ഉപയോക്താവ്:K P A C JOHNSON

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

KPAC ജോൺസൺ

KPAC എന്ന പ്രസ്ഥാനത്തിൽ നീണ്ട 58 തുടർച്ചയായി പ്രവർത്തിച്ച D. JOHNSON എന്ന KPAC ജോൺസൻ 1923 ഡിസംബർ 14 ന് കോട്ടയം ,കീഴുക്കുന്നിൽ,വടശ്ശേരിൽ ഡാനിയലിന്റെയും മോനിക്കയുടെയും മകനായി ജനിച്ചു .KPAC യുടെ എല്ലാ നാടകങ്ങളിലും 14 മലയാള സിനിമകളിലും അഭിനയിച്ചു .കേരളത്തിലെ ആദ്യകാല ഹാർമോണിയം /പിയാനോ വാദകരിൽ പ്രമുഖനായിരുന്നു .ക്രിസ്തീയ ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും ഉൾപ്പെടെ 700 ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി .അദ്ദേഹത്തിന്റെ ഭക്തി ഗാനങ്ങൾ 1976-ൽ HMV പുറത്തിറക്കിയിരുന്നു . ഒരു ഗായകനോ ഒരു ഉപകരണ വാദകനോ പിന്നീട് സംഗീത സംവിധായകനായി മാറാം ...അല്ലെങ്കിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് പിന്നീട് നടനുമായി മാറാം എന്നാൽ ഒരു പക്ഷെ ലോക നാടക ചരിത്രത്തിൽ ആദ്യമാവാം ഒരു ഹാർമോണിയം വാദകൻ സംഗീത സംവിധായകനാകുന്നതും പിന്നീട് നടനാകുന്നതും അതിനു ശേഷം നാടക സംവിധായകനാകുന്നതും .അതും തുടർച്ചയായി 58 വർഷം ഒരേ സമിതിയിൽ തന്നെ പ്രവർത്തിക്കുക എന്ന അപൂർവതയും .… ആദ്യകാല ജീവിതം

ഡാനിയേൽ - മോണിക്ക ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായിരുന്നു ജോൺസൺ .കുഞ്ഞച്ചൻ എന്നായിരുന്നു വിളിപ്പേര് .ഇടത്തരം കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് ജോൺസൻ വളർന്നത് .കോട്ടയം ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം മാർ തോമ സെമിനാരി സ്‌കൂളിൽ(MT School) നിന്ന് ഹൈ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി .

