്രണവം എന്ന വീട്ടിൽ താമസം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prof._Unnikrishnan_KV&oldid=2132247" എന്ന താളിൽനിന്ന് ശേഖരിച്ചത്