ഉപയോക്താവ്:Mayookhkvm

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവാലം സൂര്യ

ആലപ്പുഴ ജില്ല, കുട്ടനാട് താലൂക്ക് കാവാലം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ-കായിക - സാംസ്കാരിക സംഘടന. 1995 ൽ സ്ഥാപിതം. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേന്ദ്ര യുവജന കാര്യവകുപ്പിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര എന്നിവയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നു. 2013 ൽ ആലപ്പുഴ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് നേടിയിട്ടുണ്ട്. സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവമായ ഈ സംഘടനയുടെ ആസ്ഥാനം കുറിച്ചി - കാവാലം റോഡിൽ കാവാലം പള്ളിയറക്കാവ് ജംഗ്ഷന് സമീപമാണ്. സൂര്യ യുവ വേദി, വനിതാ വേദി, ബാലവേദി, മിനി ലൈബ്രറി, വിവേകാനന്ദ സ്റ്റഡി സർക്കിൾ തുടങ്ങിയവ കാവാലം സൂര്യക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നാടകാചാര്യൻ കാവാലം നാരായണപണിക്കർ സൂര്യയുടെ രക്ഷാധികാരിയായിരുന്നു. ഇപ്പോൾ ഹരികൃഷ്ണൻ കാവാലം ജനറൽ സെക്രട്ടറിയും പി.ആർ വിഷ്ണു കുമാർ പ്രസിഡൻറുമായ ഭരണ സമിതിയാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഓണോത്സവം - വാർഷികാഘോഷം , ക്രിസ്തുമസ് പുതുവത്സര കാലത്ത് നടത്തുന്ന അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mayookhkvm&oldid=3282795" എന്ന താളിൽനിന്ന് ശേഖരിച്ചത്