ഉപയോക്താവ്:Jamsheed Abdulla

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓണാട്ടുകര

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾ ചേർന്ന ദേശമാണ് ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നത്. പ്രാചീനകാലത്ത് ഓടനാട് എന്നായിരുന്നു പേര്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കുലശേഖര സാമ്രാജ്യത്തിന്റെ പതനതെ തുടർനന്ന് സ്വതന്ത്രമായ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു ഈ നാട്. കണ്ടിയൂർ ആയിരുന്നു ആദ്യകാല തലസ്ഥാനം. പിന്നീട് തലസ്ഥാനം കായംകുളത്തിന് സമീപമുള്ള  എരുവയിലേക്ക്‌ മാറ്റി.ആയ്ക്കുടി ആസ്ഥാനമാക്കി ഭരിച്ചിരുന്ന ആയ്‌ രാജവംശത്തിന്റെ ഒരു ശാഖയാണ് ഓടനാടെന്ന് പറയപ്പെടുന്നു. ഒടൽ നാടാണ് ഒടനാടായത്. ഓടൽ എന്നാൽ ഒരു തരം ചെറിയ മുളയാണ്. ഈ മുള ഇവിടെ സമൃദ്ധമായി വളർന്നിരുന്നു. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന അർത്ഥത്തിലും ഓണാട്ടുകര എന്ന പേരിന് നിരുക്തി കൽപിക്കുന്നവരുണ്ട്. ഓണം ഊട്ടുന്ന കരയാണ് ഓണാട്ടുകരയായി മാറിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഒരുകാലത്ത് തിരുവിതാംകൂറിന്റെ നെല്ലറയായിരുന്നു ദേശം എന്നത് ഈ വാദത്തിന് പിൻബലമേകുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ ചരിത്ര പിൻബലം ഇല്ല. ദേശസ്നേഹിയായ ആരുടെയൊക്കെയോ സംഭാവന ആകാം ഈയൊരു പറച്ചിൽ. ഈ നാട് കായംകുളം രാജ്യം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jamsheed_Abdulla&oldid=3826958" എന്ന താളിൽനിന്ന് ശേഖരിച്ചത്