അച്ഛന്റെ മരണം കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ തകിടം മറിച്ചു .ജ്യേഷ്ഠൻ അക്കാലത്തു മലയാള മനോരമയിൽ പ്രിന്റിംഗ് വിഭാഗത്തിൽ ജോലി നോക്കിയിരുന്നു .ജ്യേഷ്ഠനോടൊപ്പം പ്രസ്സിൽ ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ കോളേജ് പഠന മോഹം ഉപേക്ഷിച്ചു പിന്നീട് പ്രസ്സിൽ ജോലി ചെയ്തു തുടങ്ങി . ഇതിനിടയിൽ ഒരു സഹോദരൻ മരണപ്പെട്ടു .അതും കുടുംബത്തിന്റെ വേദനയായി .ജ്യേഷ്ഠനും അമ്മയും പറയുന്ന വഴിയേ നടക്കുന്ന നല്ല ചെറുപ്പക്കാരനായിരുന്നു അന്ന് ജോൺസൻ .കൃത്യത ,ആത്മാർത്ഥത ,ഈശ്വരവിശാസം ,പരിഗണന ഇങ്ങനെ ധാരാളം ഗുണങ്ങൾ നിറഞ്ഞ ചെറുപ്പക്കാരൻ ...പ്രസ്സിലെ പണി കഴിയുമ്പോൾ ജോൺസൻ ജ്യേഷ്ഠനൊപ്പം തിരുനക്കരയിലെ രാജ്മഹൽ തീയറ്ററിന്റെ പരിസരത്തെത്തും .സിനിമ കാണാനല്ല .....പാട്ടുകൾ കേൾക്കാൻ .അന്ന് സിനിമ തുടങ്ങും മുമ്പ് ഉച്ചഭാഷിണിയിൽ കൂടി പാട്ടു കേൾപ്പിക്കുമായിരുന്നു .മലയാളം- തമിഴ്- ഹിന്ദി -സിനിമ പാട്ടുകളായിരുന്നു അവയിലധികവും .ഒരു ദിനചര്യ പോലെയായിരുന്നു ജോൺസണ് ഈ പാട്ടു കേൾക്കാനുള്ള യാത്ര .ഒരു ദിവസവും മുടങ്ങരുതെന്നുള്ള ഉൽഘടമായ ആഗ്രഹവും........മെല്ലെ മെല്ലെ ഈ ശീലം പാട്ടിന്റെ ലോകത്തേക്ക് ജോൺസണെ കൈപിടിച്ചു നടത്തി . .അക്കാലത്താണ് കോട്ടയം തിരുനക്കരയിൽ വച്ച് നാണുക്കുട്ടൻ ഭാഗവതരുടെ ഒരു കച്ചേരി നേരിട്ട് കണ്ടത് .ഡബിൾ ഹാർമോണിയമാണ് റീഡ് ഭാഗവതർ അന്നുപയോഗിച്ചത് .അദ്ദേഹത്തിന്റെ ആ കഴിവിൽ ജോൺസണ് വല്ലാത്ത കൗതുകം തോന്നി .തനിക്കും ഹാർമോണിയം പഠിക്കണമെന്നുള്ള അതിയായ ആഗ്രഹം അറിയിച്ചപ്പോൾ പണമൊന്നും വാങ്ങാതെ ഭാഗവതർ ജോൺസണെ ശിക്ഷ്യനായി സ്വീകരിച്ചു.അതിവേഗം പഠിച്ചെടുക്കുന്ന ജോൺസന്റെ കഴിവിൽ അദ്ദേഹത്തിന് അഭിമാനം തോന്നി .ഇതിനിടയിൽ വിജയപുരം രൂപതയിലെ ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെത്തിയ സ്പെയിൻകാരൻവൈദികൻ റവ .കാർമൽ OCD യിൽ നിന്നുംപാശ്ചാത്യ ചിട്ടകളോടെ തന്നെ പിയാനോ വാദനവുംജോൺസൺ അഭ്യസിച്ചു . ഇതോടൊപ്പം മുണ്ടക്കയം ജവഹർ പ്രസ്സ് ,കോട്ടയം CMS പ്രസ് എന്നിവിടങ്ങളിൽ ജോൺസൺ ഫോർമാനായും പ്രവർത്തിച്ചു പോരുകയും ഒപ്പം കോട്ടയത്തു രൂപം കൊണ്ട ….കേരളം മുഴുവൻ ശ്രദ്ധ നേടിയ കോട്ടയം ആർട്സ് ക്ളബ്ബിലും N N പിള്ളയുടെ വിശ്വ കേരള കലാ സമിതിയിലും പിയാനിസ്റ്റായി .


ശ്രീലങ്കയിലും മലബാറിലുമായി ജോലി നോക്കിയിരുന്ന അച്ഛന്റെ മരണവും ജ്യേഷ്ഠസഹോദരന്റെ മരണവും കുടുംബത്തിന്റെ സാമ്പത്തീക ഭദ്രതയെ തകർത്ത് തുടങ്ങി ....കോളേജ് പഠന മോഹങ്ങൾ നിറയുന്ന മനസ്സായിരുന്നെങ്കിലും അതിനു സാധിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞ ജോൺസൻ പതുക്കെ കല തന്നെ തന്റെ ജീവിത മാർഗ്ഗമെന്ന് മനസ്സിലാക്കി .ആദ്യമൊക്കെ ചെറിയ ചെറിയ പരിപാടികൾ ....അരങ്ങുകൾ ....പ്രതിഫലങ്ങൾ ....പിന്നീട് പ്രസ്സിലെ ഫോർമൻ എന്ന ജോലിയോടൊപ്പം കലാ രംഗത്തു നിന്നും ലഭിക്കുന്ന പ്രതിഫലവും ജീവിതത്തെ പച്ചപിടിപ്പിക്കാൻ സഹായിച്ചു തുടങ്ങി . ജോൺസൺ നടനായ വഴി


