ഉപയോക്താവ്:Prasanth mithran

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • PRASANTH MITHRAN (പ്രശാന്ത് മിത്രൻ)

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചരിത്രകാരൻ, ഗ്രന്ഥകാരൻ, മാധ്യമ പ്രവർത്തകൻ


തിരുവനന്തപുരം ജില്ലയിൽ കോവളത്തിനടുത്ത് വാഴമുട്ടത്തു ജനനം, തിരുവനന്തപുരം ആർട്ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ.ലോ കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. ദൂർദർശനിലെ പൈതൃകം, അമൃതാ ടി.വി സംപ്രേഷണം ചെയ്ത ശ്രീപത്മനാഭം (പരമ്പര) പ്രണയം പ്രയാണം (ടെലി സിനിമ) ശങ്കര ദിഗ്വിജയം (സഞ്ചാര പരമ്പര) ശ്രേഷ്ഠ ഭാരതം തുടങ്ങി നിരവധി ടെലിവിഷൻ പരിപാടികളുടെ രചന നിർവ്വഹിച്ചു. കേരള സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്രം  പ്രസിദ്ധീകരണമായ ഗാന്ധി സ്മൃതി, ഗാന്ധി സ്മാരക് നിധി പ്രസിദ്ധീകരണമായ ഗാന്ധി മാർഗ്ഗം, മുംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വൈറ്റ്‌ലൈൻ ജേണൽ തുടങ്ങിയവയുടെ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചു.

പ്രസിദ്ധികരിച്ച പുസ്തകങ്ങൾ

സോഷ്യലിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ (ചരിത്രം, രാഷ്ട്രീയ ചരിത്രം, പൂർണ്ണോദയബുക് ട്രസ്റ്റ്),

ദ്രാവിഡന്റ ലിഖിതങ്ങൾ (നോവൽ, ഡി.സി.ബുക്‌സ്)

തിരക്കഥ  അനുഭവം, ആവിഷ്‌കാരം, അന്വേഷണം  (പഠനം-എഡി., ഡി.സി.ബുക്‌സ്)

ഞാൻപെട്ടു-കബളിപ്പിക്കപ്പെടുന്ന മലയാളി (സാമൂഹ്യ ചരിത്രം, ഡി.സി ബുക്‌സ്)

കലാം പ്രഭാവം (വിവർത്തനം, ഡി.സി.ബുക്‌സ്)

തിരിയുന്ന കലവും ഉഴുതിട്ടനിലവും  (വിവർത്തനം, ഡി.സി.ബുക്‌സ്)

എ വിൻസന്റ് എന്ന അലോഷ്യസ് വിൻസന്റ്(ജീവചരിത്രം, ചലച്ചിത്ര അക്കാഡമി)

കേരള പൈതൃക മുദ്രകൾ(ലേഖനങ്ങൾ, കേലള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)

വേണാട്ടു മങ്ക(കുട്ടികൾക്കുള്ള ചരിത്ര നോവൽ,ബാലസാഹിത്യം,  കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prasanth_mithran&oldid=3602596" എന്ന താളിൽനിന്ന് ശേഖരിച്ചത്