ഉപയോക്താവ്:Krishnas0425

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നവചക്ര ധ്യാനം

യോഗികൾ താഴെ പറയുന്ന ചക്രങ്ങളിൽ ധ്യാനിച്ചു ശീലിക്കുന്നു.

മൂലാധാരചക്രം(ബ്രഹ്മചക്രം), സ്വാധിഷ്ഠാനചക്രം, മണിപൂരകചക്രം(കുണ്ഡലിനീചക്രം), അനാഹതചക്രം(ഹൃദ് ചക്രം), വിശുദ്ധിചക്രം,

ഘണ്ടികാചക്രം, ഭ്രൂചക്രം, നിർവ്വാണചക്രം, ആകാശചക്രം

ഇങ്ങനെ ഒമ്പതു ചക്രങ്ങളിൽ ധ്യാന പരിശീലനം സുഖകരമാണ്.

ധ്യേയങ്ങളായി ഒമ്പത് ചക്രങ്ങൾ മുഖ്യങ്ങളായുണ്ടെന്ന് യോഗികളാൽ

പറയപ്പെടുന്നു.

ഇനി ആ ചക്രങ്ങളെപ്പറ്റി വിശദീകരിക്കാം.

1.

മൂലാധാരത്തിൽ

മുക്കോണായി സ്ത്രീ ഗുഹ്യപ്രദേശസദൃശമായി ബ്രഹ്മചക്രമിരിക്കുന്നുണ്ട്. അതിനു മീതെ ഒരു കന്ദവുമുണ്ട്. അതിൽ അഗ്നിതുല്യയായ ശിവശക്തിയെ ധ്യാനിക്കണം. ഈ ധ്യാനം സർവ്വാഭീഷ്ടപ്രദമാണ്.

2.

മേല്പോട്ടു

സ്വാധിഷ്ഠാനമെന്ന

ചക്രമുണ്ട്. അത് നാലു ദളങ്ങളുള്ള താമരപ്പൂവ്

പോലെയാണ്.

(ചില ഗ്രന്ഥങ്ങളിൽ ആറുദളങ്ങളുണ്ടെന്നും പറയപ്പെടുന്നു.)

ഈ ചക്രത്തിൽ പിൻഭാഗത്തേക്ക് മുഖമായിരിക്കുന്ന ഈശ്വരനെ ധ്യാനിക്കണം.

3.

അടുത്തത് മണിപൂരകചക്രമെന്നും കുണ്ഡലിനീചക്രമെന്നും

പറയുന്ന ചക്രമാണ് ഇത് അഞ്ച് (പത്ത്) ദളങ്ങളുള്ളതും സർപ്പത്തിന്റെ ആകൃതിയിലും മിന്നൽ വർണ്ണത്തോടു കൂടിയതുമാകുന്നു. അവിടെ കുണ്ഡലിനിയുടെ മദ്ധ്യത്തിൽ സിദ്ധികളെ നൽകുന്ന ശക്തിയെ സ്മരിക്കണം.

4.

കീഴ്പ്പോട്ടു മുഖമായതും

സകല അഭീഷ്ടങ്ങളേയും കൊടുക്കുന്നതുമായ

ഹൃദ്ചക്രത്തെ അതായത് അനാഹതചക്രത്തെയും അതിന്റെ നടുവിലുള്ള

മൊട്ടിൽ തേജോരൂപിയായ ഈശ്വരനേയും സ്മരിക്കണം.

5.

അഞ്ചാമത്തേത്

വിശുദ്ധിചക്രമാണ് അവിടെ ഇഡാ-പിംഗലാ എന്നീ രണ്ടു നാഡികളുടെ മദ്ധ്യത്തിലായി നാലുവിരൽ വലിപ്പത്തിൽ സ്ഥിരമായിരിക്കുന്ന

സുഷുമ്നയെ സ്മരിക്കണം.

6.

ആറാമത്തേത് ഘണ്ഡികാചക്രമാണ്. അത് താലു വിങ്കലാണ്. അവിടെ

ശൂന്യമായി ധ്യാനിക്കണം.

7.

അതിനും മുകളിൽ ഭൂചക്രമുണ്ട് ഒരു നാളവും

ഒരു കന്ദവുമുള്ള ആചക്രത്തിൽ വിളക്കിന്റെ നാളം പോലെ ഇരിക്കുന്ന

തേജസ്സിനെ ധ്യാനിക്കണം. അതുകൊണ്ട് വാഗ്ഗുണവും ജ്ഞാനവുമുണ്ടാകും.


8.

പിന്നെ ബ്രഹ്മരന്ധത്തിൽ അതിസൂക്ഷ്മമായിരിക്കുന്ന നിർവ്വാണചക്രത്തെ സ്മരിക്കണം. അവിടെ പുകയുടെ നാളം പോലെയിരിക്കുന്നതും

മോക്ഷത്തെ കൊടുക്കുന്നതുമായ ജാലന്ധരമിരിക്കുന്നു

അതിനെ സ്മരിക്കണം.

9.

അതിനുമേൽ പ്രഖ്യാതമായ ആകാശചക്രമുണ്ട്. അത് ത്രികുടത്തോടുകൂടിയതും ശിവന്റെ സ്ഥിരവാസ മഹിതവുമാകുന്നു. അവിടെ പതിനാറു ദളങ്ങളോടു കൂടിയ താമരയിൽ നിഷ്ക്കളയായിരിക്കുന്ന ഊർദ്ധ്വശക്തിയെ സ്മരിക്കണം.

              - ശിവയോഗപ്രദീപിക.

           - ഗുരു സദാശിവബ്രഹ്മം.

വ്യാഖ്യാനം:

            - ശ്രീയുത് ഭൈരവാനന്ദ

            - യോഗീന്ദ്രനാഥ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Krishnas0425&oldid=3701191" എന്ന താളിൽനിന്ന് ശേഖരിച്ചത്