1952 ജനുവരി 4 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ജോൺസൺന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരതിഥി വന്നു .KPAC യിൽ ക്ലാർനെറ്റ് വായിക്കുന്ന തയ്യിൽ ആന്റിണിയായിരുന്നു അത് .അന്ന് വൈകിട്ട് കോട്ടയം ജില്ലാ കോടതി വളപ്പിൽ (ഇന്നത്തെ പോലീസ് പരേഡ് ഗ്രൗണ്ട് ) KPAC യുടെ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകം കളിക്കുന്നു .ഈ നാടകത്തിന്റെ സംഗീത സംവിധായകനായ ജി ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം നാടകത്തിൽ ഹാർമോണിയം വായിക്കുന്നതിനായി ക്ഷണിക്കുന്നതിനാണ് .....തയ്യിൽ ആന്റണി വന്നത് .അന്ന് ദേവരാജൻ മാസ്റ്ററുടെ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും കേരളക്കരയെ ഇളക്കി മറിക്കുന്ന കാലം .....KS ജോർജിന്റെയും KPACസുലോചനയുടെയും ശബ്ദത്തിൽ നാടക ഗാനങ്ങൾക്ക് ജീവൻ വച്ചു തുടങ്ങിയ കാലം ...ദേവരാജൻ മാസ്റ്ററുടെ പേര് കേട്ടപ്പോഴേ ജോൺസന്റെ ഉള്ളൊന്നു നടുങ്ങി .ഒരു റിഹേഴ്‌സൽ പോലുമില്ലാതെ എങ്ങനെ വായിക്കും എന്നായിരുന്നു പേടി .എന്നാൽ ഭംഗിയായി അന്ന് ഹാർമോണിയം വായിക്കുകയും ദേവരാജൻ മാസ്റ്റർ ഉൾപ്പെടെ എല്ലാവരുടെയും അഭിനന്ദനം ജോൺസണ് ലഭിക്കുകയും ചെയ്തു .നാടകവണ്ടി കോട്ടയം വിടാൻ ഒരുങ്ങുമ്പോൾ ഔപചാരികമായി യാത്ര ചോദിക്കലിനായി കാത്തു നിന്ന ജോൺസണോട് "വണ്ടിയിലേക്ക് കയറിക്കോളൂ ജോൺസാ.ജോൺസണാണ് ഇനി KPAC യുടെ ഹാർമോണിസ്റ്റ് "എന്ന് പറഞ്ഞു ദേവരാജൻ മാസ്റ്റർ വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു ....ദേവരാജൻ മാസ്റ്ററുടെ ആ വാക്കുകൾ ജോൺസന്റെ കലാ ജീവിതത്തിലേക്കുള്ള ഔദ്യോഗീകമായ രംഗപ്രവേശനമായിരുന്നു .അന്ന് നേരെ കൊല്ലം നളന്ദ ഹോട്ടലിലേക്ക് ...പിറ്റേ ദിവസം ജ്യേഷ്ഠൻ ജോലി ചെയ്യുന്ന പ്രസ്സിലേക്കു വിവരങ്ങൾ വിളിച്ചു പറഞ്ഞു .അന്ന് ദേവരാജൻ മാസ്റ്റർ മുറിയിൽ വന്നു സംഗീതത്തെ കുറിച്ചും സംഗീതത്തിൽ ചെയ്യേണ്ട ചില മിനുക്കു പണികളെക്കുറിച്ചും ഒരുപാട് സംസാരിച്ചു ....ചില നിർദ്ദേശങ്ങൾ നൽകി .പിന്നീട് ദേവരാജൻ മാസ്റ്ററുടെ സംഗീത സംവിധാന സഹായിയും സന്തത സഹചാരിയുമായി ജോൺസൺ .

