Jump to content

ഉപയോക്താവ്:P.A Ali Kolathur

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലൂർകോട്ട ഒരു നാടിന്റെ പ്രതിരോധത്തിന്റെ പേരായിരുന്നു.സൗന്ദര്യത്തിന്റേയും.!!!!

ഇന്നലെകളിൽ പ്രകൃതി കോട്ടകെട്ടി പോരാളികൾക്ക്‌ അഭയം നകിയുരുന്നിടമാണ്‌ ഈ കുന്നിൻ ചെരുവ്‌. ചുറ്റുപുറവും വലിയ മലകളാൽ കോട്ടകെട്ടിയ ഒരിടം. ആവോളം ശാന്തത, നയനമനോഹരമായ കാഴ്ചകൾ കൂട്ടിന്‌ , പിന്നെ സുലഭമായിലഭിക്കുന്ന ശുദ്ധമായ വെള്ളവും. എന്തുകൊണ്ടും ഒരു കോട്ടക്ക്‌ അനുയോജ്യമാണിവിടം.

അഭിമാനപുരസരം പറയാൻ ഒരുപാട്‌ ഓർമ്മകളുണ്ട്‌ പാലൂർ കോട്ടക്ക്‌. പുഴക്കാട്ടിരി, മൂർക്കനാട്‌,അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിർത്ഥി പങ്കിടുന്ന പാലൂർകുന്ന് പാലൂർ കോട്ടയായ കഥ,ടിപ്പുവിന്റെ കുതിരപ്പടക്ക്‌ താവളം നൽകിയ ദിവസങ്ങൾ, സുൽത്താൻ ടിപ്പുവിന്‌ വിശ്രമിക്കാനിടം നൽകിയ രാത്രികളിലെ വീമ്പ്‌, പിന്നെ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളും ഖിലാഫത്ത്‌ പ്രസ്ഥാന നേതാക്കളുമായ കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാർക്കും,എം.പി നാരായണമേനോനും ഒളിത്താവളമായി സംരക്ഷണം നൽകിയതിന്റെ അഭിമാനം. കാലം മാറി, ഇന്ത്യ സ്വാതന്ത്ര്യം നേടി. പക്ഷേ മാറി മാറി വന്ന നമ്മുടെ ഭരണകൂടം പാലൂർ കോട്ടയെ വേണ്ടവിധം പരിഗണിച്ചിട്ടില്ല എന്നതാണ്‌ സത്യം

ജില്ലയിൽ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ഒരു പക്ഷേ പാലൂർക്കോട്ട വെള്ളച്ചാട്ടമാവും. സമുദ്രനിരപ്പിൽ നിന്നും 1700 അടി ഉയരത്തിലാണ്‌ പാലൂർ കുന്ന്. മൂന്ന് അടുക്കുകളായി വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളിലൂടെ 500 അടി സഞ്ചരിച്ചാണ്‌ വെള്ളം താഴെയെത്തുന്നത്‌. വളരെ മനോഹരമായ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ,അനുഭവിക്കാനും രണ്ടിടങ്ങളിൽ സൗകര്യമുണ്ട്‌. താഴെ സാമ്പിൾ വെള്ളച്ചാട്ടം തന്നേ ആവോളം ആസ്വദിക്കാനുണ്ട്‌. പക്ഷേ സാക്ഷാൽ പാലൂർ കോട്ട വെള്ള ചാട്ടം അനുഭവിക്കാൻ 500 അടി മല കയറണം. സുന്ദരമായൊരു മലകയറ്റം, ട്രക്കിംഗ്‌. പാറക്കെട്ടുകൾ താണ്ടി, കാട്ട്‌ വള്ളികളിൽ പിടിച്ച്‌, പാറമടകിൽ അള്ളിപ്പിടിച്ച്‌ മുകളിലെ സാക്ഷാൽ വെള്ളച്ചാട്ടത്തിന്‌ താഴെ എത്തിയാൽ വല്ലാത്തൊരു അനുഭൂതിയാണ്‌.

