ഉപയോക്താവ്:Khader patteppadam
ഖാദർ പട്ടേപ്പാടം
[തിരുത്തുക]ഇരിങ്ങാലക്കുടയ്ക്കടുത്ത പട്ടേപ്പാടം ഗ്രാമത്തിൽ 1948 സെപ്തംബർ 11നു ജനിച്ചു. സംസ്ഥാന റവന്യൂ വകുപ്പിൽ തഹസിൽദാരായി റിട്ടയർ ചെയ്തു .തുടർന്ന് ലോനപ്പൻ നമ്പാടൻ എം.പി.യുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.അതിനു ശേഷം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌൺസിൽസെക്രടരിയായി..പട്ടേപ്പാടം താഷ്ക്കെന്റ് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയാണ് . സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം. ആനുകാലികങ്ങളിൽ ലേഖനങ്ങളും,കഥകളും,കവിതകളുംഎഴുതാറുണ്ട് . പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ : ഉഷ:സന്ധ്യ (നാടകം), പാൽപായസം(ബാലസാഹിത്യം)ഇപ്പോൾ ഗാനരചനയിലാണ് സജീവ താല്പര്യം. 'സ്നേഹിത' , 'കായംകുളം കൊച്ചുണ്ണി' എന്നീ ടെലിവിഷൻ സീരിയലുകൾക്കും 'ആകാശത്തിൻ കീഴെ' എന്ന ടെലിഫിലിമിനും ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.'സൌമ് നിലാവെളിച്ചം'ശ്രീകുരുംബാമൃതം','പ്രണാമംഅത്തംപത്ത്','ഖിയാമ:','മെഹന്തി'തുടങ്ങിയവയാണ് ഗാനങ്ങൾ രചിച്ചിട്ടുള്ള ആൽബങ്ങൾ .'നിലാവെളിച്ചം' വൈക്കം മുഹമ്മദ് ബഷീറിന്റെ 8 കഥകളെ ആസ്പദമാക്കി മെനഞ്ഞെടുത്തിട്ടുള്ളതാണ് . ഒരു കഥാകാരന്റെ സൃഷ്ടികളെ ആധാരമാക്കി മലയാളത്തിൽ ഇറങ്ങിയ ഒരേ ഒരു സംഗീത ആൽബം എന്ന പ്രത്യേകതയും 'നിലാവെളിച്ച' ത്തിനുണ്ട്'. പി.ജയചന്ദ്രൻ, ബിജുനാരായണൻ, ജി.വേണുഗോപാൽ, അഫ്സൽ, ഫ്രാങ്കോ, സുജാത, ശ്വേത തുടങ്ങി മലയാളത്തിലെ മുഖ്യ ഗായകരെല്ലാം ഇതിൽ പാടിയിട്ടുണ്ട്. പ്രമുഖ പത്രങ്ങളും, ടി.വി.ചാനലുകളും 'നിലാവെളിച്ച'ത്തെ സംബന്ധിച്ച് പ്രതേക വാർത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിരുന്നു.പ്രണാമം മലയാളത്തിലെ എന്നത്തെയും ഏററവും നല്ല സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ള സമർപ്പണമാണ്. വ്യഖ്യാത വൈണികൻ എ.അനന്തപത്മനാഭനാണ് സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.അനന്തപത്മനാഭൻ ബാബുരാജിന്റെ ഏറെ പ്രശസ്തങ്ങളായ നാല് പാട്ടുകൾ വീണയിൽ വായിച്ചിരിക്കുന്നതിനു പുറമേ ജി. വേണുഗോപാൽ ബാബുരാജിന് പ്രണാമം അർപ്പിച്ചു കൊണ്ട്പാടിയ രണ്ടു ഗാനങ്ങളും 'പ്ര ണാമ'ത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.കായംകുളം കൊച്ചുണ്ണി'യിലെ അവതരണ ഗാനത്തിന്റെ രചനയ്ക്ക് 2006ലെ ഗൃഹലക്ഷ്മി - എ.വി.ടി.പ്രിമീയം സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.സെക്രട്ടേറിയററിലെ രചന സാംസ്കാരിക വേദിയുടെ സംസഥാന ചെറു കഥാ അവാർഡും ലഭിച്ചിട്ടുണ്ട്.