സംഗീതം രക്തഞ്ഞരമ്പുകളിൽ അലിഞ്ഞിരുന്നതിനാൽ ആ രംഗത്തു വിജയിക്കുവാൻ ഒരു പരിധി വരെ ജോൺസണ് കഴിഞ്ഞു .ഈ കാലഘട്ടത്തിൽ ധാരാളം ക്രിസ്തീയ ഭക്തി ഗാനങ്ങൾക്ക് ജോൺസൺ സംഗീത സംവിധാനം നിർവഹിച്ചു . ഇന്നത്തെ കാലത്തെ പോലെ മീഡിയയുടെ സ്വാധീനം ഒന്നും അന്നുണ്ടായിരുന്നില്ല എങ്കിലും കേരളം ഏറ്റു പാടുന്ന ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ ജോൺസന്റെ സംഗീത സംവിധാനത്തിൽ വിരിഞ്ഞു ."ബേത് ലഹേമിലെ രാവിൽ മോഹനവെള്ളിതാരകം”(വാണിജയറാം),"അറിവിന്നറവേ കനിവിൻ നിറവേ " (ജോളി എബ്രഹാം ),"ജീവന്റെ നാഥനെ കാൽവരിക്കുന്നിൽകുരിശിൽ തറച്ചതാരോ "(യേശുദാസ് ), "വരിക വരിക പാവനാത്മൻ","സ്നേഹമുള്ള നിങ്ങളോടു ചൊല്ലിടുന്നു യാത്ര ഞാൻ"(മരണാനന്തര ചടങ്ങിന് പാടുന്നത് ) "പാതിരനക്ഷത്രമേ","സ്വർഗ്ഗത്തിൽ വാഴും വിശുദ്ധാത്മാവേ"(വി .സെബസ്ത്യാനോസിന്റെ ),"അമ്മെ നിർമ്മല കന്യകയെ","കാറ്റേ കടലേ വാ ", "ജയ ജയ ജയ ദിവ്യരാത്രി " ,"പാരിജാതമലരെ പാപത്തിൻ പാഴ്മണ്ണിൽ "",ദുഃഖ വെള്ളിപ്പൂവ് " ,"പ്രാണന്റെ തോണി തുഴയുമീ ","ബാവയ്‌ക്കും പുത്രനും ","അനുപമ സ്നേഹമേ ...അഗാധ സ്നേഹമേ ""സുവിശേഷ ഗീതങ്ങൾ പാടുകാനാം ...സുരലോക നാഥന് ","സ്വീകരിക്കേണേ പിതാവേ അധ്വാനത്തിൻ ഫലങ്ങൾ ","ചിന്മയാന്ദ നന്ദിനി തായേ ","കുരിശിൻ തണൽ വീശും അൾത്താരയിൽ ","കർത്താവേ ആഴ്ത്തിൽ നിന്ന് ","നാഥാ ശിക്ഷ്യ ഗാനത്തിന്മേൽ "തുടങ്ങി 700ൽ പരം ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് ജോൺസന്റെ മാസ്മര സംഗീതത്തിൽ ജനിച്ചത് .അന്ന് വിജയപുരം മെത്രാനായിരുന്ന റൈറ്റ്. റവ.ഡോ .കൊർന്നേലിയൂസ് ഇലഞ്ഞിക്കലിന്റെ വരികൾക്ക് ജോൺൺ ഈണം നൽകുകയും അവയൊക്കെ ദേവാലയങ്ങളിലെ പ്രിയ ഗാനങ്ങളായി മാറുകയും ചെയ്തിരുന്നു .ഈ ഗാനങ്ങൾക്കൊക്കെ കൃത്യമായി നൊട്ടേഷൻ എഴുതി ചിട്ടയായി സൂക്ഷിച്ചു വയ്ക്കുക എന്നത് ജോൺസണ് നിർബന്ധമായിരുന്നു അതിനാൽ 60 വർഷങ്ങൾക്കു മുൻപിലുള്ള പാട്ടുകൾ പോലും ഈണം കണ്ടെത്തിയെടുക്കാൻ ഒരു ബുദ്ധിമുട്ടും നേരിടുന്നില്ല എന്നത് ജോൺസന്റെ ദീർഘവീക്ഷണത്തിനു ഉദാഹരണമാണ് .