വെള്ളച്ചാട്ടം ആസ്വദിച്ച്‌ തുണുപ്പൻ വെള്ളത്തിലെ കുളികഴിഞ്ഞ്‌  വെള്ളം ഒറ്റി വീഴുന്ന മുടിയുമായി കുളിവസ്ത്രത്തിൽ ഒന്ന് മാറി ആ പാറക്കു മുകളിൽ ഇരുന്ന് താഴോട്ട്‌ നോക്കിയാൽ സിംഹാസനത്തിലിരിക്കുന്ന ഫീലാണെന്ന് പറയാതിരിക്കാൻ വയ്യ.!താഴെ പച്ചപിടിച്ച്‌

പുഴക്കാട്ടിരി  പഞ്ചായത്ത്‌ മുഴുവനായി കാണാം . ഇടയിലൂടെ റോഡും പിന്നെ കുറെ തീപ്പെട്ടി കൂടുകളുടെ ഓട്ട മത്സരവും. ഇതിനൊക്കെ പുറമെ സഞ്ചാരികളുടെ മലകയറ്റവും.

മലകയറുമ്പോൾ ശ്രദ്ദിക്കേണ്ട ഒരു കാര്യം  ഇത്തിരി ഭക്ഷണം കരുതണം എന്നതാണ്‌( പ്ലാസ്റ്റിക്‌ കവറുകൾ അവിടെ തള്ളി ആ സൗന്ദര്യം കളയരുത്‌).ട്രക്കിംഗ്‌ അവസാനിക്കും മുന്നേ വിശപ്പിനും ദാഹത്തിനും സാധ്യത വളരെ കൂടുതലാണ്‌. അവിടെ സിംഹാസനത്തിൽ വട്ടം കൂടിയിരുന്ന് ഫൂഡടിക്കുന്നതിന്റെ സ്വാദ്‌  പറഞ്ഞറിയികാനാവാത്തതുമാണ്‌.

ഈ വെള്ള ചാട്ടത്തിന്റെ ഉൽഭവം കാണാൻ ആകാംശ ഉണ്ടാവുക യാത്രികന്‌ സ്വാഭാവികമാണ്‌. അതിന്‌ ഇനിയും മലകയറണം.നല്ല റിസ്കി പാതയാണ്‌. കയ്യറുകളിലും, വള്ളികളിലും അള്ളിപ്പിടിച്ച്‌ വേണം കയറാൻ. പക്ഷേ മലമുകളിൽ അമണ്ടൻ കാഴ്ചയാണ്‌ കാത്തിരിക്കുന്നത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുളം . അതിൽനിന്നാണ്‌ ഈ മനോഹര വെള്ളച്ചാട്ടം എന്നാലോചിക്കണം. ആ കുളം ഒന്ന് വേണ്ടവിധത്തിൽ സംരക്ഷിക്കാൻ പോലും ഇത്‌ വരെ ഗവണ്മെന്റിനായിട്ടില്ല.( കുടിവെള്ള സ്രോതസ്സുകൂടിയാണത്‌.താഴെയുള്ള പുഴക്കാട്ടിരി പഞ്ചായത്ത്‌ നിവാസികൾക്ക്‌ വാട്ടർ ടാങ്കായി ഉപയോഗിക്കാം) . മുകളിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്‌.കൂട്ടിന്‌ കോടകൂടിയുണ്ടേൽ പിന്നെ പറയുകയുംവേണ്ട. ഇതിനും മുകളിലാണ്‌ പാലൂർ കോട്ട ഇന്റസ്ട്രിയൽ എസ്റ്റേസ്റ്റ്‌. അത്‌ വഴി  അങ്ങാടുപ്പുറം വളാഞ്ചേരി റോഡിലുമെത്താം.

പെരിന്തൽമണ്ണ-കോട്ടക്കൽ റോഡിൽനിന്ന് പുഴക്കാട്ടിരിയിൽ നിന്നും, കടുങ്ങപുരത്തിൽ നിന്നും പുലാമന്തോൾ-മലപ്പുറം റോഡിൽ നിന്ന് കുറുപ്പത്താലിൽ നിന്നും അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽനിന്ന് പാലച്ചോടിൽ നിന്നും യാത്രികർക്ക്‌ പാലൂർ കോട്ടയിലെത്താം.ആവോളം  അനുഭവിക്കാം.

ഇവിടം ഒരു പൈതൃക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണം എന്നാവശ്യം ശക്തമായിരിക്കുന്ന ഈ കാലത്തെങ്കിലും സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തുമെന്ന് ആശംസിക്കാം.അതിനായ്‌ കാത്തിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:P.A_Ali_Kolathur&oldid=3309091" എന്ന താളിൽനിന്ന് ശേഖരിച്ചത്