ഉപയോക്താവ്:Malayalam wiki

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്തിരൂർ.കെ.എസ്.എ.റഷീദ്

ആലപ്പുഴ ജില്ലയിലെ അരൂരിനടുത്ത് ചന്തിരൂരിൽ കിഴക്കേവേലിക്കകത്ത് സെയ്തുമുഹമ്മദിന്റെയും കുഞ്ഞുഖദീജയുടേയും മകനായി ജനനം. സ്ക്കൂൾ പഠനകാലം മുതൽ കഥകളും കവിതകളും എഴുതി തുടങ്ങി. സ്ക്കൂൾ കലോത്സവങ്ങളിൽ സാഹിത്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനം വർഷങ്ങളോളo നിലനിർത്തി. ദരിദ്രമായ ജീവിതാവസ്ഥയിൽ ജീവിതത്തേക്കുള്ള കലഹങ്ങളും കനലുകൾ നിറഞ്ഞ സ്വപ്നങ്ങളും സൃഷ്ടികൾക്കാധാരമായി. 2000 മാണ്ടിൽ സുഹൃത്തുമായി ചേർന്ന് " ധര" എന്ന പേരിൽ ഒരു മിനി മാസിക തുടങ്ങി.നവാഗതരായ എഴുത്തുകാർക്കൊരിടം എന്നതായിരുന്നു സ്വപ്നം. ഒരു വർഷത്തോളം പ്രസിദ്ധീകരണം നല്ല രീതിയിൽ തന്നെ തുടർന്നു.കേരളത്തിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും "ധര "അക്ഷര സ്നേഹികളെ തേടിച്ചെന്നു. പിന്നീട് "കാവ്യ കൈരളി എന്ന പേരിൽ രജിസ്ട്രേഷൻ ലഭിക്കുകയും പ്രസിദ്ധീകരണം നല്ല രീതിയിൽ മുന്നോട്ട് പോകുകയും ചെയ്തു. സമാന്തര പ്രസിദ്ധീകരണ രംഗത്ത് "കാവ്യ കൈരളി ഏറെ ശോഭിച്ചു. സ്വന്തം പ്രസീദ്ധീകരണത്തിലും മറ്റ് പ്രസിദ്ധീകരണങ്ങളിലുമായി ഒട്ടേറെ കവിതകളും കഥകളും പ്രസിദ്ധീകൃതമായി. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇലാഹേ നിനക്കായ്. ഖൽബിന്റെ മണിയറ വാതിൽ എന്നീ ആൽബങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയുടെ അത്തം കഥാ അവാർഡ്.പാലക്കാടു യങ്ങ് ഇന്ത്യയുടെ കഥാപുരസ്ക്കാരം മലപ്പുറം മൊറയൂർ മിത്ര വേദി പുരസ്ക്കാരം. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ബി.ആർ.അംബേദ്ക്കർ ദേശീയ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അരൂരിലുള്ള ഒരു സീഫുഡ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ഭാര്യ - ജാസ്മിൻ മക്കൾ - ഫാരിഷ

        ഫാത്തിമ
      മുഹമ്മദ് ഫാരിസ്
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Malayalam_wiki&oldid=3789821" എന്ന താളിൽനിന്ന് ശേഖരിച്ചത്