ഉപയോക്താവ്:Jahangeerelayedath

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനിച്ചു. പ്രഗത്ഭ വാഗ്മിയും കവിയുമായിരുന്ന കോടഞ്ചേരി മരക്കാർ മുസ്ലിയാർ മുതുമുത്തച്ഛനാണ്. പ്രമുഖ സ്വാതന്ത്ര സമര സേനാനി ഇ. മൊയ്‌ദുമൗലവിയുടെ കുടുംബാംഗമായ ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ഇ. അബ്ദുമാസ്റ്ററും പിതാവ് കുഞ്ഞുമാസ്റ്ററും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന അധ്യാപകരായിരുന്നു.

മലയാള സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും. റിറ്റൈൽ മാനേജ്മെന്റിൽ എം. ബി. എ, ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ, ഒറാക്കിൾ, SAP തുടങ്ങിയ കമ്പ്യൂട്ടർ സൊല്യൂഷനുകളിൽ പരിജ്ഞാനം. ലുലു ഹൈപ്പർമാർക്കറ്റ്, ജിയന്റ് കാസിനോ, റിലയൻസ് റിറ്റൈൽ, ആദിത്യബിർള റിറ്റൈൽ എന്നീ കമ്പനികളിൽ പർച്ചേസ് മാനേജർ ആയിരുന്നു. ഇപ്പോൾ ദുബായിൽ വി. പെർഫ്യൂം എന്ന സ്ഥാപനത്തിൽ ഇ. കോമേഴ്സ്, മാർക്കറ്റിംഗ് മേധാവിയാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jahangeerelayedath&oldid=3532004" എന്ന താളിൽനിന്ന് ശേഖരിച്ചത്