 അഭിനയ ലോകത്തിലേക്കു ...


നാടകത്തിൽ നിന്ന് ഓർക്കസ്ട്ര പുറത്തായി….. സംഗീതം സൃഷ്ടിച്ച തീരാ മുഹൂർത്തങ്ങൾ ക്യാസ്റ്റിലേയ്‌ക്കൊതുങ്ങി ...അപ്പോഴും ജോൺസണ് KPAC യിൽ സ്ഥാനമുണ്ടായിരുന്നു .ഓർക്കസ്ട്രയിലെ അഭിനയ ശേഷിയുള്ളവരെ സമിതി നിലനിർത്തിയപ്പോൾ ജോൺസണും നറുക്കു വീണു .തോപ്പിൽ ഭാസി ,S L പുരം സദാനന്ദൻ ,KT മുഹമ്മദ് ,NN പിള്ള തുടങ്ങി ഒട്ടേറെ നാടകകൃത്തുക്കളുടെ കഥാപാത്രങ്ങളാകാൻ ജോൺസണ് കഴിഞ്ഞു .

KPAC നാടകങ്ങൾ

"നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി"യിലെ പപ്പു എന്ന കഥാ പത്രത്തിലൂടെയായിരുന്നു ജോൺസന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം .....മനുഷ്യന്റെ മാനിഫെസ്റ്റോ ,അശ്വമേധം ,മുടിയനായ പുത്രൻ ,മന്വന്തരങ്ങൾ ,എന്റെ മകനാണ് ശരി ,സർവ്വേക്കല്ലു ,പുതിയ ആകാശം പുതിയ ഭൂമി ,ശരശയ്യ ,മൂലധനം ,യുദ്ധകാണ്ഡം ,ഇരുമ്പു മറ ,കൂട്ടുകുടുംബം ,തുലാഭാരം ,ജീവിതം അവസാനിക്കുന്നില്ല ,ഇന്നലെ ഇന്ന് നാളെ ,മാനസപുത്രി ,ഉദ്യോഗപർവം, യന്ത്രം സുദർശനം ,ഭാരത ക്ഷേത്രം ,എനിക്ക് മരണമില്ല ,സഹസ്രയോഗം ,ലയനം ,കയ്യും തലയും പുറത്തിടരുത് ,ഭഗവാൻ കാലു മാറുന്നു ,സിംഹം ഉറങ്ങുന്ന കാടു ,സൂക്ഷിക്കുക ഇടതുവശം ചേർന്ന് പോവുക ,വിഷസർപ്പത്തിന് വിളക്ക് വയ്ക്കരുത് ,മൃച്ഛകടികം, പാഞ്ചാലി ,ഭഗ്നഭവനം ,മുക്കുവനും ഭൂതവും ,ശാകുന്തളം ,രജനി ,സൂത്രധാരൻ ,താപനിലയം ,കന്യക ,ജീവപര്യന്തം ,ഒളിവിലെ ഓർമ്മകൾ ,പെന്റുലം , നാൽക്കവല ,താള തരംഗം ,രാജയോഗം ,സബ് കോ സന്മതി ദേ ഭഗവാൻ ,മാനവീയം ,രാജാരവിവർമ്മ ,അധിനിവേശം ,പ്രളയം ,ഇന്നലെകളിലെ ആകാശം, ദ്രാവിഡവൃത്തം തുടങ്ങി KPAC യുടെ പ്രസിദ്ധമായ നാടകങ്ങള്ൽ മുഴുവൻ ജോൺസൻ വിവിധ കഥാപാത്രങ്ങളെ അഭിനയിച്ചു തിളങ്ങി നിന്നു. കൂടാതെ 14 സിനിമകളിലും അഭിനയിച്ചു ....നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി,സർവ്വേക്കല്ലു ,ഒതേനന്റെ മകൻ ,ഒരു സുന്ദരിയുടെ കഥ ,പിച്ചാത്തി കുട്ടപ്പൻ ,ബാല്യകാലസഖി ,മദർതെരേസ എന്നിവ അവയിൽ ചിലതാണ് .സിനിമയിൽ തിരക്കേറി തുടങ്ങിയെങ്കിലും മനസ്സു മുഴുവൻ നാടകങ്ങളോടൊപ്പമായിരുന്നു ..മാത്രമല്ല മദിരാശിയിൽ സ്ഥിര താമസമാക്കാൻ ജോൺസണ് ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല .അതിനാൽ അന്ന് വന്ന അവസരങ്ങൾ ജോസ് പ്രകാശിന്‌ കൈമാറീ ജോൺസൻ വിണ്ടും KPAC യിലേക്ക് തന്നെ തിരിച്ചു .ദേവരാജൻ മാസ്റ്ററും മദിരാശിയിൽ സ്ഥിരം താമസിക്കാൻ നിർബന്ധിച്ചെങ്കിലും ജോൺസൻ അത് സ്നേഹ പൂർവം നിരസിക്കുകയാണുണ്ടായത് .

