ഉപയോക്താവ്:Krishnakumarav

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരുമ്പളം കൃഷ്ണകുമാർ

ആലപ്പുഴ ജില്ലയിലെ പെരുമ്പളം എന്ന കൊച്ചു ദ്വീപിൽ ജനനം. പ്രഗത്ഭനായ യോഗപരിശീലകൻ, ക്രിയായോഗി, താന്ത്രികൻ, കവി,കഥാകൃത്ത്, എഴുത്തുകാരൻ, പ്രാസംഗികൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

ഭാരതീയ തത്വദർശനങ്ങളായ യോഗവിദ്യ, തന്ത്ര യോഗം, വേദാന്താദി വിദ്യകളിൽ ഗവേഷണം നടത്തുന്ന കൃഷ്ണകുമാർ ,ലോക പ്രശസ്തനായ ക്രിയാ യോഗാചാര്യ ശ്രീ പരമഹംസ യോഗാനന്ദയുടെ യോഗദാ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ " യിൽ നിന്നും ക്രിയാ യോഗ ദീക്ഷിതനായി. പിന്നീട് സ്വാമി നിഖിലേശ്വരാനന്ദ പരമഹംസജി യുടെ സിദ്ധാശ്രം സാധക പരിവാർ, മന്ത്ര - തന്ത്ര വിജ്ഞാൻ " പരമ്പരയിൽ നിന്നും തന്ത്ര യോഗ അഭ്യസിച്ചു. പ്രശസ്തനായ വേദ പണ്ഡിതൻ തൃപ്പൂണിത്തുറ ശ്രീ. രാധാകൃഷ്ണ വൈദിക്കിൽ നിന്ന് വേദങ്ങളുടെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് പ്രസിദ്ധ ജോതിഷ ആചാര്യൻ തൃപ്പൂണിത്തുറ വിജയകുമാറിൽ നിന്ന് ജോതിഷവും അഭ്യസിച്ചു. ഭാരതീയ ആയോധന വിദ്യയായ കളരിയിലും, കരാത്തെ, കുങ്ഫൂ തുടങ്ങിയ മാർഷൽ ആർട്സ് വിദ്യകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

ചരിത്രത്തിൽ ബിരുദവും, യോഗയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുള്ള എ.വി.കൃഷ്ണകുമാർ, ക്രിയാ യോഗ ശാസ്ത്രത്തെ ആധുനീക ലോകത്തിനു മുന്നിൽ അനാവരണം ചെയ്ത മഹാ അവതാര ബാബാജിയുടെ പ്രിയ ശിഷ്യൻ ശ്രീ. ലാഹിരി മഹാശയയുടെ Grand grandson ആയ ശ്രീ. സൗമ്യാചാര്യയുടെ ശിഷ്യനാണ്. കേരളത്തിലെ ശ്രീ. ശ്യാമചരണ ലാഹിരി ഫൗണ്ടേഷന്റെ ക്രിയാ യോഗാ ക്യാമ്പുകളുടെ പ്രധാന സംഘാടകനുമാണ് പെരുമ്പളം കൃഷ്ണകുമാർ.9526274785 എന്ന ഫോൺ നമ്പറിൽ ഇദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Krishnakumarav&oldid=2599858" എന്ന താളിൽനിന്ന് ശേഖരിച്ചത്