1987 ൽ KPAC നാടകം ഗൾഫ് നാടുകളിലും ,1989 ൽ America ,England ,Ireland തുടങ്ങിയ വിദേശ രാജ്യങ്ങളിലും അവതരിപ്പിച്ചപ്പോൾ അതിലും ഭാഗഭാക്കാകുവാൻ ജോൺസണ് കഴിഞ്ഞു . .ഉത്തരേന്ത്യൻ പര്യടന വേളയിൽ ചമ്പൽ കൊള്ളാക്കാരിൽ നിന്ന് കലാകാരന്മാരാണ് എന്ന ഒറ്റ കാരണത്താൽ ജീവൻ തിരിച്ചു കിട്ടിയ അനുഭവവും ...വിപ്ലവ കാലങ്ങളിൽ ജയിലിൽ കിടന്നതും ....അങ്ങനെയങ്ങനെ ഒട്ടേറെ അനുഭവങ്ങൾ …..


അവാർഡുകൾ

ജോൺസന്റെ അടങ്ങാത്ത അഭിനയ മോഹത്തിന്റെ പ്രതിഫലമെന്നോണം 1993 ൽ" ഒളിവിലെ ഓർമ്മകളിലെ" ചേന്നൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഏറ്റവും നല്ല നടനുള്ള കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചു .കൂടാതെ 1995 ൽ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ,സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ,തിരുനെല്ലൂർ കരുണാകരൻ അവാർഡ് ,തോപ്പിൽ ഭാസി അവാർഡ് ,മയ്യനാട് ഗാനം അവാർഡ് ഇപ്റ്റ അവാർഡ്,കല്ലുമല കരുണാകരൻ അവാർഡ് ,കേരളം അസോസിയേഷൻ കുവൈറ്റ് അവാർഡ് ,ക്രൈസ്ത്തവ സഭ സംഗീത ലോക -പ്രശസ്ഥി പത്ര ,ആത്മ അവാർഡ് തുടങ്ങിയവ ലഭിച്ചു .

ജോൺസൻ വഴി ..

നല്ല നല്ല കലാകാരന്മാരെ കണ്ടെത്തുന്നതിനും അവരെ ഉർത്തികൊണ്ടു വരുന്നതിനും ജോൺസണ് വലിയ താല്പര്യമായിരുന്നു .KPAC ലളിത അതിനോരുദ്ദാഹരണം മാത്രമാണ് . അവരെഅഭിനയ രംഗത്തേക്ക് ആദ്യമായി ക്ഷണിച്ചതും KPAC യിലേക്ക് കൊണ്ട് വന്നതും ജോൺ മാസ്റ്ററായിരുന്നു .

കുടുംബം

1960 എത്സമ്മയെ ജീവിത സഖിയാക്കിയ ജോൺസണ് ബീന(ടീച്ചർ ) ,നീന (ബാങ്ക് ഓഫീസർ ),ബെന്നി ജോൺസൺ (മ്യൂസിക് ഡയറക്ടർ --MD of Oshin Green Studios ) എന്നിവരാണ് മക്കൾ .കൊച്ചു മക്കളായ റിച്ചി ലാലു (MBA) ഓഷിൻ വടശ്ശേരിൽ (singer ,മ്യൂസിക് കമ്പോസർ -ഇംഗ്ലീഷ് ലിറിസിസ്റ് ) ഹെയ്സ് വടശ്ശേരിൽ ,എസ്രാ വടശ്ശേരിൽ .മരുമക്കൾ ലാലു .എൻ .ഐ (കോപ്പറേറ്റിവ് ഓഡിറ്റർ ), സുമിൻ ബെന്നി (ടീച്ചർ ).

ആരോടും പരിഭവമില്ലാതെ ...

ചിത്രപ്പണികൾ ചെയ്‌യുക കരകൗശല വസ്തുക്കൾ നിർമ്മിക്കുക പാട്ടുകൾ ചിട്ടപ്പെടുത്തുക തുടങ്ങിയവ ഇഷ്ട്ടപ്പെടുന്ന ജോൺസൺ ഏതു കാലത്തെയും ഏതു നാടകവും ഹൃദിസ്ഥമാക്കിയിരുന്നു . KPAC പഴയ നാടകങ്ങൾ പുനരാവിഷ്‌ക്കരിക്കുമ്പോൾ അതിലെ സംഭാഷണങ്ങളും സംഗീതവും ആദ്യന്തം ഓർമ്മിച്ചെഴുതി ചിട്ടപ്പെടുത്തി സംവിധാനം ചെയ്തിരുന്നത് ജോണ്സനാണ് .കൂടാതെ കംപോസ് ചെയ്തതും അല്ലാത്തതുമായ എല്ലാ നാടക ഗാനങ്ങളും അവയുടെ നൊട്ടേഷൻ സഹിതം മനഃപാഠമാക്കിയിരുന്നു .വയലാർ ഗാനങ്ങൾ സമാഹരിക്കുന്ന വേളയിൽ പ്രസാധകർ ജോൺസണെ യാണ് വരികളും മറ്റും ഓർത്തെടുക്കുന്നതിനു ക്ഷണിച്ചത് ."BRAIN BOX "എന്നാണു ONV കുറുപ്പ് ജോൺസണെ വിശേഷിപ്പിച്ചിരുന്നത് .ദേവരാജൻ ,ONV ,വയലാർ ,ഓ മാധവൻ ,തോപ്പിൽ ഭാസി ,തോപ്പിൽ കൃഷ്ണപിള്ള ,പി ഭാസ്കരൻ തുടങ്ങി ഒരു നീണ്ട സുഹൃത് സംഘം തന്നെ ജോൺസണ് ഉണ്ടായിരുന്നു . KPAC ൽ ജീവിച്ച കാലമൊക്കെയും ആരോടും പരിഭവമില്ലാതെ ....ഡംഭുകളോ, ആർഭാടങ്ങളോ ഒന്നുമില്ലാതെ ജീവിച്ച ജോൺസന്റെ ഏക ഹരം വെറ്റില മുറുക്കായിരുന്നു .....അതിന്റെ ആധിക്യത്താൽ 94 ആം വയസിൽ അർബുദം പിടിപെട്ടു .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:K_P_A_C_JOHNSON&oldid=2483099" എന്ന താളിൽനിന്ന് ശേഖരിച്ചത്